മഹീന്ദ്രയ്ക്ക് അങ്ങ് ഓസ്ട്രേലിയയിലും ഉണ്ട് പിടി; XUV 5OO -യിൽ മൂന്ന് ലക്ഷം കിലോമീറ്റർ പിന്നിട്ട് ഗായിക
ഇന്ത്യയിൽ ഒരുപാട് ആരാധകരുളള മഹീന്ദ്രയുടെ മോഡലാണ് XUV 5OO. അതോടൊപ്പം കമ്പനി മറ്റ് രാജ്യങ്ങളിലേക്ക് വാഹനം കയറ്റി അയക്കുന്നുണ്ട്. ഓസ്ട്രേലിയയിലുളള പ്രശസ്ത ഗായികയായ കാത്തി ഡ്രുമോന്‍ഡ് ഒരു പുതിയ ചിത്രം തൻ്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ പങ്കു വച്ചിരിക്കുന്നത്. ഗായികയുടെ വാഹനമായ XUV 5OO മൂന്ന് ലക്ഷം കിലോമീറ്റർ പിന്നിട്ടിരിക്കുകയാണ്. യാത്രയ്ക്കിടയിലാണ് ഓഡോമീറ്റർ ശ്രദ്ധിച്ചപ്പോൾ വാഹനം മൂന്ന് ലക്ഷം കിലോമീറ്റർ പിന്നിടാൻ പോകുന്നുവെന്ന് കണ്ടത്.
അപ്പോൾ തന്നെ അതിൻ്റെ ചിത്രങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് റുപാട് സന്തോഷമുണ്ടെന്നും താൻ വാങ്ങിയതിൽ ഏറ്റവും വിശ്വസ്തവും അത് പോലെ തന്നെ ചിലവ് കുറഞ്ഞതുമായ വാഹനമാണ് ഇത് എന്നാൽ ഫോട്ടോയുടെ ക്യാപ്ഷനായി കാത്തി നൽകിയിരുന്നത്. താൻ ഇനി പുതിയ ഒരു വാഹനം സ്വന്തമാക്കുകയാണെങ്കിൽ പോലും അത് മഹീന്ദ്ര ആയിരിക്കുമെന്നാണ് കാത്തി പറഞ്ഞത്. ഓസ്‌ട്രേലിയക്കു പുറമേ ദക്ഷിണാഫ്രിക്കയിലും മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് ഉളളത്.

2011 -ലാണ് ഇന്ത്യയിൽ മഹീന്ദ്ര XUV 5OO അവതരിപ്പിച്ചത്. 12 ലക്ഷം രൂപ മുടക്കിയാല്‍ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള എസ്‌യുവി. മഹീന്ദ്ര XUV500 വന്നതും ഹിറ്റായതും നിമിഷനേരം കൊണ്ടാണ്. 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് പുതിയ XUV500 -യുടെ ഹൃദയം. എഞ്ചിന് 155 bhp കരുത്തും 330 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന നാലു ചക്രങ്ങളിലേക്കും കരുത്തെത്തുന്ന ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എസ്‌യുവിയിലുണ്ട്.
മഹീന്ദ്ര ആദ്യം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് വാണിജ്യ വാഹനങ്ങളിലായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഓഫ്റോഡറാണ് മഹീന്ദ്ര ഥാർ. ഇലക്ട്രിക് പതിപ്പ് വരുന്നു എന്നൊരു ശ്രുതി കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ ഇന്ത്യൻ എസ്‌യുവികളുടെ രാജാവായ മഹീന്ദ്ര ഥാർ ഇ അവതരിപ്പിച്ചിരുന്നു.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെ പോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ ഇ -യും. INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ പഴയ ഥാറുമായി അധികം വലിപ്പ വ്യത്യാസമില്ലാതിരിക്കുമെന്നാണ് തോന്നുന്നത്
വിഷൻ ഥാർ.e-യുടെ വീൽബേസ് 2,775mm നും 2,975mm നും ഇടയിലായിരിക്കുമെന്നും, കമ്പനിയുടെ ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അതിന്റെ ice എഞ്ചിൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഓവർഹാംഗുകളും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
കമ്പനിയുടെ വരാനിരിക്കുന്ന മറ്റ് EV മോഡലുകളെ പോലെ Thar.e യ്ക്കും ബിൽഡ് യുവർ ഡ്രീംസിൽ നിന്നുള്ള 80kWh LFP കെമിസ്ട്രി ബ്ലേഡ് ലിഥിയം-അയൺ ബാറ്ററി പാക്ക് ആയിരിക്കും ഉപയോഗിക്കാൻ സാധ്യത. റിയർ വീൽ ഡ്രൈവിൽ എത്തുന്ന ഇലക്ട്രിക് Thar.e യിൽ ഒന്നുകിൽ Valeo-യിൽ നിന്നുള്ള 228bhp, 380Nm മോട്ടോർ അല്ലെങ്കിൽ ഫോക്‌സ്‌വാഗനിൽ നിന്നുള്ള 282bhp, 535Nm ഇലക്ട്രിക് പവർട്രെയിൻ ആയിരിക്കും ഉപയോഗിക്കുക. ഫോർ-വീൽ-ഡ്രൈവ് പതിപ്പിൽ മുൻ ആക്‌സിലിൽ 107 ബിഎച്ച്‌പി, 135 എൻഎം ഇലക്ട്രിക് എന്നിവ അധികമായി അവതരിപ്പിക്കും.
എസ്‌യുവിയുടെ ഐസിഇ പതിപ്പിനെ ഓഫ്-റോഡിംഗ് ആരാധകരുടെ പ്രിയങ്കരമാക്കി മാറ്റാൻ സഹായിച്ച ആ പരുക്കൻ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെയാണ് വിഷൻ ഥാർ.e അതിന്റെ ഡിസൈനിനെ കുറച്ചുകൂടി ഫ്യൂച്ചറിസ്റ്റിക്കായി മാറ്റിയിരിക്കുന്നത്. ഥാറിന്റെ ഇലക്‌ട്രിക് പതിപ്പ് എപ്പോൾ പുറത്തിറക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








