Mahindra ഒന്ന് വെച്ചാല്‍ ഞങ്ങള്‍ 6 വെക്കുമെന്ന് Tata; Harrier, Safari, Altroz ഇവികളുടെ ടീസര്‍ പുറത്ത്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളോട് ഇന്ത്യക്കാര്‍ കാണിച്ച അയിത്തം മാറി വരികയാണ്. അതിന് സുപ്രധാന കാരണക്കാരില്‍ ഒരാളാണ് ടാറ്റ മോട്ടോര്‍സ്. താങ്ങാവുന്ന വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളും അടങ്ങുന്ന മോഡലുകള്‍ വിപണിയില്‍ എത്തിച്ച് അവര്‍ മാര്‍ക്കറ്റ് ഷെയറിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുകയാണ്.

നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നീ രണ്ട് മോഡലുകള്‍ക്കൊപ്പം അടുത്തിടെ ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്ക് കൂടി അവതരിപ്പിച്ച് ടാറ്റ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. ടിയാഗോയും ഹിറ്റായി മാറിയതോടെ അടുത്തതായി ടാറ്റ പഞ്ച് ഇവി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നാം കേട്ടു. എന്നാല്‍ ടാറ്റ അവിടം കൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുക്കമല്ല. തങ്ങളുടെ സുപ്രധാന എതിരാളിയായ മഹീന്ദ്ര XUV400 ഇലക്ട്രിക് അനാവരണം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ 6 ഇലക്ട്രിക് കാറുകള്‍ അവതരിപ്പിച്ച് ഓട്ടോ എക്‌സ്‌പോ 2023-ല്‍ കാണികളെ തങ്ങളുടെ പവലിയനിലേക്ക് ആകര്‍ഷിക്കാനാണ് ടാറ്റ മോട്ടോര്‍സിന്റെ ശ്രമം.

Mahindra ഒന്ന് വെച്ചാല്‍ തങ്ങള്‍ 6 വെക്കുമെന്ന് Tata; Harrier, Safari, Altroz ഇവികളുടെ ടീസര്‍ പുറത്ത്

ടാറ്റ പഞ്ച് ഇവി, ടാറ്റ അവിന്യ, ടാറ്റ കര്‍വ് ഇലക്ട്രിക് കണ്‍സെപ്റ്റ് എന്നിവ ടാറ്റ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഓട്ടോ എക്‌സ്‌പോക്ക് കൊടികയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ 3 ഇലക്ട്രിക് കാര്‍ കണ്‍സപ്റ്റുകളുടെ ടീസര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച് ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ. ടീസറിലുള്ള കാറുകള്‍ ആള്‍ട്രോസ് ഇലക്ട്രിക്, ഹാരിയര്‍ ഇലക്ട്രിക്, സഫാരി ഇലക്ട്രിക് എന്നിവയാണെന്നാണ് തോന്നുന്നത്.

ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ജനീവ മോട്ടോര്‍ ഷോ 2019-ല്‍
പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ സഹോദര മോഡലുകള്‍ക്കൊപ്പം പ്രൊഡക്ഷനോട് അടുത്ത പതിപ്പായിരുന്നു അന്ന് ലോക പ്രീമിയര്‍ നടത്തിയത്. ടാറ്റ ആള്‍ട്രാസ് ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പ് ഉടന്‍ തന്നെ ഉടന്‍ വിപണിയിലെത്തുമെന്ന് അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിറ്റേ വര്‍ഷം കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതും അതിന് പിന്നാലെ രൂപപ്പെട്ട ചിപ്പ് ക്ഷാമവും അത് വെള്ളത്തിലാക്കി. ഇതോടെ മോഡലിന്റെ ലോഞ്ച് ടൈംലൈന്‍ നീട്ടേണ്ടി വരികയായിരുന്നു.

Mahindra ഒന്ന് വെച്ചാല്‍ തങ്ങള്‍ 6 വെക്കുമെന്ന് Tata; Harrier, Safari, Altroz ഇവികളുടെ ടീസര്‍ പുറത്ത്

അള്‍ട്രോസ് ഇവി നെക്സോണ്‍ ഇവിയില്‍ നിന്ന് ഇലക്ട്രിക് പവര്‍ട്രെയിനും ബാറ്ററി പാക്കും കടംകൊള്ളാനാണ് സാധ്യത. 3-ഫേസ് PMSM മോട്ടോര്‍ 129 bhp പവറും 245 Nm ടോര്‍ക്കും നല്‍കും. ലിഥിയം അയണ്‍ ബാറ്ററി പാക്കിന് 30.2 kWh ശേഷിയുണ്ട്. മികച്ച എയ്റോ ഡൈനാമിക്സും ഭാരം കുറവുമായതിനാല്‍ ടാറ്റ ആള്‍ട്രോസിന് മികച്ച റേഞ്ച് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് നെക്സോണിന്റെ 312 കിലോമീറ്ററിനേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

