നെക്‌സോണ്‍ ഇവിയുടെ വിലയില്‍ കാറുമായി ഐഫോണ്‍ നിര്‍മാതാക്കള്‍? നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് കോടികള്‍

മൊബൈല്‍ഫോണ്‍ പ്രേമികള്‍ക്ക് വലിയ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കമ്പനിയായിരിക്കും ഫോക്‌സ്‌കോണ്‍ (Foxconn). ലോകപ്രശസ്തമായ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഫോക്‌സ്‌കോണാണ്. ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉത്പാദകരായ ഫോക്‌സ്‌കോണ്‍ ആപ്പിളിനു പുറമേ നോക്കിയ, ഷവോമി, ഗൂഗിള്‍ പിക്സല്‍, സോണി തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്കുവേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

ഫോക്‌സ്‌കോണ്‍ കമ്പനി ഓട്ടോമൊബൈല്‍ വ്യവസായത്തിലേക്കും കാലെടുത്തു വെക്കുന്ന വിവരം പലരും ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും. ഫോക്‌സ്‌കോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്തുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. അത് മൊബൈല്‍ ഘടകങ്ങളുടെ നിര്‍മാണത്തിനാണോ അതോ ഓട്ടോമൊബൈല്‍ രംഗത്തേക്കാണോ?. അങ്ങനെയെങ്കിൽ എവിടെയാകും ഫാക്ടറി സ്ഥാപിക്കുക എന്നീ കാര്യങ്ങൾ നമുക്ക് നോക്കാം.

foxconn

1,600 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഫോക്സ്‌കോണിന്റെ അനുബന്ധ സ്ഥാപനമായ ഫോക്സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് രംഗത്തെത്തിയതാണ് ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. എന്നാല്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നല്ല ഇതിനര്‍ഥം. തമിഴ്‌നാട്ടില്‍ 1,600 കോടി രൂപ നിക്ഷേപിച്ചത് ഫോക്‌സ്‌കോണിന്റെ മറ്റൊരു അനുബന്ധ സ്ഥാപനമായ ഹോണ്‍ ഹായ് ടെക്നോളജി ഗ്രൂപ്പ് ആണ്.

തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജയുടെ ഓഫീസ് നേരത്തേ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കാഞ്ചീപുരത്ത് 1,600 കോടി രൂപ ചെലവില്‍ മൊബൈല്‍ കംപോണന്റുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഫാക്ടറി നിര്‍മിക്കുന്നതിനായി ഹോണ്‍ ഹായ് ടെക്നോളജി ഗ്രൂപ്പുമായി കരാറില്‍ ഒപ്പു വെച്ചതായി മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ കാര്‍ വികസിപ്പിക്കാന്‍ ഫോക്സ്‌കോണ്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. ഇതിനുള്ള സൗകര്യം നിര്‍മിക്കാന്‍ തായ്‌വാന്‍ കമ്പനി ഇന്ത്യയെയും തായ്‌ലന്‍ഡിനെയുമാണ് പരിഗണിക്കുന്നത്. ഇന്ത്യയില്‍ ഫോക്‌സ്‌കോണ്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി ഏതാനും മാസങ്ങള്‍ക്കുമുമ്പ് സമാനമായ തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.. തങ്ങളുടെ സെല്‍ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് വിപുലീകരിച്ച് അതേ പ്ലാന്റില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറിയും സ്ഥാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലാണ് കമ്പനിയുടെ സെല്‍ഫോണ്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പുത്തന്‍ നിക്ഷേപത്തിന്റെ ബലത്തില്‍ വൈകാതെ തന്നെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൊബിലിറ്റി ഇന്‍ ഹാര്‍മണി (Mobility In Harmony) പ്ലാറ്റ്‌ഫോമിലാകും ഫോക്‌സ്‌കോണ്‍ ഇവികള്‍ നിര്‍മിക്കുക. 20,000 ഡോളര്‍ അതായത് 16 ലക്ഷം രൂപയില്‍ താഴെ വിലയുള്ള 3 സീറ്റര്‍ ഇവി പുറത്തിറക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് MIH സിഇഒ ജാക്ക് ചെങ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഫോക്‌സ്‌കോണിന്റെ ഇലക്ട്രിക് കാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നറുക്ക് ഇന്ത്യക്ക് വീണ് കഴിഞ്ഞാല്‍ കുറഞ്ഞ വിലയില്‍ ഇവികള്‍ ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കൊപ്പം ഇവി വിപണിയുടെ വളര്‍ച്ചക്കും കരുത്തേകും. എന്നാല്‍ ഫോക്സ്‌കോണ്‍ ഇലക്ട്രിക് കാറുകള്‍ പ്രാരംഭ ഘട്ടത്തില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ഡെലിവറി വിഭാഗത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് കാര്‍ സ്വകാര്യ ആവശ്യത്തിന് എന്ന് മുതല്‍ ലഭ്യമാക്കുമെന്ന കാര്യം തീര്‍ച്ചയില്ല.

