ചെന്നൈയിലുളള ഔഡി ഉടമകൾക്ക് കൈത്താങ്ങായി കമ്പനി; റോഡ് സൈഡ് അസിസ്റ്റൻസ് ഒരുക്കി നിർമാതാക്കൾ
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ചെന്നൈയിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും കേടുപാടുകൾ സംഭവിച്ച കാറുകൾക്ക് കോംപ്ലിമെന്ററി റോഡ്സൈഡ് അസിസ്റ്റൻസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആഡംബര കാറുകളുൾപ്പടെ നിരവധി വാഹനങ്ങൾ ഒഴുകിപോകുകയും, നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
കോംപ്ലിമെന്ററി RSA സേവനം ചെന്നൈ നഗരത്തിലുടനീളം 24x7 ലഭ്യമാകുന്നതാണ്, ഇനിപ്പറയുന്ന നമ്പറുകളിലൂടെ ആക്സസ് ചെയ്യാവുന്നതാണ് - 1800-103-6800 അല്ലെങ്കിൽ 1800-209-6800. ചെന്നൈ നഗരം നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ, നഗരത്തിലെ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കാൻ ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്.

2024 ജനുവരി ഒന്ന് മുതൽ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പുതുവർഷത്തിന്റെ ആദ്യ ദിവസം മുതൽ വില കൂടുന്നതിനാൽ വണ്ടിയിപ്പോഴേ വേണമെങ്കിൽ പ്രീ-ബുക്ക് ചെയ്‌തിടാം. അങ്ങനെയെങ്കിൽ പഴയ വിലക്ക് ഈ പ്രതാപിയെ വീട്ടിലെത്തിക്കാനാവും. ഇന്ത്യയിൽ ഒരു കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ വാഹനങ്ങളിലുണ്ടാവുന്ന വിലക്കയറ്റം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുതുവർഷം മുതൽ മോഡൽ നിരയിൽ ഔദ്യോഗികമായി വർധനവ് പ്രഖ്യാപിച്ച ആദ്യ കമ്പനികളിലൊന്നാണ് ഔഡി.
50 ലക്ഷം രൂപ വിലയുള്ള ഔഡി കാറിന് ഏതാണ്ട് 1 ലക്ഷം രൂപയോളമായിരിക്കും വില ഉയർത്തുക. വിലയിലെ വർധനവ് മുഴുവൻ മോഡൽ ശ്രേണിക്കും ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിലയിലുണ്ടാവുന്ന മാറ്റം വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി നോക്കി കാണേണ്ടത്. നിലവിൽ ആഡംബര വാഹന വിഭാഗത്തിൽ അതിവേഗം കുതിക്കുന്നവരാണ് ഔഡി.

ഈ വർഷം ഏകദേശം 88 ശതമാനം വളർച്ച രേഖപ്പെടുത്തിയാണ് ഔഡി മുന്നേറുന്നത്. നടപ്പുവർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 5,530 യൂണിറ്റുകൾ വിറ്റഴിച്ചതായി ജർമൻ കമ്പനി അടുത്തിടെ എടുത്തു പറഞ്ഞിരുന്നു. Q3, Q5, Q7 എന്നിവയും A4, A8 L പോലുള്ള മോഡലുകൾക്കാണ് ഇവിടെ ശക്തമായ ഡിമാന്റ് ലഭിക്കുന്നത്. കൂടാതെ RS Q8 പോലെയുള്ള പെർഫോമൻസ് മോഡലുകളും ബ്രാൻഡ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതോടൊപ്പം തന്നെ വാഹന വിപണിയുടെ ഭാവിയായി കാണപ്പെടുന്ന Q8 50 ഇ-ട്രോൺ, Q8 55 ഇ-ട്രോൺ, Q8 സ്‌പോർട്ട്ബാക്ക് 50 ഇ-ട്രോൺ, Q8 സ്‌പോർട്ട്ബാക്ക് 55 ഇ-ട്രോൺ, ഇ-ട്രോൺ ജിടി, RS ഇ-ട്രോൺ ജിടി എന്നിവ ഉൾപ്പെടുന്ന ഏറ്റവും വിശാലമായ ഇലക്ട്രിക് ശ്രേണിയും ഔഡിയുടെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ മാസം ഔഡി S5 സ്‌പോർട്‌ബാക്കിന്റെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

പ്ലാറ്റിനം എഡിഷൻ എന്ന പേരിലാണ് S5 സ്‌പോർട്‌ബാക്കിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ വിപണിയിലെത്തിയത്. ഉത്സവ സീസണിലെ വിൽപ്പന പിടിക്കാനുള്ള ഈ തന്ത്രവും വിജയം കണ്ടെന്നാണ് റിപ്പോർട്ടുകൾ. 81.57 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഇതിനായി മുടക്കേണ്ടി വരുന്നത്. ഏതാണ്ട് അതേസമയം കമ്പനി കോംപ്ലിമെന്ററിയായി 10 വർഷത്തെ റോഡ്-സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാമും ആരംഭിച്ചു. ഇത് 2023 ഒക്ടോബർ 1 മുതൽ ബുക്ക് ചെയ്ത എല്ലാ കാറുകൾക്കും ലഭിക്കും.
ഔഡി Q8 ആഡംബര എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയിരുന്നു. പരിമിത കാലത്തേക്ക് വിപണിയിൽ ലഭ്യമാകുന്ന മോഡലിന് 1.18 കോടി രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. X-ലൈൻ എക്സ്റ്റീരിയർ പാക്കേജും ബ്ലാക്ക് സ്റ്റൈലിംഗ് പാക്കേജും ഉപയോഗിച്ചാണ് എസ്‌യുവിയുടെ ആകർഷണം ജർമൻ ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.
മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വണ്ടി ലഭ്യമാകും. അതേസമയം മെക്കാനിക്കൽ വശങ്ങളേക്ക് നോക്കിയാൽ ബിഎസ്-VI രണ്ടാംഘട്ടത്തിന് അനുസ-തമായുള്ള 3.0 ലിറ്റർ, TFSI, 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഔഡി Q8 സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്. ഇത് 340 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








