CNG Car: 34 കി.മീ വരെ മൈലേജും താങ്ങാവുന്ന വിലയും; ബൈക്ക് ഒഴിവാക്കി ഇവ വാങ്ങൂ...

നമ്മുടെ നാട്ടില്‍ സെഞ്ച്വറിയടിച്ച പെട്രോള്‍ വില ഇനിയും താഴേക്ക് ഇറങ്ങിയിട്ടില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ധന വില വീണ്ടും കൂടിയതിനാല്‍ പൊതുജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്. ജീവിതച്ചെലവ് വര്‍ധിക്കുന്നതല്ലാതെ സാധാരണക്കാരുടെ ജീവിത നിലവാരത്തിന് യാതൊരു ഉയര്‍ച്ചയും സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം സിഎന്‍ജി കാറുകള്‍ രാജ്യത്ത് പ്രചാരമേറുകയാണ്.

സിഎന്‍ജിയുടെ വില കുറയുന്നതാണ് ഈ കാറുകള്‍ക്ക് പ്രചാരമേറാനുള്ള ഒന്നാമത്തെ കാരണം. പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് സിഎന്‍ജി കാറുകള്‍ മൈലേജ് കൂടുതലാണെന്നതും ആളുകളെ അടുപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് സിഎന്‍ജി കാറുകള്‍ പരിസ്ഥിതി സൗഹൃദമാണെന്നതിനാലും ചിലര്‍ ഇത് തെരഞ്ഞെടുക്കുന്നു. വില വര്‍ധനവിന് ശേഷം അടുത്തകാലത്തായി സിഎന്‍ജിക്ക് വില കുറയുകയാണ്. പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമ്പോള്‍ സിഎന്‍ജി കിലോയ്ക്ക് 8 രൂപയാണ് കുറച്ചത്.

affordable cng cars

ഈ സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം പരിഗണിച്ച് ജനങ്ങള്‍ സിഎന്‍ജി കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഒരു സിഎന്‍ജി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 4 സിഎന്‍ജി കാര്‍ മോഡലുകളെ ചുവടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഈ കാറുകള്‍ നോക്കി നിങ്ങളുടെ ആവശ്യവും ബജറ്റും മനസ്സിലാക്കി ഒരു മോഡല്‍ മനസ്സിലുറപ്പിക്കാം.

മാരുതി ആള്‍ട്ടോ 800 സിഎന്‍ജി (Maruti Alto 800 CNG):ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഘട്ടം രണ്ട് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് മാരുതി ആള്‍ട്ടോ 800 പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയിരുന്നു. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ പാലിക്കുന്ന തരത്തില്‍ പെട്രോള്‍ എഞ്ചിന്‍ മോഡല്‍ പരിഷ്‌കരിക്കുന്നത് ലാഭകരമല്ലാത്തതിനാലാണ് ഇത് ബൈ പറഞ്ഞത്.

maruti alto

ഈ കാറിന്റെ പെട്രോള്‍ പതിപ്പ് ഇനി സ്വന്തമാക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും, മാരുതി സുസുക്കി ആള്‍ട്ടോ 800 സിഎന്‍ജി കാര്‍ ഇപ്പോഴും വില്‍പ്പനക്കുണ്ട്. 'സ്റ്റോക്ക്' തീരുന്നത് വരെ മാത്രമേ ഈ കാര്‍ ലഭ്യമാകൂ എന്ന കാര്യം ഓർമിക്കണം. 5.13 ലക്ഷം രൂപയാണ് മാരുതി സുസുക്കി ആള്‍ട്ടോ 800 സിഎന്‍ജിയുടെ എക്സ്ഷോറൂം വില.

വില മാത്രമല്ല ഈ കാറിന്റെ ഇന്ധക്ഷമതയും ഏവരെയും ആകര്‍ഷിക്കും. ഒരു കിലോഗ്രാമിന് 30 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ മികച്ച മൈലേജുള്ള സിഎന്‍ജി കാറാണ് അന്വേഷിക്കുന്നതെങ്കില്‍ മാരുതി ആള്‍ട്ടോ 800 സിഎന്‍ജി ഒരു മികച്ച ഓപ്ഷനായിരിക്കും.

മാരുതി എസ്-പ്രെസോ സിഎന്‍ജി: 6 ലക്ഷം രൂപയില്‍ താഴെ (എക്‌സ്‌ഷോറൂം) വില നല്‍കിയാല്‍ മാരുതി സുസുക്കി എസ്-പ്രെസോ സിഎന്‍ജി കാര്‍ വീട്ടിലെത്തിക്കാം. മാരുതിയുടെ പുതു തലമുറ സിഎന്‍ജി കിറ്റാണ് ഈ മോഡലില്‍ സജ്ജീകരിച്ചിട്ടുള്ളത്. മാരുതി എസ്‌പ്രെസോ സിഎന്‍ജി LXi വേരിയന്റിലാണ് ലഭ്യമാകുന്നത്. ഈ കാര്‍ കിലോഗ്രാമിന് 32 കിലോമീറ്ററിലധികം മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

മാരുതി ആള്‍ട്ടോ K10 സിഎന്‍ജി: 5.96 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) മാരുതി സുസുക്കി ആള്‍ട്ടോ K10 സിഎന്‍ജി കാറിന്റെ വില. കഴിഞ്ഞ വര്‍ഷമാണ് സിഎന്‍ജി കുപ്പായമണിഞ്ഞ ആള്‍ട്ടോ K10 മാരുതി പുറത്തിറക്കിയത്. കിലോഗ്രാമിന് ഏകദേശം 34 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഈ വിലയില്‍ ഇത്രയും മികച്ച മൈലേജ് നല്‍കുന്ന കാറായതിനാല്‍ മോഡലിന് താല്‍പര്യക്കാര്‍ കൂടുതലായിരിക്കും.

maruti wagonr

മാരുതി വാഗണ്‍ആര്‍ സിഎന്‍ജി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ബോക്‌സി ഹാച്ച്ബാക്കാണ് മാരുതി വാഗണ്‍ആര്‍. ആള്‍ട്ടോ K10, സെലേറിയോ എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്ന അതേ എഞ്ചിനാണ് ഇതിലും വരുന്നത്. മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില 6.43 ലക്ഷം രൂപയാണ്. വാഗണ്‍ ആര്‍ സിഎന്‍ജി കാര്‍ ഒരു കിലോയ്ക്ക് 34 കിലോമീറ്ററിലധികം മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

Article Published On: Friday, April 14, 2023, 8:30 [IST]
English summary
Affordable cng cars with 30 plus km mileage from maruti alto 800 to wagonr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X