2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇവന്റായ ഓട്ടോ എക്സ്പോ 2023 ഇങ്ങടുത്തെത്തി. പല വാഹന പ്രേമികളും വണ്ടിപ്രാന്തന്‍മാരുടെ ഉത്സവ വേദിയായ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരിക്കും. നിങ്ങള്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ അതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഓട്ടോ എക്സ്പോ 2023 നടക്കുന്ന തീയതികള്‍

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തുന്ന ഓട്ടോ എക്‌സ്‌പോ 2023 ജനുവരി 11 മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങളുടേതാണ്. ആയതിനാല്‍ തന്നെ ജനുവരി 11 മുതല്‍ ഓട്ടോ എക്സ്പോ 2023-ല്‍ നിന്നുള്ള ഏറ്റവും പുതിയ ലോഞ്ചുകളെയും അവതരണങ്ങളെയും കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ മാന്യ വായനക്കാര്‍ക്ക് അറിയാനാകും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ജനുവരി 13 മുതല്‍ ജനുവരി 18 വരെ എക്സ്പോ മാര്‍ട്ട് സന്ദര്‍ശിക്കാനാകും.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഓട്ടോ എക്സ്പോ 2023 സന്ദര്‍ശന സമയം

രാവിലെ 11 മണി മുതലാണ് ഓട്ടോ എക്സ്പോയില്‍ പരിപാടികള്‍ ആരംഭിക്കുക. എന്നാല്‍ ഓരോ ദിവസവും സന്ദര്‍ശന സമയം അവസാനിക്കുന്നതിനുള്ള സമയം വ്യത്യാസപ്പെട്ടിരിക്കുമെന്ന് ഓര്‍മിപ്പിക്കട്ടെ. ജനുവരി 13 (വെള്ളി) രാവിലെ 11 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് ബിസിനസ് അവേഴ്‌സ്. ജനുവരി 14 (ശനിയാഴ്ച), 15 (ഞായര്‍) തീയതികളില്‍ രാവിലെ 11 മുതല്‍ രാത്രി എട്ടു മണി വരെയാണ് സമയം.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എന്നാല്‍ ജനുവരി 16, 17 തീയതികളില്‍ അത് ഒരു മണിക്കൂര്‍ കുറഞ്ഞ് ക്ലോസിംഗ് സമയം വൈകീട്ട് ഏഴുമണിക്ക് അവസാനിക്കും. ഇവന്റിന്റെ അവസാന ദിവസമായ ജനുവരി 18 ബുധനാഴ്ച വൈകീട്ട് ആറുമണിയാകും ക്ലോസിംഗ് സമയം. എല്ലാ ദിവസവും ക്ലോസിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പ്രവേശന കവാടങ്ങള്‍ അടയ്ക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് ഹാളുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഓട്ടോ എക്സ്പോ 2023 വേദി

മുന്‍ പതിപ്പുകള്‍ പോലെ ഓട്ടോ എക്സ്പോ 2023 ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടിലാണ് അരങ്ങേറുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം 53 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം ആണ്. ട്രെയിന്‍ മാര്‍ഗം ഓട്ടോ എക്‌സ്‌പോക്ക് എത്തുന്നവര്‍ക്ക് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റില്‍ നിന്ന് എക്‌സ്‌പോ നഗരിയിലേക്ക് 40 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എക്‌സ്‌പോ മാര്‍ട്ടിന് അടുത്തുള്ള ബസ് സ്റ്റോപ്പ് 1.3 കിലോമീറ്റര്‍ അകലെയാണ്. ഗല്‍ഗോട്ടിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിക്ക് സമീപമാണിത്. മെട്രോ അക്വാലൈന്‍ വഴി എക്‌സ്‌പോ നഗരിയില്‍ എത്തിച്ചേരാം. നോളജ് പാര്‍ക്ക് II, ജെയ്പീ ഗ്രീന്‍സ് പാരി ചൗക്ക് എന്നിവയാണ് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകള്‍.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പങ്കെടുക്കുന്ന ബ്രാന്‍ഡുകള്‍

ഇവന്റിന്റെ മുന്‍ പതിപ്പുകളില്‍ നിങ്ങള്‍ കണ്ട ചില മുന്‍നിര ബ്രാന്‍ഡുകളെ നിങ്ങള്‍ക്ക് ഇക്കുറി കാണാന്‍ സാധിച്ചേക്കില്ല. എന്നിരുന്നാലും മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായി, കിയ, ടൊയോട്ട, എംജി എന്നീ വമ്പന്‍മാര്‍ ഓട്ടോ എക്‌സ്‌പോയില്‍ പവലിയനുകള്‍ ഒരുക്കും.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പ്രവേശനം സൗജന്യമാണോ?

