പൈസക്കാര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഫോര്‍ച്യൂണര്‍ മുതലാളിയാകാം; ടൊയോട്ടയുടെ മാസ്‌റ്റർ പ്ലാന്‍ കണ്ടോ...
വാഹന ലോകത്തെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജുള്ള 2024 സ്വിഫ്റ്റ് വരവറിയിച്ചതായിരുന്നു അതില്‍ ഒന്ന്. മറ്റൊരു ആവേശം കൊള്ളിക്കുന്ന വാര്‍ത്ത ടൊയോട്ട പവലിയനില്‍ നിന്നാണ്. അത് എന്താണെന്ന് നമുക്ക് ചുവടെ വായിക്കാം.
വിവിധ ആവശ്യങ്ങള്‍ക്കും മറ്റുമായി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ശ്രദ്ധയൂന്നുകയാണ് ടൊയോട്ട ഇപ്പോള്‍. ഇതിന്റെ ഭാഗമായാണ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി IMV 0 കണ്‍സെപ്റ്റ് ടൊയോട്ട വെളിപ്പെടുത്തി. 'ഇന്നവേഷന്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ സീറോ' എന്നതിന്റെ ചുരുക്കപ്പേരാണ് IMV 0. ഐതിഹാസിക മോഡലുകളായ ഹൈലക്‌സ്, ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവക്ക് ജന്മം കൊടുത്ത IMV പ്രൊജക്ടില്‍ തന്നെയാണ് ഇതിന്റെയും ഉത്ഭവം.

ഫോര്‍ച്യൂണറും ഹൈലക്സും ഒരുക്കുന്ന നിലവിലെ IMV പ്ലാറ്റ്ഫോമിന്റെ ലളിതവും ചെലവ് കുറഞ്ഞതുമായ പതിപ്പാണ് പുതിയ IMV 0 മോഡുലാര്‍ പ്ലാറ്റ്ഫോം എന്ന് നമുക്ക് ലളിതമായി പറയാം. വിശ്വസനീയവും ഇതിനകം കഴിവ് തെളിയിച്ചതുമായ IMV പ്ലാറ്റ്ഫോം ആണ് പുതിയ IMV 0 പ്ലാറ്റ്‌ഫോമിന്റെ അടിത്തറ. ഭാരം കുറഞ്ഞ മെറ്റീരിയല്‍ ഉപയോഗിക്കുകയും ഉപകരണങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള കാര്യക്ഷമമായ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് IMV 0 പ്ലാറ്റ്‌ഫോം താങ്ങാവുന്നതായി മാറുന്നത്.
ഇതും ഒരു പിക്ക്-അപ്പ് സ്‌റ്റൈല്‍ കണ്‍സെപ്റ്റാണ്. എന്നാല്‍ അതിരുകളില്ലാത്തത കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുമായി പുതിയ കാലത്തിനൊത്താണ് ഇത് വിഭാവനം ചെയ്യുന്നത്. കസ്റ്റമൈസേഷന്‍ ഭാഗങ്ങള്‍ പിക്ക്-അപ്പിന്റെ ഡെക്ക് സെക്ഷനിലേക്ക് ബോള്‍ട്ട് ചെയ്യാവുന്നതാണ്. ഇത് ഒരു ഫുഡ് ട്രക്ക്, ഒരു കോഫി ബാര്‍, സഫാരികള്‍ക്കുള്ള ക്യാമ്പര്‍, ഒരു മൗണ്ടന്‍ റെസ്‌ക്യൂ ആംബുലന്‍സ് എന്നിവ ആക്കാം. ബോക്സി ഡിസൈനിന്റെ് ആകര്‍ഷകമായ റെട്രോ ട്വിസ്റ്റ് ആകര്‍ഷണം കൂട്ടുന്നുവെന്ന് പറയാം.

