ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുവോ ശശിയേ; ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി നിസാൻ

BS VI എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടമായ കേന്ദ്ര സർക്കാരിൻ്റെ പുതിയ എമിഷൻ മാനദണ്ഡങ്ങൾ വരാൻ പോകുകയാണ്. ഈ പുതിയ മാനദണ്ഡം അനുസരിച്ച് വാഹനങ്ങൾക്ക് തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കുന്ന ഒരു ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് എന്ന ഉപകരണം ആവശ്യമാണ്.

വാഹനത്തിൻ്റെ കാറ്റലറ്റിക് കൺവെർട്ടർ, ഓക്സിജൻ സെൻസറുകൾ എന്നീ ഭാഗങ്ങൾ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത്. ഈ ഉപകരണം നിരന്തരം നീരിക്ഷിച്ചു കൊണ്ടേയിരിക്കും. 2020 ലാണ് അപ്ഡേറ്റ് ചെയ്ത നിസാൻ കിക്സ് കമ്പനി അവതിരിപ്പിച്ചത്. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ ഡീസൽ പവർട്രെയിൻ കമ്പനി നിർത്തലാക്കുകയും ചെയ്തിരുന്നു.

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുവോ ശശിയേ; ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി നിസാൻ

വാഹനത്തിൻ്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോഡലിന് 9.5 ലക്ഷം രൂപ എക്സ്ഷോറും വിലയും, ടർബോ വേരിയൻ്റുകൾക്ക് 11.85 ലക്ഷം രൂപയുമായിരുന്നു വാഹനം അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന എക്സ്ഷോറൂം വില. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് വാഹനത്തിൻ്റെ ബുക്കിങ്ങ് താൽക്കാലികമായി കമ്പനി നിർത്തിവച്ചിരിക്കുന്നു എന്നാണ്. അതോടൊപ്പം തന്നെ കമ്പനിയുടെ വെബ്സൈറ്റിലും ബുക്കിങ്ങ് എടുക്കുന്നത് നിർച്ചിവച്ചിരിക്കുകയാണ്.

വരാൻ പോകുന്ന എമിഷൻ മാനദണ്ഡങ്ങളെ നേരിടാൻ കിക്സിന് കഴിയില്ല എന്നും അത് കൊണ്ട് വാഹനം നിർത്താൻ സാധ്യതയുണ്ട് എന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മോഡലിന്റെ XL, XV വകഭേദങ്ങള്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് നല്‍കുന്നത്. ഈ എഞ്ചിന്‍ 105 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം മിഡ്, ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ ഇപ്പോള്‍ ഒരു പുതിയ പെട്രോള്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്റെ രൂപത്തിലാണ് വരുന്നത്.

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുവോ ശശിയേ; ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി നിസാൻ

ഈ പുതിയ എഞ്ചിന്‍ 156 bhp കരുത്തും 254 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന മികച്ച ഇന്‍-ക്ലാസ് പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ പുതിയ എക്‌സ്-ട്രോണിക് CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കിക്‌സിലെ എക്‌സ്-ട്രോണിക് CVT ഏഴ് ഘട്ടങ്ങളുള്ള M-മോഡ് ട്രാന്‍സ്മിഷനാണ്, ഇത് ലോകത്തിലെ ഏറ്റവും നൂതനമായ CVT യൂണിറ്റുകളില്‍ ഒന്നാണ്.

എക്‌സ്-ട്രോണിക് CVT ഐതിഹാസിക GT-R-ല്‍ നിന്ന് സിലിണ്ടര്‍ കോട്ടിംഗ് സാങ്കേതികവിദ്യ കടമെടുക്കുമെന്ന് പറയപ്പെടുന്നു, ഇത് ട്രാന്‍സ്മിഷന്‍ യൂണിറ്റിന്റെ കാര്യക്ഷമത 40 ശതമാനം മെച്ചപ്പെടുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കിക്‌സ് എസ്‌യുവിക്ക് നിസാന്‍ സൂക്ഷ്മമായ കോസ്‌മെറ്റിക് അപ്ഡേറ്റുകളും നല്‍കിയിട്ടുണ്ട്. ഗ്രില്‍, ബമ്പറുകള്‍, റിയര്‍ എന്നിവയിലേക്കുള്ള പുതുക്കിയ ഹെഡ്‌ലാമ്പുകളും മറ്റ് സൂക്ഷ്മപരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുവോ ശശിയേ; ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി നിസാൻ

ബ്രാന്‍ഡിന്റെ 'നിസാന്‍ കണക്റ്റ്' സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, മറ്റ് നിരവധി അപ്ഡേറ്റുകള്‍ എന്നിവയുമായിട്ടാണ് വാഹനം വരുന്നത്. വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും കിക്‌സിലെ മറ്റ് സവിശേഷതകളാണ്.

വാഹനത്തിന് നിരവധി കളർ ഓപ്ഷനുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ബ്ലേഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ നിസാൻ കിക്ക്‌സ് ലഭ്യമാണ്. അതോടൊപ്പം തന്നെ കമ്പനി നൽകുന്ന ഓഫറിൽ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്‌ഷനുകളും ഉണ്ട് - ആംബർ ഓറഞ്ചിനൊപ്പം ബ്രോൺസ് ഗ്രേയും, ഓനിക്‌സ് ബ്ലാക്ക് ഉള്ള ഫയർ റെഡ്, ഓനിക്സ് ബ്ലാക്ക് ഉള്ള പേൾ വൈറ്റ് എന്നിങ്ങനെ

പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് ഉതകുന്ന എഞ്ചിനുമായി നിരവധി എതിരാളികൾ വരുന്നുണ്ട്. ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസിൻ്റെ ഫെയ്‌സ് ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പുതിയ എമിഷൻ മാനദണ്ഡങ്ങളെ പോലും നേരിടാൻ പ്രാപ്തമായതാണ് എന്നതാണ് പ്രത്യേകത.

More from DriveSpark

Article Published On: Thursday, March 16, 2023, 16:30 [IST]
English summary
Are there any pans to stop making the nissan kicks suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X