മെയ്ഡ് ഇൻ ഇന്ത്യ;പ്രാദേശിക ഉൽപ്പാദനവുമായി വാഹന നിർമാതാക്കളായ ഔഡി

ഔഡി തങ്ങളുടെ Q3,Q3 സ്പോർട്ട്ബാക്ക് എന്നീ മോഡലുകൾ ഇന്ത്യയിൽ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ചിരിക്കുകയാണ്. രണ്ടാം തലമുറ ഔഡി Q3 ഇന്ത്യയിൽ അവതരിപ്പിച്ചത് 2022 -ലാണ്. Q3 സ്പോർട്ട്ബാക്ക് എന്ന മോഡൽ 2023 -ലാണ് അവതരിപ്പിക്കുന്നത്. ഔറംഗബാദിലെ പ്ലാൻ്റിലാണ് പ്രാദേശിക ഉൽപ്പാദനം നടത്തുക. ഫോക്‌സ്‌വാഗൺ ടിഗുവാൻ, സ്‌കോഡ കൊഡിയാക് എന്നീ മോഡലുകൾക്കെല്ലാം അടിസ്ഥാനമായ MQB പ്ലാറ്റ്‌ഫോമിലുളളതാണ് Q3 -യും.

സ്റ്റാൻഡേർഡ് Q3 എസ്‌യുവിയെ അപേക്ഷിച്ച് ഒരു കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്ട്ബാക്കിന്റെ വരവ്. ഇതിനായി കാറിന് ചരിഞ്ഞ റൂഫ്‌ലൈൻ, വിൻഡ്‌സ്‌ക്രീൻ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഡിസൈനിലെ ഈ മാറ്റമൊഴികെ മറ്റെല്ലാം സ്റ്റാൻഡേർഡ് Q3 എസ്‌യുവിക്ക് സമാനമാണെന്നു വേണം പറയാൻ.

മെയ്ഡ് ഇൻ ഇന്ത്യ;പ്രാദേശിക ഉൽപ്പാദനവുമായി വാഹന നിർമാതാക്കളായ ഔഡി

ഇതുകൂടാതെ ഹണികോംബ്-മെഷ് ഗ്രിൽ, ബ്ലാക്ക്-ഔട്ട് ക്രോം ആക്‌സന്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയും പുതിയ Q3 സ്‌പോർട്ട്ബാക്കിലുണ്ടാവും എന്നാണ് വിശ്വസിക്കുന്നത്. പുതുതലമുറ ഔഡി Q3, Q3 സ്‌പോർട്ട്ബാക്ക് എന്നിവ ഒരേ പ്ലാറ്റ്ഫോമിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകളാലും സമ്പന്നമായിരിക്കും വരാനിരിക്കുന്ന ഈ ലക്ഷ്വറി കൂപ്പെ. ഫീച്ചറുകളുടെ കാര്യത്തിൽ ഔഡി യൂസർ ഇന്റർഫേസിനൊപ്പം 8.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് Q3 സ്‌പോർട്ട്ബാക്ക് വരുന്നത്.

ഔഡി Q3 സ്‌പോർട്ട്ബാക്ക് സ്റ്റാൻഡേർഡ് പതിപ്പിലെ അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് TFSI എഞ്ചിൻ തന്നെയാവും അവതരിപ്പിക്കുക. 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഔഡിയുടെ ക്വാട്രോ AWD സിസ്റ്റവും ഇതിലുണ്ടാവും.

മെയ്ഡ് ഇൻ ഇന്ത്യ;പ്രാദേശിക ഉൽപ്പാദനവുമായി വാഹന നിർമാതാക്കളായ ഔഡി

വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തിപ്പിടിക്കാനും ഔഡി Q3 സ്പോർട്ബാക്ക് പ്രാപ്‌തമാണ്. പാഡിൽ ഷിഫ്റ്ററുകളും കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്. ചരിഞ്ഞ റൂഫ് ഡിസൈനുള്ള കാറുകളെ പൊതുവേ വിശേഷിപ്പിക്കാറുള്ള പദങ്ങളാണ് സ്‌പോർട്‌ബാക്ക്, സ്റ്റൈൽബാക്ക്, ഫാസ്റ്റ്ബാക്ക്, കൂപ്പെ, റോഡ്‌സ്റ്റർ, എന്നിവ. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പുത്തൻ കാർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം.

പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും ലക്ഷ്വറി കൂപ്പെ എസ്‌യുവിയെ കമ്പനി വിപണിയിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ Q3 സ്‌പോർട്‌ബാക്ക് മെർസിഡീസ് ബെൻസ് GLA, ബിഎംഡബ്ല്യു X1, വോൾവോ XC40 എന്നിവയുമായാവും മാറ്റുരയ്ക്കുക. പോയ വർഷം ഔഡിയുടെ റീട്ടെയിൽ വിൽപ്പനയിൽ 27.14 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു.

2022-ൽ മൊത്തം 4,187 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2021-ൽ കമ്പനി 3,293 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് വൻ വർധനവുണ്ടായത് ഈ വർഷം മൈലേജാവും. മികച്ച ഉൽപന്ന നിര അവതരിപ്പിക്കാനായതാണ് ഉപഭോക്തൃ വികാരത്തിൽ ഉണർവുണ്ടാക്കിയതെന്ന് ഔഡി ഇന്ത്യ പറയുന്നു. വിതരണ ശൃംഖലയിലെ വെല്ലുവിളികളും സെമി കണ്ടക്‌ടർ ചിപ്പുകളുടെ ദൗർലഭ്യവും വളർച്ചയുടെ മുഴുവൻ സാധ്യതകളെയും ഇപ്പോഴും തടഞ്ഞുനിർത്തുന്നുണ്ടെങ്കിലും ശക്തമായ മുന്നേറ്റമുണ്ടാക്കാൻ തങ്ങൾക്കാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.

ഇനിയുളള ഭാവിയിൽ ആഡംബര കാറുകളിൽ തങ്ങളുടെ വിൽപ്പന ഉയർത്താനാണ് കമ്പനിയുടെ ശ്രമം. മറ്റൊന്നുമല്ല ആഡംബര കാറുകൾക്ക് അത് പോലെ വലിയ ഡിമാൻഡുണ്ട്. 2018 കാലഘട്ടത്തിൽ കമ്പനി നേടിയത് 41000 യൂണിറ്റുകളായിരുന്നു. ഈ വർഷവും അത് നിലനിർത്തി കൊണ്ട് പോകണം എന്നാണ് കമ്പനിയുടെ ലക്ഷ്യം. ഗ്രീൻ മൊബിലിറ്റിയിലേക്ക് ഒരുപാട് ഉപഭോക്താക്കളെ കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

More from DriveSpark

Article Published On: Thursday, May 4, 2023, 14:25 [IST]
English summary
Audi started the local production in india for audi q3 and sportback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X