കാറുകളെ തിരികെ വരു എന്ന് ടെസ്‌ല; രണ്ട് മില്യൺ യൂണിറ്റ് തിരിച്ചു വിളിച്ച് ഇവി ഭീമൻ
ലോകത്തിലെ ഇലക്ട്രിക് ഭീമനായ ടെസ്‌ല അതിന്റെ ഓട്ടോപൈലറ്റ് അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റത്തിന്റെ സുരക്ഷാ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയിൽ 2 ദശലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചിരിക്കുകയാണ്. സിസ്റ്റത്തിന്റെ നിരീക്ഷണ ശേഷി സംബന്ധിച്ച് ഒരു ഫെഡറൽ സുരക്ഷാ റെഗുലേറ്റർ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 2015 ൽ അവതരിപ്പിച്ച, ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ഫീച്ചർ കാറുകളിലെ മികച്ച ഒരു സവിശേഷതയായി അന്ന് കരുതിയിരുന്നു.
2012 ഒക്‌ടോബർ 5 മുതൽ 2023 ഡിസംബർ 7 വരെ നിർമ്മിച്ച ടെസ്‌ല മോഡലുകളായ Y, S, 3, X എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഡ്രൈവർ മോണിറ്ററിംഗ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഓട്ടോപൈലറ്റ് ഉപയോഗത്തിലിരിക്കുമ്പോൾ സംഭവിച്ച അപകടങ്ങളെക്കുറിച്ചുള്ള രണ്ട് വർഷത്തെ അന്വേഷണത്തിൽ നിന്നാണ് തിരിച്ചുവിളിക്കുന്നത്. കമ്പനിയുടെ ഒരുപാട് കാലമായി കാത്തിരുന്ന ഒരു മോഡലായിരുന്നു സൈബർ ട്രക്ക്.

വാഹനം വാങ്ങിയതിന്റെ ആദ്യ വർഷത്തിനുള്ളിൽ ട്രക്ക് വിറ്റാൽ 50,000 ഡോർ പിഴ ഈടാക്കുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് കാര്യമായ തിരിച്ചടി നേരിട്ടതിന് ശേഷം ടെസ്‌ല ഈ വിവാദ ഉടമ്പടി പിൻവലിച്ചു, എന്നിരുന്നാലും, ഈ ക്ലോസ് വീണ്ടും നിലവിലുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാങ്ങിയ തീയതി മുതൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ഇലക്ട്രിക് പിക്കപ്പ് വിൽക്കാൻ ആഗ്രഹിക്കുന്ന സൈബർട്രക്ക് ഉപഭോക്താക്കളിൽ നിന്ന് 50,000 ഡോളർ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ടെസ്‌ല വീണ്ടും കൂട്ടിച്ചേർത്തിരിക്കുകയാണ്. പർച്ചേസ് ലക്ഷ്യത്തോടെ സൈബർട്രക്ക് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ടെസ്‌ല ആദ്യം ഈ വിവാദ വ്യവസ്ഥ അവതരിപ്പിച്ചത്. ശക്തമായ തിരിച്ചടിയാണ് ഈ ഉടമ്പടി നേരിട്ടത്, പ്രത്യേകിച്ച് ടെസ്‌ല സൈബർട്രക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ നിന്ന്.

ഒരു മുൻകരുതൽ നീക്കം എന്ന നിലയിൽ, ടെസ്‌ല ഈ ക്ലോസ് പിൻവലിക്കുകയും തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു, ഇത് ഇത്തരമൊരു ഉടമ്പടി നിലവിലില്ല എന്ന് പലരേയും ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ടെസ്‌ലയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ടെസ്‌ല സൈബർട്രക്ക് ഉടമയ്ക്കും തങ്ങളുടെ വാഹനം വിൽക്കാൻ കഴിയില്ല എന്ന വ്യക്തമായ സൂചനയോടെ, ടെസ്‌ല തങ്ങളുടെ കമ്പനി വെബ്‌സൈറ്റിൽ വീണ്ടും ലൈവായി ഈ ക്ലോസ് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.
അല്ലാത്ത പക്ഷം വാഹനത്തിന്റെ ഉടമ 50,000 ഡോളർ കമ്പനിയ്ക്ക് പിഴ അടയ്‌ക്കാൻ ബാധ്യസ്ഥനാണ്. കൊവിഡ്-19 മഹാമാരി, സെമി-കണ്ടക്ടർ ചിപ്പുകളുടെ അഭാവം/ ലഭ്യത കുറവ്, വാഹനത്തെ ചുറ്റിപ്പറ്റിയുള്ള വിവിധ വിവാദങ്ങൾ എന്നിവയെല്ലാം കാരണം പ്രൊഡക്ഷനും ഡെലിവറിയും സാരമായി ബാധിച്ചു എങ്കിലും, 2019 -ൽ ടെസ്‌ല സൈബർട്രക്ക് ഒരു പൊതു പരിപാടിയിൽ തന്നെ അരങ്ങേറ്റം കുറിച്ചു.
ടെസ്‌ല സൈബർട്രക്കിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറികൾ 2023 നവംബർ അവസാനത്തോടെ യുഎസിലെ ടെക്‌സാസിൽ നടന്ന ഒരു പരിപാടിയിൽ കമ്പനി ആരംഭിച്ചു, അതിൽ ഇലോൺ മസ്‌ക് തന്നെ സൈബർട്രക്കുകൾ അവയുടെ ആദ്യ 12 ഉടമകൾക്ക് കൈമാറി. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ്, ട്രൈ മോട്ടോർ സൈബർബീസ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ടെസ്‌ല സൈബർടക്ക് പുറത്തിറക്കിയിരിക്കുന്നത്.
വാഹനത്തിന്റെ എക്സ്-ഷോറൂം വില 60,000 ഡോളർ മുതൽ 99,990 ഡോളർ വരെയാണ്. ടെസ്‌ല സൈബർട്രക്ക് 845 bhp മാക്സ് പവർ ഔട്ട്‌പുട്ടും വേരിയന്റിനെ ആശ്രയിച്ച് 544 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും അവകാശപ്പെടുന്നു. ഡ്യുവൽ മോട്ടോർ സജ്ജീകരണവും ട്രൈ മോട്ടോർ സൈബർബീസ്‌റ്റും അടങ്ങുന്ന ഓൾ വീൽ ഡ്രൈവ് മോഡലിന്റെ വിൽപ്പന ആരംഭിച്ചു.


Click it and Unblock the Notifications








