നിരത്തില്‍ പായാന്‍ ഇനി RS7 സ്‌പോര്‍ട്ബാക്ക് ഇല്ല; വിപണിയില്‍ നിന്നും പിന്‍വലിച്ച് ഔഡി
ഇന്ത്യന്‍ വിപണിയില്‍ നിന്നും RS7 സ്പോര്‍ട്ബാക്ക് നിര്‍ത്തലാക്കി നിര്‍മാതാക്കളായ ഔഡി. കൂടാതെ മോഡലിനെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ബ്രാന്‍ഡ് രണ്ടാം തലമുറ RS7 സ്പോര്‍ട്ട്ബാക്ക് 2020 മധ്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. പെര്‍ഫോമന്‍സ് സെഡാന്‍ 2.24 കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വിപണിയില്‍ എത്തിയിരുന്നത്.

വൈഡ് ഷോള്‍ഡറുകളും അതുല്യമായ റൂഫ്ലൈനും അത്ലറ്റിക് ക്യാരക്ടറും നല്‍കുന്ന ആഭ്യന്തര ശ്രേണിയിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് RS7 സ്പോര്‍ട്ട്ബാക്ക്. മസ്‌കുലര്‍ വീലുകളും RS-നിര്‍ദ്ദിഷ്ട ഓവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും പവര്‍ഡ് റിയര്‍ സ്പോയിലറും പോലുള്ള നിര്‍ദ്ദിഷ്ട വിശദാംശങ്ങള്‍ ഇതിന് ലഭിക്കുന്നു. ഏറ്റവും പുതിയ പതിപ്പ് അകത്തും പുറത്തും നിരവധി സാങ്കേതിക മെച്ചപ്പെടുത്തലുകളോടെയാണ് വന്നിരുന്നത്.

CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) വഴിയാണ് RS7 ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുന്നത്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് വിപണിയില്‍ ഉണ്ടായിരുന്ന ഔഡി RS7 സ്പോര്‍ട്ട്ബാക്കിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 592 bhp കരുത്തും 800 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുകയും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു. ബ്രാന്‍ഡിന്റെ 'ക്വാട്രോ' ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം വഴിയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്.

ഔഡി RS7 സ്പോര്‍ട്ബാക്ക് 3.6 സെക്കന്‍ഡിന്റെ 0 - 100km/h വേഗത കൈവരിക്കുമെന്നും, 250km/h എന്ന ഇലക്ട്രോണിക് പരിമിതമായ ടോപ് സ്പീഡും വാഹനം വാഗ്ദാനം ചെയ്യുന്നു. ഓപ്ഷണല്‍ ഡൈനാമിക് അല്ലെങ്കില്‍ ഡൈനാമിക് പ്ലസ് പാക്കേജുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന വേഗത യഥാക്രമം 280km/h അല്ലെങ്കില്‍ 305km/h ആയി വര്‍ദ്ധിപ്പിക്കാമെന്നും കമ്പനി പറയുന്നുണ്ട്.

പരിചയമില്ലാത്തവര്‍ക്ക്, സ്റ്റാന്‍ഡേര്‍ഡ് A7 ഫോര്‍-ഡോര്‍ കൂപ്പെയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പതിപ്പാണ് ഔഡി RS7 സ്പോര്‍ട്ട്ബാക്ക്. RS7 സ്പോര്‍ട്ബാക്കിന്റെ നിലവില്‍ വിപണിയില്‍ എത്തിയിരുന്ന മോഡല്‍ കോസ്മെറ്റിക്പരമായും മെക്കാനിക്കലുമായി ഒരു കൂട്ടം അപ്ഗ്രേഡുകളോടെയാണ് വരുന്നത്, അത്യന്തം സ്പോര്‍ട്ടി, അഗ്രസീവ്, പെര്‍ഫോമന്‍സ്-ഓറിയന്റഡ് ഡ്രൈവിംഗ് സവിശേഷതകള്‍ ഈ വാഹനം വാഗ്ദാനം ചെയ്തിരുന്നു.

ഔഡി RS7 സ്പോര്‍ട്ട്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പ് അകത്തും പുറത്തും നിരവധി ഫീച്ചറുകളും സവിശേഷതകളുമായിട്ടാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്. വന്‍തോതിലുള്ള ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്‍, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വലിയ എയര്‍ ഡാം, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ 21 ഇഞ്ച് വീലുകള്‍ (ഓപ്ഷണലായി ഓഫര്‍ ചെയ്യുന്ന 22 ഇഞ്ച് അലോയ്കളോടെ), എല്‍ഇഡി ലൈറ്റ് ബാര്‍, പ്രമുഖമായ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ട്വിന്‍-ഓവല്‍ ആകൃതിയിലുള്ള എക്സ്ഹോസ്റ്റ് ടിപ്പുകളും പിന്‍ ഡിഫ്യൂസറും വാഹനത്തിന്റെ സവിശേഷതകളാണ്.

അകത്ത്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പോര്‍ട്ടി അല്‍കന്റാര അപ്ഹോള്‍സ്റ്ററി, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, RS സ്പോര്‍ട്സ് സീറ്റുകള്‍, അലുമിനിയം പാഡില്‍ ഷിഫ്റ്ററുകള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയും അതിലേറെയും ഫീച്ചര്‍ ചെയ്യുന്ന വെര്‍ച്വല്‍ കോക്പിറ്റുമായിട്ടാണ് ഔഡി RS7 സ്പോര്‍ട്ട്ബാക്ക് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകളിലൊന്നാണ് ഔഡി RS7 സ്പോര്‍ട്ട്ബാക്ക്. ബിഎംഡബ്ല്യു M5, മെര്‍സിഡീസ്-AMG E63 S മോഡലുകള്‍ക്കെതിരെയാണ് RS സ്പോര്‍ട്ട്ബാക്ക് മത്സരിക്കുന്നത്.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, CY 2021-നെ അപേക്ഷിച്ച് CY 2022 വില്‍പ്പനയില്‍ 27 ശതമാനം വളര്‍ച്ചയാണ് ഔഡി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 4,187 ആഡംബര കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നും കമ്പനി വ്യക്തമാക്കുന്നു. 2022-ലെ 3 ജനപ്രിയ ലോഞ്ചുകള്‍- ഔഡി Q7, ഔഡി A8L, ഔഡി Q3 എന്നിവയാണ് മൊത്തത്തിലുള്ള വില്‍പ്പന വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ജര്‍മ്മന്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

കൂടാതെ, ഔഡി A4, ഔഡി A6, ഔഡി Q5, ഔഡി Q8, ഔഡി ഇ-ട്രോണ്‍, ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് തുടങ്ങിയ മറ്റ് ഓഡി മോഡലുകള്‍ 2022-ലും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. സെമി-കണ്ടക്ടര്‍ ലഭ്യത, ഷിപ്പ്മെന്റ് വെല്ലുവിളികള്‍ തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും 2022 എല്ലാ സെഗ്മെന്റുകളിലും വില്‍പ്പന വളര്‍ന്നതിനാല്‍ 'ശക്തമായ വര്‍ഷമാണ്' എന്ന് കമ്പനി സൂചിപ്പിച്ചു. 2022 ശക്തമായ വര്‍ഷമായിരുന്നുവെന്ന് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.


Click it and Unblock the Notifications








