ആര്‍ക്കും എസ്‌യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്‌യുവി വരുന്നു!

ആഗോള തലത്തില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) അനുഭവപ്പെടുന്ന വന്‍ ഡിമാന്‍ഡിന്റെ അലയൊലികള്‍ ഇന്ത്യയിലും എത്തിയിട്ടുണ്ട്. മുമ്പ് ഇന്ത്യക്കാര്‍ക്ക് പ്രിയം ഹാച്ച്ബാക്കുകളോടും സെഡാനുകളോടുമായിരുന്നെങ്കില്‍ ഇന്ന് അത് പതിയെ മാറുകയാണ്. ചെറു എസ്‌യുവികള്‍ മുതല്‍ വന്‍ എസ്‌യുവികള്‍ക്ക് പിന്നാലെയാണ് ജനങ്ങള്‍. ഇന്ത്യന്‍ വിപണിയില്‍ പ്രതിമാസം 10000 മുതല്‍ 12000 വരെ എസ്‌യുവികള്‍ വരെ വില്‍ക്കപ്പെടുന്നുണ്ട്.

മഹീന്ദ്രയെ പോലെ മികച്ച എസ്‌യുവികള്‍ വിപണിയിലെത്തിച്ച് സ്വന്തം പ്രതിച്ഛായ മാറ്റിയ ഇന്ത്യന്‍ കമ്പനികളും ഇന്ന് ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. എന്നാല്‍ സാധരണക്കാര്‍ ഒരു എസ്‌യുവി വാങ്ങാന്‍ പൂതിവെച്ചാല്‍ മുമ്പില്‍ വരുന്ന ആദ്യ ഓപ്ഷന്‍ ടാറ്റയുടെ പഞ്ച് ആയിരിക്കും. എന്നാല്‍ 6 ലക്ഷം രൂപ വിലയില്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് മറ്റൊരു എസ്‌യുവി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൊറിയന്‍ വാഹന ഭീമന്‍മാരും ഇന്ത്യന്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരുമായ ഹ്യുണ്ടായിയാണ് പദ്ധതിക്ക് പിന്നില്‍.

ആര്‍ക്കും എസ്‌യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്‌യുവി വരുന്നു!

ചെറു എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നതിനായി ഹ്യുണ്ടായി ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ വില്‍ക്കപ്പെടുന്ന കാസ്പര്‍ എന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ള ചെറു എസ്‌യുവിക്ക് Ai3 എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നത്. കുറച്ച് നാള്‍ മുമ്പ് ഈ കാര്‍ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. കാറിന് വളരെ വ്യത്യസ്തമായ ഒരു ഡിസൈനാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നതെന്ന് ചാരച്ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ഈ പുതിയ കാറിന്റെ മുന്‍വശത്ത് കണ്‍പുരികത്തിന്റെ ആകൃതിയിലുള്ള ഡിആര്‍എല്ലുകളും വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും ഹ്യുണ്ടായി നല്‍കിയേക്കും. എന്നാല്‍ വശങ്ങളില്‍ ഈ ചെറു എസ്‌യുവി കാസ്പറിനേക്കാള്‍ വലുതായിരിക്കാം. പിന്‍ഭാഗത്ത് പുതിയ കാറിന് കണക്ടഡ് ടെയില്‍ ലാമ്പ് ഡിസൈന്‍ ആയിരിക്കും നല്‍കുക. പഞ്ചിനെ എതിരിടാന്‍ എത്തുന്ന പുത്തന്‍ പോരാളിക്ക് ഗ്രാന്‍ഡ് i10 നിയോസില്‍ നിന്നുള്ള ഹൃദയം ഹ്യുണ്ടായി പകുത്ത് നല്‍കിയേക്കും. ഗ്രാന്‍ഡ് i10 നിയോസിന്റെ എഞ്ചിനും പ്ലാറ്റ്‌ഫോമും പങ്കിടാനും സാധ്യതയുണ്ട്.

ആര്‍ക്കും എസ്‌യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്‌യുവി വരുന്നു!

അങ്ങനെയാണെങ്കില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ആയിരിക്കും കാറിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 81 bhp പവറും 113 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. i10 നിയോസില്‍ നിന്ന് 1.0-ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ ഹ്യുണ്ടായി പിന്‍വലിച്ചിരുന്നു. വരാന്‍ പോകുന്ന എസ്‌യുവില്‍ ഒരു ട്വിസ്്റ്റ് എന്ന രീതിയില്‍ ഹ്യുണ്ടായി ഒരുപക്ഷേ ഈ എഞ്ചിന്‍ നല്‍കിയാലും വിസ്മയിക്കേണ്ടതില്ല. കാറില്‍ മാനുവല്‍, ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യും.

ഈ മാസം ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയി ടാറ്റ പഞ്ചിന്റെ CNG വകഭേദം അവതരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ടാറ്റ പഞ്ചിന്റെ എതിരാളിയില്‍ ഹ്യുണ്ടായി CNG കിറ്റ് നല്‍കാനും സാധ്യത കാണുന്നു. ഒരു ഹ്യുണ്ടായി മോഡലായതിനാല്‍ തന്നെ വരാന്‍ പോകുന്ന ചെറു എസ്‌യുവിയും ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ സവിശേഷതകള്‍ പുതിയ കാറില്‍ കാണാമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇന്ന് ഇന്ത്യയില്‍ കാര്‍ വാങ്ങുമ്പോള്‍ ഏവരും പരിഗണിക്കുന്ന ഒരു ഫീച്ചറാണ് സണ്‍റൂഫ്. അതിനാല്‍ തന്നെ സണ്‍റൂഫുമായിട്ടായിരിക്കും അരങ്ങേറ്റം. ടാറ്റ കാറിനോടാണ് നേരിട്ട് ഏറ്റുമുട്ടുന്നത് എന്നതിനാല്‍ തന്നെ സുരക്ഷ സവിശേഷതകളുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ചക്കും തയാറായേക്കില്ല. 6 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി എന്നിവ കാര്‍ വാഗ്ദാനം ചെയ്‌തേക്കും.
ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായി പവലിയന്‍ അലങ്കരിക്കുമെന്ന് പ്രതീക്ഷിച്ച ഒരു മോഡല്‍ ആയിരുന്നു ഈ ചെറു എസ്‌യുവി. എന്നാല്‍ അത് സംഭവിച്ചില്ല.

എന്നാല്‍ 2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കാര്‍ ലോഞ്ച് ചെയ്യാനാണ് ഹ്യുണ്ടായി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ ഉത്സവ സീസണ്‍ കൊടിയേറുന്ന സമയം കാര്‍ വിപണിയില്‍ എത്തിച്ച് പരമാവധി വില്‍പ്പന നേടാനാകും കമ്പനിയുടെ ശ്രമം. ചെറു എസ്‌യുവി വിപണിയില്‍ ടാറ്റ പഞ്ചും സിട്രണ്‍ C3 ക്കും എതിരാളി ആയിട്ടായിരിക്കും വരവ്. അതിനാല്‍ തന്നെ അവയോട് മുട്ടിനില്‍ക്കുന്ന വിലയും നമ്മള്‍ പ്രതീക്ഷിക്കണം. 6 ലക്ഷം രൂപയാകും (എക്‌സ്‌ഷോറൂം) ഹ്യുണ്ടായിയുടെ പുതിയ ചെറു എസ്‌യുവിയുടെ പ്രാരംഭ വിലയെന്നാണ് സൂചന.

More from DriveSpark

Article Published On: Thursday, January 26, 2023, 14:00 [IST]
English summary
Anyone can be a suv owner 6 lakh rupees priced suv is coming to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X