600 കിലോമീറ്റര്‍ റേഞ്ചും കിടുക്കന്‍ ലുക്കും; Nexo ഫ്യുവല്‍ സെല്‍ ഇവിയെ പ്രദര്‍ശിപ്പിച്ച് Hyundai

കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി 2023 ഓട്ടോ എക്സ്പോയില്‍ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ നെക്സോയെ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഈ കാര്‍ 2020 ഓട്ടോ എക്സ്പോയിലും ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു. നെക്‌സോ ഒരു ക്രോസ്ഓവറാണ്, അത് ഭാവിയിലേക്കുള്ളതും എന്നാല്‍ പരമ്പരാഗതവുമാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

എസ്‌യുവി-ഇഷ് സില്‍ഹൗട്ടും ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ കാസ്‌കേഡിംഗ് ഗ്രില്ലും ഫീച്ചര്‍ ചെയ്യുന്ന എസ്‌യുവി സ്‌റ്റൈലിംഗുമായാണ് ഹ്യുണ്ടായി നെക്സോ FCEV വരുന്നത്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനമാണ് ഇതില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. മുകളില്‍ എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും മുന്‍ ബമ്പറില്‍ താഴെയുള്ള ത്രികോണ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഫീച്ചര്‍ ചെയ്യുന്നു.

600 കിലോമീറ്റര്‍ റേഞ്ചും കിടുക്കന്‍ ലുക്കും; Nexo ഫ്യുവല്‍ സെല്‍ ഇവിയെ പ്രദര്‍ശിപ്പിച്ച് Hyundai

ഫ്‌ലോട്ടിംഗ് റൂഫ്, സ്ലിം ഡി-പില്ലര്‍, ഇന്റഗ്രേറ്റഡ് ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ത്രികോണാകൃതിയിലുള്ള പിന്‍ വിന്‍ഡോ, നീളവും പ്രമുഖവുമായ പിന്‍ സ്പോയിലര്‍ എന്നിവ ചില ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടും. പുതിയ മോഡലിന് സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും 5-സ്‌പോക്ക് അലോയ് വീലുകളും ലഭിക്കുന്നു. അന്താരാഷ്ട്ര വിപണികളില്‍, ഹ്യുണ്ടായി നെക്സോ FCEV അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - കൊക്കൂണ്‍ സില്‍വര്‍, വൈറ്റ് ക്രീം, ടൈറ്റാനിയം ഗ്രേ, കോപ്പര്‍ മെറ്റാലിക്, ഡസ്‌ക് ബ്ലൂ.

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും നാവിഗേഷന്‍ സിസ്റ്റവും 7.0 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഉള്‍പ്പെടെ രണ്ട് എല്‍സിഡി ഡിസ്പ്ലേകളാണ് പുതിയ ഹ്യുണ്ടായി നെക്സോ ഡാഷ്ബോര്‍ഡില്‍ ആധിപത്യം പുലര്‍ത്തുന്നത്. ബ്രൈഡ്-ടൈപ്പ് സെന്റര്‍ കണ്‍സോള്‍ ഉയര്‍ന്ന പൊസിഷനോട് കൂടിയത് ഫ്യുച്ചറിലേക്കുള്ള ലുക്ക് നല്‍കുന്നു. സിറ്റിംഗുകള്‍ വെഗന്‍ ലെതര്‍, ടെക്‌സ്‌റ്റൈല്‍ പൈപ്പിംഗ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതേസമയം ഫ്‌ലോര്‍ മാറ്റുകളും ഹെഡ്ലൈനറുകളും കരിമ്പ് പഞ്ചസാര കൊണ്ട് നിര്‍മ്മിച്ച ഇക്കോ ഫൈബറുകളാണ്.

