ഇന്ത്യക്കാരെ ത്രില്ലടിപ്പിക്കാന്‍ 'ബോണ്ട് കാര്‍'; ലോകത്തിലെ ആദ്യ സൂപ്പര്‍ ടൂററുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍

ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവരുടെ ഏറ്റവും പുതിയ ഗ്രാന്‍ഡ് ടൂററായ D12 രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. DB11-ന്റെ പിന്‍ഗാമിയായി എത്തുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 ഇന്ത്യയില്‍ 4.59 കോടി രൂപയ്ക്ക് എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ലോകത്തിലെ ആദ്യ സൂപ്പര്‍ ടൂറര്‍ കാറിന്റെ വിതരണം അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രമേ അരങ്ങേറുകയുള്ളൂ. ന്യൂ ഡല്‍ഹിയില്‍ തുടങ്ങി ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ വരും രാജ്യത്തെ മാധ്യമങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നില്‍ ആദ്യത്തെ സൂപ്പര്‍ ടൂററായ DB12 കൂപ്പെ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

aston martin db12

ഇതിന്റെ ഭാഗമായി കാര്‍ ഇപ്പോള്‍ ബാംഗ്ലൂരില്‍ എത്തിയിരിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ടൂറര്‍ എന്നാണ് DB12 നെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിശേഷിപ്പിക്കുന്നത്. നിലവിലെ ഗ്രാന്‍ഡ് ടൂറര്‍ സെഗ്മെന്റിനെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു വാഹനമായതിനാലാണ് വിശേഷണമായി ഈ പദം തന്നെ കമ്പനി ഉപയോഗിക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ അടുത്ത തലമുറ സ്പോര്‍ട്സ് കാറുകളില്‍ ആദ്യത്തേതായ DB12-നെ നമുക്കൊന്ന് അടുത്തറിയാന്‍ ശ്രമിക്കാം.

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാവ് പറയുന്നതനുസരിച്ച് DB12-ന്റെ ഡിസൈന്‍ ഉള്‍പ്പെടെ 80 ശതമാനവും പുതിയതാണ്. മൊത്തത്തില്‍ DB11-ന് സമാനമായ ഡിസൈന്‍ ഭാഷയാണ് പിന്തുടര്‍ന്നിരിക്കുന്നത്. എങ്കിലും ഇത് എന്നത്തെയും പോലെ കാലാതീതമായി കാണപ്പെടുന്നു. എന്നാല്‍ അങ്ങിങ്ങായി ചില ചെറിയ മാറ്റങ്ങള്‍ കാണാം. ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിഗ്നേച്ചര്‍ ഗ്രില്‍ ഇപ്പോള്‍ അല്‍പ്പം വലുതാണ്. ഹെഡ്ലാമ്പുകള്‍ ത്രീ-പീസ് ഡിആര്‍എല്‍ സജ്ജീകരണത്തോടെ പുനര്‍രൂപകല്‍പ്പന ചെയ്തതോടൊപ്പം ഫ്രണ്ട് ബമ്പര്‍ ചെറുതായി നവീകരിച്ചിട്ടുണ്ട്.

aston martin db12 rear profile

മുന്‍ഗാമിയോട് സാമ്യമുള്ളതിനാല്‍ ഇവനെ ആസ്റ്റണ്‍ മാര്‍ട്ടി DB കുടുംബാംഗമാണെന്ന് ഒറ്റനോട്ടത്തില്‍ മുന്‍വശം കണ്ടാല്‍ തിരിച്ചറിയാം. കാറിന്റെ വശങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കാണാനാകില്ല. പുതിയ 21 ഇഞ്ച് അലോയി വീലുകളിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 ഓടുന്നത്. കാറിന്റെ പിന്‍ഭാഗം ഇപ്പോഴും മുന്‍ഗാമിയോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ വണ്ടിയില്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ കുറവാണെങ്കിലും ക്യാബിനില്‍ ഡിസൈന്‍, ഫീച്ചര്‍ വശങ്ങളില്‍ അത്യാവശ്യം നവീകരണം ലഭിക്കുന്നു. ലെതര്‍ ട്രീറ്റ്മെന്റോട് കൂടിയ ഡ്യുവല്‍ ടോണ്‍ തീം ഇത് ലഭിക്കുന്നു.ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12-ന് കമ്പനി സ്വന്തമായി വികസിപ്പിച്ച പുതിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയും, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബോവേര്‍സ് ആന്‍ഡ് വില്‍ക്കിന്‍സ് സൗണ്ട് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു.

aston martin db12 interior

മോഡല്‍ പൂര്‍ണമായി ഡിജിറ്റലായി മാറിയിട്ടില്ലാത്തതിനാല്‍ സെന്റര്‍ കണ്‍സോളില്‍ ധാരാളം ഹാപ്റ്റിക് ബട്ടണുകള്‍ കാണാം. കൂടാതെ അകത്തളവും എക്‌സ്റ്റീരിയര്‍ പോലെ സ്പോര്‍ട്ടിയായി കാണപ്പെടുന്നു. മുഴുവന്‍ സെന്റര്‍ കണ്‍സോളിനും ധാരാളം കാര്‍ബണ്‍ ഫൈബര്‍ ട്രീറ്റ്‌മെന്റ് ലഭിക്കുന്നുണ്ട്. DB12 സൂപ്പര്‍ ടൂററിന് AMG-യില്‍ നിന്നുള്ള 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കരുത്ത് പകരുന്നു. ഇത് 671 bhp പവറും 800 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

DB11-നുമായി താരതമ്യം ചെയ്യുമ്പോള്‍ പവര്‍ 34 ശതമാനം കൂടിയിട്ടുണ്ട്. എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നു. 3.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സൂപ്പര്‍ ടൂററിന്റെ പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണെന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവകാശപ്പെടുന്നത്. ഒരേ സമയം ഡൈനാമിക്കും സുഖപ്രദവുമായ ഡ്രൈവ് ഉറപ്പാക്കാന്‍ കാര്‍ നിര്‍മ്മാതാവ് ഇലക്ട്രോണിക് റിയര്‍ ഡിഫറന്‍ഷ്യലും അഡാപ്റ്റീവ് ഡാംപറുകളും ഉപയോഗിച്ച് മെക്കാനിക്കലായി ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

aston martin db12 engine

വിഖ്യാത ഹോളിവുഡ് കഥാപാത്രമായ ജെയിംസ് ബോണ്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ അടുത്തറിയാനാണ് പുത്തന്‍ മോഡലിലൂടെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യക്കാരെ ക്ഷണിക്കുന്നത്. 4.59 കോടി രൂപ വിലയുള്ള 2+2 സീറ്റിംഗ് ലേഔട്ടില്‍ വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 അതിന്റെ മുന്‍ഗാമിയേക്കാള്‍ ചെലവേറിയതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫെറാറി റോമ, മക്‌ലാരന്‍ GT എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Sunday, October 15, 2023, 9:00 [IST]
English summary
Aston martin db12 showcased in bangalore check out all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X