പ്രമുഖരുടെ അസാന്നിധ്യം ഏശിയില്ല; 6.36 ലക്ഷം സന്ദര്‍ശകരുമായി പുതു റെക്കോർഡിട്ട് ഓട്ടോ എക്‌സ്‌പോ 2023

ഓട്ടോ എക്‌സ്‌പോയുടെ 16ാം എഡിഷന് ബുധനാഴ്ച കൊടിയിറങ്ങി. വര്‍ഷങ്ങളായി പങ്കെടുത്തു കൊണ്ടിരുന്ന ഏതാനും ചില പ്രമുഖ വാഹന നിര്‍മാതാക്കള്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ അവരുടെ അഭാവം ഇന്ത്യയുടെ ഓട്ടോ എക്‌സ്‌പോയുടെ ജനപ്രിയതയെ യാതൊരു തരത്തിലും ഏശിയില്ലെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഇവന്റില്‍ നിന്ന് വിട്ടുനിന്നിട്ടും 6.36 ലക്ഷം സന്ദര്‍ശകരുടെ റെക്കോര്‍ഡ് പങ്കാളിത്തത്തോടെ ഓട്ടോ എക്സ്പോ 2023 വളരെ വിജയകരമായി മാറി. 1980 കളിലെ ആദ്യ എഡിഷനില്‍ തുടങ്ങി ഇതുവരെ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള ഓട്ടോ എക്‌സ്‌പോക്കാണ് കൊടി ഇറങ്ങിയത്. 2023 ജനുവരി 18 ന് അവസാനിച്ച ഓട്ടോ എക്‌സ്‌പോ ദി മോട്ടോര്‍ ഷോയില്‍ 6,36,743 സന്ദര്‍ശകര്‍ എത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ പറഞ്ഞു.

പ്രമുഖരുടെ അസാന്നിധ്യം ഏശിയില്ല; 6.36 ലക്ഷം സന്ദര്‍ശകരുമായി പുതു റെക്കോഡിട്ട് ഓട്ടോ എക്‌സ്‌പോ 2023

2023 ഓട്ടോ എക്സ്പോയെ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ വാഹനപ്രേമികളുടെ ഉത്സവം അഞ്ച് ആഗോള ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കൂടാതെ കുറച്ച് ലോഞ്ചുകളും അവതരണങ്ങളും ഉള്‍പ്പെടെ 75 ലധികം ഉല്‍പ്പന്നങ്ങള്‍ ഓട്ടോ എക്‌സ്‌പോ നഗരിയില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഓട്ടോ എക്‌സ്‌പോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടം തരംഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു അവസാനം ഓട്ടോ എക്‌സ്‌പോ നടന്നത്.

2023 ഓട്ടോ എക്സ്പോ ഇക്കഴിഞ്ഞ ജനുവരി 11 നാണ് ആരംഭിച്ചത്. ഇവന്റിന്റെ ആദ്യ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു. മൂന്നാം ദിവസം ബിസിനസ്സിനായി തുറന്നു. എന്നിരുന്നാലും, പൊതുജനങ്ങള്‍ക്കായി ഇവന്റ് ജനുവരി 14 മുതല്‍ ജനുവരി 18 വരെ രാവിലെ 11 നും വൈകുന്നേരം 7 നും ഇടയില്‍ തുറന്നിരുന്നു. അവസാന ദിവസം ഒരു മണിക്കൂര്‍ മുമ്പേ ആയിരുന്നു ക്ലോസിംഗ് സമയം.

പ്രമുഖരുടെ അസാന്നിധ്യം ഏശിയില്ല; 6.36 ലക്ഷം സന്ദര്‍ശകരുമായി പുതു റെക്കോഡിട്ട് ഓട്ടോ എക്‌സ്‌പോ 2023

പ്രമുഖരില്‍ ചിലര്‍ മാറിനിന്നെങ്കിലും മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ മോട്ടോര്‍സ്, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട, എംജി മോട്ടോര്‍, പ്രവൈഗ്, ലെക്സസ്, BYD തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി. മാത്രമല്ല, ഈ ബ്രാന്‍ഡുകളില്‍ പലരും അവരുടെ ഭാവി ഉല്‍പ്പന്നങ്ങളുടെ കണ്‍സെപ്റ്റ് പതിപ്പുകളും അവരുടെ ആഗോള തലത്തില്‍ വരാനിരിക്കുന്നതുമായ മോഡലുകള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചു.

പുതിയ മാരുതി സുസുക്കി ജിംനി, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി അയോണിക് 5, കിയ KA4, ടാറ്റ ആള്‍ട്രോസ് റേസര്‍, ടാറ്റ പഞ്ച് iCNG, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300, എംജി 4 ഇവി, എംജി യൂനിക് 7, ലെക്‌സസ് RX500h, BYD സീല്‍ എന്നിവയാണ് 2023 ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധ നേടിയ ചില മോഡലുകള്‍.

ഈ കാറുകള്‍ക്ക് പുറമേ, വാഹന നിര്‍മ്മാതാക്കള്‍ അവരുടെ ഭാവി കണ്‍സെപ്റ്റ് കാറുകള്‍ക്കൊപ്പം അവരുടെ ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി അവരുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് എസ്യുവി 'eVX' ഉം ടാറ്റ മോട്ടോര്‍സ് CNG കാറുകളിലെ ബൂട്ട് സ്‌പേസ് സ്വതന്ത്രമാക്കുന്ന 'ട്വിന്‍ സിലിണ്ടര്‍' CNG സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിച്ചു.

ഇതുകൂടാതെ ഇരുചക്ര വാഹന വിഭാഗത്തിലും നൂതനമായ സങ്കേതികവിദ്യകളുടെ പ്രദര്‍ശനം അരങ്ങേറി. പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഫ്‌ളെക്സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകള്‍ 2023 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. അതേസമയം നിരവധി മോഡലുകള്‍ അവതരിപ്പിക്കുകയും ലോഞ്ച് ചെയ്യുകയും ചെയ്ത് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്-അപ്പുകളാണ് മേളയില്‍ നിറസാന്നിധ്യമായത്. കൂടാതെ, വാണിജ്യ വാഹന വിഭാഗം BEV-കളും ഹൈഡ്രജന്‍ ഫ്യൂവല്‍-സെല്‍ ഇലക്ട്രിക് വാഹനങ്ങളും (FCEV) ഉള്‍പ്പെടെയുള്ള ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചു.

2023 ഓട്ടോ എക്‌സ്‌പോ രാജ്യത്തുടനീളമുള്ള നിരവധി ഓട്ടോമൊബൈല്‍ പ്രേമികളെ ആകര്‍ഷിച്ചു. ഭാവിയിലെ കണ്‍സെപ്റ്റ് വാഹനങ്ങളും സാങ്കേതികവിദ്യകളും വരാനിരിക്കുന്ന കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ഇവികള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചത് ഇതിന് മാറ്റ് കൂട്ടി. ഇക്കുറി 6.36 ലക്ഷം സന്ദര്‍ശകര്‍ ഓട്ടോ എക്‌സ്‌പോ പവലിയന്‍ സന്ദര്‍ശിച്ചതിനാല്‍ അടുത്ത ഓട്ടോ എക്സ്പോയില്‍ കൂടുതല്‍ വാഹന നിര്‍മ്മാതാക്കളും സന്ദര്‍ശകരും പങ്കാളികളാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Thursday, January 19, 2023, 12:37 [IST]
English summary
Auto expo 2023 became successful with 6 36 lakh record visitors despite few major car makers absence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X