600 കിലോമീറ്റര്‍ റേഞ്ചും കിടുക്കന്‍ ലുക്കും; Nexo ഫ്യുവല്‍ സെല്‍ ഇവിയെ പ്രദര്‍ശിപ്പിച്ച് Hyundai

രണ്ട് ഇന്റീരിയര്‍ കളര്‍ കോമ്പിനേഷനുമായാണ് ഇത് വരുന്നത് - സിംഗിള്‍ ടോണ്‍ മെറ്റിയര്‍ ബ്ലൂ, ഡ്യുവല്‍ ടോണ്‍ സ്റ്റോണ്‍, ഷെല്‍ ഗ്രേ. നെക്സോ FCEV-ക്ക് 461 ലിറ്റര്‍ ലഗേജ് കപ്പാസിറ്റിയുണ്ട്, പിന്‍സീറ്റുകള്‍ മടക്കിയാല്‍ അത് 1,466 ലിറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനും സാധിക്കും. രണ്ട് ട്വീറ്ററുകള്‍, നാല് ഡോര്‍ സ്പീക്കറുകള്‍, ഒരു സെന്റര്‍ സ്പീക്കര്‍, സബ്-വൂഫര്‍ എന്നിവയുള്ള ക്രെല്‍ സൗണ്ട് സിസ്റ്റം ഇതിലുണ്ട്. പവര്‍ ടെയില്‍ഗേറ്റും വിശാലമായ സണ്‍റൂഫും ഇതിലുണ്ട്. നെക്‌സോ FCEV-യില്‍ ഹ്യുണ്ടായിയുടെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം അല്ലെങ്കില്‍ ADAS ഘടിപ്പിച്ചിരിക്കുന്നു.

ബ്ലൈന്‍ഡ്-സ്‌പോട്ട് വ്യൂ മോണിറ്റര്‍, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിമോ സ്മാര്‍ട്ട് പാര്‍ക്കിംഗ് അസിസ്റ്റ്, കാല്‍നടക്കാരെ കണ്ടെത്തുന്നതിനുള്ള ഫോര്‍വേഡ് കൂട്ടിയിടി കൊളീഷന്‍ അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് & സ്റ്റാറ്റിക് ലോ ബീം അസിസ്റ്റ് എന്നിവ ADAS സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഒന്നിലധികം നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പുതിയ വെഹിക്കിള്‍ ആര്‍ക്കിടെക്ച്ചറിലാണ് ഹ്യുണ്ടായി നെക്സോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്യുവല്‍ സെല്‍ സിസ്റ്റം ലേഔട്ട് മെച്ചപ്പെടുത്തുമ്പോള്‍ ബാറ്ററി ട്രങ്കിലേക്ക് സ്ഥാപിച്ചിരിക്കുന്നു.

600 കിലോമീറ്റര്‍ റേഞ്ചും കിടുക്കന്‍ ലുക്കും; Nexo ഫ്യുവല്‍ സെല്‍ ഇവിയെ പ്രദര്‍ശിപ്പിച്ച് Hyundai

161 bhp കരുത്തും 395 Nm ടോര്‍ക്കും പരമാവധി പവര്‍ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് മോട്ടോറിന് 95 കിലോവാട്ട് ഫ്യുവല്‍ സെല്ലുമായാണ് ഇത് വരുന്നത്. മണിക്കൂറില്‍ 179 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, 9.2 സെക്കന്‍ഡിനുള്ളില്‍ ഇത് 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് 666km (WLTP) അല്ലെങ്കില്‍ 756 km (NEDC അല്ലെങ്കില്‍ ന്യൂ യൂറോപ്യന്‍ ഡ്രൈവിംഗ് സൈക്കിള്‍) ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

പുതിയ വെഹിക്കിള്‍ പ്ലാറ്റ്ഫോം ഒരു ടാങ്കിന് 52.2 ലിറ്റര്‍ ഹൈഡ്രജന്റെ അളവിലുള്ള മൂന്ന് സമാന ടാങ്കുകള്‍ സംയോജിപ്പിച്ചിരിക്കുന്നു. നെക്സോയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കമ്പനി പറയുന്നതനുസരിച്ച്, 30 സെക്കന്‍ഡിനുള്ളില്‍ പുറത്തെ താപനില പൂജ്യത്തേക്കാള്‍ 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ പോലും നെക്‌സോ FCEV തണുത്തുതുടങ്ങും. അതോടൊപ്പം തന്നെ മറ്റ് നിരവധി മോഡലുകളെയും 2023 ഓട്ടോ എക്‌സ്‌പോയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുകയുണ്ടായി.

Most Read Articles

Malayalam
English summary
Auto expo 2023 hyundai showcased nexo fcev for the first time in india details
Story first published: Thursday, January 12, 2023, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X