ഈ പിക്ക്-അപ്പ് കണ്‍സെപ്റ്റിന് 5,300 mm നീളവും 1,785 mm വീതിയും 1,740 mm ഉയരവും 3,085 mm വീല്‍ബേസുമാണ് വലിപ്പം വരുന്നത്. സീറ്റിംഗ് കപ്പാസിറ്റി 2 യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്യുവര്‍ പെട്രോള്‍, ഡീസല്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് എന്നിവയുള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ IMV 0 പ്ലാറ്റ്‌ഫോമില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.
പുതിയ IMV 0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി താങ്ങാനാവുന്ന വിലയില്‍ ഒരു എസ്‌യുവി വികസിപ്പിക്കുന്നതിനെ കുറിച്ചും ജാപ്പനീസ് വാഹന നിര്‍മാതാവ് സൂചന നല്‍കി. ടൊയോട്ടയുടെ ജനപ്രിയ ഫുള്‍സൈസ് എസ്‌യുവിയായ ഫോര്‍ച്യൂണറിന്റെ കാര്യമെടുത്താല്‍ അരക്കോടി രൂപക്കടുത്താണ് ഇന്ത്യയിലെ അതിന്റെ വില. ഹൈലക്‌സ് പിക്കപ്പ് ട്രക്കും വിലയുടെ കാര്യത്തില്‍ ഒട്ടുംപിറകിലല്ല.

അതിനാല്‍ തന്നെ IMV 0 പ്ലാറ്റ്‌ഫോമില്‍ ഫോര്‍ച്യൂണറിന്റെയും ഹൈലക്‌സിന്റെയും വിലകുറഞ്ഞ പതിപ്പുകള്‍ പുറത്തിറക്കുന്നത് ഒരു ഉഗ്രന്‍ മുന്നേറ്റമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പുതുതായി വരുന്ന എസ്‌യുവിക്ക് ഇന്നോവ ക്രിസ്റ്റയുടെ 2.4-ലിറ്റര്‍ ഡീസല്‍ എഞ്ചിനും, ഇന്നോവ ഹൈക്രോസില്‍ നിന്നുള്ള 2.0-ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും നല്‍കിയേക്കാം. എന്നാല്‍ ഇതിന്റെ ട്യൂണിംഗ് വ്യത്യസ്തമായിരിക്കും.
ആസിയാന്‍ മേഖലയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ യൂട്ടിലിറ്റി ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു മികച്ച മൂല്യമുള്ള ഉല്‍പ്പന്നത്തിനായി അധികം വരുന്ന ഫീച്ചറുകളും ഉപകരണങ്ങളും ത്യജിക്കാന്‍ തയാറാകുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. എന്നാല്‍ ഇത് കണ്‍സെപ്റ്റ് മാത്രമായതിനാല്‍ ഭാവിയില്‍ മാത്രമേ ഇത് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ. ലോഞ്ച് ടൈംലൈന്‍ നോക്കിയാല്‍ IMV 0 പിക്ക്-അപ്പിന്റെ 2025-ല്‍ വരാനാണ് സാധ്യത.

ഇതിന് പിന്നാലെയാകും ഇതേ പ്ലാറ്റ്‌ഫോമിലുള്ള താങ്ങാവുന്ന വിലയിലുള്ള എസ്‌യുവിയുടെ അരങ്ങേറ്റം. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമായിരിക്കും ഇവ ഇന്ത്യയില്‍ അരങ്ങേറുക. വാഹനങ്ങളുടെ വില വില്‍പ്പനയെ സ്വാധീനിക്കുന്ന ഇന്ത്യ പോലെ ഒരു വിപണിയില്‍ ഫോര്‍ച്യൂണറിന്റെയും ഹൈലക്‌സിന്റെയും വില കുറഞ്ഞ പതിപ്പുകള്‍ വന്നാല്‍ കമ്പനിക്ക് അത് വലിയ മൈലേജാകുമെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ടൊയോട്ടയുടെ ഈ ഒരു പുത്തന്‍ ആശയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