ഓട്ടോ എക്സ്പോയില്‍ സൗജന്യമായി പങ്കെടുക്കാന്‍ സാധിക്കില്ല. പ്രവേശനം ടിക്കറ്റ് മുഖേന നിയന്തിച്ചിരിക്കുന്നു. ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാനായി ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റ് കരസ്ഥമാക്കാം. വാരാന്ത്യ ടിക്കറ്റുകള്‍ക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകള്‍ക്ക് 350 രൂപയുമാണ് വില. ജനുവരി 13 വെള്ളിയാഴ്ചയിലെ ടിക്കറ്റുകള്‍ ഏറ്റവും ചെലവേറിയത്. 750 രൂപയാണ് മുടക്കേണ്ടത്. ഒരു ടിക്കറ്റില്‍ ഒരു ദിവസം എക്‌സ്‌പോ ആസ്വദിക്കാം. അതിനാല്‍ നിങ്ങള്‍ ഒന്നിലധികം ദിവസങ്ങളില്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങേണ്ടിവരും.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഈ സംഗതികൾ കൊണ്ടു പോകരുത്

നിങ്ങള്‍ ആദ്യമായാണ് ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുന്നതെങ്കില്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമാണ് ഇവന്റ് സംഘാടകര്‍ വേദിയില്‍ കൊണ്ടു വരരുതെന്ന് വിലക്കിയ സാധനങ്ങള്‍ എന്തൊക്കെയാണെന്നത്. ഓട്ടോ എക്‌സ്‌പോയുടെ പരിസരത്ത് വില്‍ക്കുന്ന ഭക്ഷണപാനീയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതുപോലെ വളര്‍ത്തുമൃഗങ്ങളെയും ഓട്ടോ എക്‌സ്‌പോക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ വേദിയിലേക്ക് ബാഗുകള്‍ കൊണ്ടുപോകാം. എന്നാല്‍ അത് സൂക്ഷിക്കാന്‍ ഇടങ്ങള്‍ കാണില്ല. അതിനാല്‍ സൗകര്യത്തിന് അനുസരിച്ച് താങ്ങാവുന്ന സാധനങ്ങളുള്ള ബാഗുകള്‍ കൈയ്യില്‍ കരുതുക.

2023 ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ഈ 7 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ശൈത്യകാലമാണെന്ന് ഓര്‍ക്കുക

ശൈത്യകാലത്ത് ഡല്‍ഹിയിലെ അവസ്ഥ ഓര്‍ത്ത് അതിന് അനുസൃതമായ വസ്ത്രങ്ങള്‍ കൈയ്യില്‍ കരുതുക. നിങ്ങള്‍ ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ദിവസത്തെ കാലാവസ്ഥ എങ്ങനെ എന്നത് നോക്കി വെച്ചതിന് ശേഷം യാത്രക്കൊരുങ്ങാം. അതിനിപ്പോള്‍ വിവിധ ആപ്പുകളും മറ്റും ഉണ്ട്. നിങ്ങള്‍ സ്വന്തം വാഹനത്തിലോ അതോ വാടകക്ക് എടുത്തോ ആണ് എക്‌സ്‌പോക്ക് പോകുന്നതെങ്കില്‍ മൂടല്‍മഞ്ഞ് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ച് ഓട്ടോ എക്‌സ്‌പോക്ക് പുറപ്പെടാം.

More from DriveSpark

Article Published On: Tuesday, January 10, 2023, 15:00 [IST]
English summary
Are you planning to attend auto expo 2023 keep these 7 things in mind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X