DC ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച്ബാറ്ററി 10-80 ശതമാനം വരെ ചാര്‍ജാകാന്‍ ഏകദേശം ഒരു മണിക്കൂര്‍ മതിയാകും. മറിച്ച് സാധാരണ 15A സോക്കറ്റിലൂടെ AC ചാര്‍ജ് ചെയ്യുന്നതിന് 9 മണിക്കൂറിലധികം സമയമെടുക്കും. സമീപകാലത്ത് തങ്ങള്‍ പുറത്തിറക്കിയ മോഡലുകള്‍ക്കെല്ലാം ഇലക്ട്രിക് അവതാരങ്ങള്‍ ഉണ്ടാകുമെന്ന് ടാറ്റ അടുത്തിടെ പ്രഖ്യപിച്ചതിനാല്‍ ഹാരിയര്‍, സഫാരി ഇവികളുടെ ടീസറുകള്‍ ചിലരയൊന്നും ആശ്ചര്യപ്പെടുത്തി കാണില്ല. ജനുവരി 11-ന് ഇതുസംബന്ധിച്ച് കുടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ടാറ്റ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

പുതിയ ഇവികളുടെ മറ്റ് സവിശേഷതകളെയും വിവരങ്ങളെയും കുറിച്ചൊന്നും വ്യക്തമല്ല. അള്‍ട്രോസ് ഇവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാറ്റ എസ്‌യുവി ഇരട്ടകളായ ഹാരിയറിനും സഫാരിക്കും കൂടുതല്‍ ശക്തമായ ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കും നല്‍കും. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളിലെങ്കിലും 4×4 ഓഫര്‍ ചെയ്യാന്‍ ടാറ്റക്ക് പറ്റും. എന്നാല്‍ ഇത് നടക്കുമോ എന്ന കാര്യം കാത്തിരുന്ന് മാത്രം അറിയണം. ഏകദേശം 400-450 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് ഈ എസ്‌യുവികള്‍ക്ക് തികച്ചും നിര്‍ബന്ധമാണ്.

ഇതിനായി 60 kWh ബാറ്ററി ശേഷി ആവശ്യമാണ്. ഒപ്റ്റിമൈസ് ചെയ്ത ബമ്പറുകള്‍, സ്പോയിലറുകള്‍, ചക്രങ്ങള്‍, എയര്‍ ഇന്‍ടേക്ക് തുടങ്ങിയവ പോലുള്ള എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളെ കുറിച്ച് പിന്നെ പറയേണ്ടതില്ലെല്ലോ. ഇനി എസ്‌യുവികളുടെ പെര്‍ഫോമന്‍സിന്റെ കാര്യം നോക്കിയാല്‍ ഇതിന് പരമാവധി 200 bhp പവറും 400 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വെറും 10 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനായി ആക്‌സിലറേഷന്‍ സമയം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്.

XUV700 ഇലക്ട്രിക്കിന്റെ നിര്‍മാണം അണിയറയില്‍ മഹീന്ദ്ര നടത്തുന്ന സാഹചര്യത്തില്‍ ഹാരിയര്‍, സഫാരി എസ്‌യുവികള്‍ക്ക് വലിയ റോള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഉല്‍പ്പാദനത്തിന് തയ്യാറുള്ള രൂപത്തില്‍ അള്‍ട്രോസ് ഇവി ടാറ്റ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യാനാണ് സാധ്യത. എന്നാല്‍ ഹാരിയര്‍, സഫാരി ഇരട്ടകള്‍ പ്രൊഡക്ഷന്‍ കണ്‍സെപ്റ്റ് പതിപ്പുകളായിരിക്കും എക്‌സ്‌പോ പവലിയനില്‍ പ്രദര്‍ശിപ്പിച്ചേക്കുക. അള്‍ട്രോസ് ഇവി ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം തുടങ്ങിയേക്കും. എന്നാല്‍ എസ്‌യുവി ഇരട്ടകള്‍ അതിന് പിന്നാലെയാകും എത്തുക. ഏതായാലും ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ തങ്ങളുടെ ആരാധകര്‍ക്കായി എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് നാളെ മുതല്‍ അറിയാം.

More from DriveSpark

Article Published On: Tuesday, January 10, 2023, 10:11 [IST]
English summary
Auto expo 2023 tata motors to unveil 6 electric vehicles new safari harrier altroz ev teased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X