അതേ സമയം മൊബിലിറ്റി ഇന്‍ ഹാര്‍മണി ഇവിയുടെ കണ്‍സെപ്റ്റ് മോഡല്‍ ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ്. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികള്‍, കാര്‍ റെന്റല്‍ സ്ഥാപനങ്ങള്‍, കൊറിയര്‍ കമ്പനികള്‍ എന്ന് തുടങ്ങിയ സ്ഥാപനങ്ങളുമായി കമ്പനി പ്രാരംഭ ചര്‍ച്ചകള്‍ക്ക് ഇതിനകം തുടക്കമിട്ട് കഴിഞ്ഞു. ഒക്ടോബറില്‍ ജപ്പാനില്‍ നടക്കാനിരിക്കുന്ന ഓട്ടോ ട്രേഡ് ഷോയില്‍ ഈ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിക്കാന്‍ മൊബിലിറ്റി ഇന്‍ ഹാര്‍മണി പദ്ധതിയിടുന്നു.

ഭാവി മുന്നില്‍ കണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ തന്നെ കമ്പനി പ്ലാന്റ് സ്ഥാപിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കണ്‍സെപ്റ്റ് മോഡലിന്റെ അവതരണം കഴിഞ്ഞ് ഒന്നര മുതല്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് കാര്‍ പ്രൊഡക്ഷന് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറു ഇലക്ട്രിക് കാറിനെ കൂടാതെ വമ്പന്‍ പദ്ധതികളും ഫോക്‌സ്‌കോണിനുണ്ട്. 2024-ല്‍ 6 സീറ്റര്‍ ഇവിയും 2025-ല്‍ 9 സീറ്റര്‍ ഇലക്ട്രിക് കാറും നിര്‍മ്മിക്കാന്‍ അവര്‍ പദ്ധതിയിടുന്നു.

ആഗോള ഇലക്ട്രിക് വാഹന വിപണിയുടെ 5 ശതമാനം വിഹിതം പിടിച്ചെടുക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ടെസ്ലയുടെ ഷാങ്ഹായ്‌യിലെ വാഹന നിര്‍മാണ പ്ലാന്റിന്റെ അത്രയും വലിപ്പമുള്ള മറ്റൊരു ഫാക്ടറി നിര്‍മ്മിക്കാനാണ് ഫോക്‌സ്‌കോണിന്റെ പ്ലാന്‍. കമ്പനി ഓട്ടോമൊബൈല്‍ രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത് വാഹന പ്രേമികള്‍ക്കൊപ്പം ഐഫോണ്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

സമീപകാലത്ത് നിരവധി കമ്പനികളാണ് ഇന്ത്യയില്‍ വാഹന നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നതിനായി രംഗത്ത് വരുന്നത്. ടെസ്‌ല, BYD തുടങ്ങിയ ഭീമന്‍മാര്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ച് സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഫോക്‌സ്‌കോണിന്റെ നിക്ഷേപം കൂടി ഇന്ത്യക്ക് ലഭിച്ചാല്‍ രാജ്യത്തെ ഇവി വിപണി കൂടുതല്‍ മുന്നോട്ട് കുതിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

More from DriveSpark

Article Published On: Wednesday, August 2, 2023, 12:06 [IST]
English summary
Apple supplier foxconn plans to invest 1 2 billion dollar to setup ev plant in tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X