ബലേനോ ക്രോസ് അല്ല Fronx; ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുകൊണ്ടുവന്ന് Maruti Suzuki

2023-ല്‍ ഒരുപിടി പുത്തന്‍ ലോഞ്ചുകളുടെ തിരക്കിലാണ് മാരുതി സുസുക്കി. ബലേനോ ക്രോസ് എസ്‌യുവിയും അഞ്ച് ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ ഓഫ്റോഡ് എസ്‌യുവിയും ഉള്‍പ്പെടെ വരാനിരിക്കുന്ന ചില ലോഞ്ചുകള്‍ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിനാല്‍ നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിലേക്ക് ഏവരും കണ്ണും നട്ടിരിക്കുകയായിരുന്നു.

2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന പ്യുവര്‍ ഇലക്ട്രിക് എസ്‌യുവി കണ്‍സപ്റ്റിനൊപ്പം രണ്ട് എസ്‌യുവികളും അവര്‍ അവതരിപ്പിക്കാന്‍ പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോ 2023-ന്റെ രണ്ടാം ദിനം ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളായ മാരുതി സുസുക്കി ഫ്രോങ്ക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ എസ്‌യുവി ബലേനോ ക്രോസ് അല്ലെങ്കില്‍ YTB എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ബലേനോ ക്രോസ് അല്ല Fronx; ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുകൊണ്ടുവന്ന് Maruti Suzuki

ബ്രാന്‍ഡിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലായി മാരുതി സുസുക്കി ഫ്രോങ്ക്‌സ് മാറും. എസ്‌യുവിയിലൂടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാരുതി തിരിച്ചുകൊണ്ടു വന്നുവെന്നതും ശ്രദ്ധിക്കണം. മാരുതിയുടെ മോഡല്‍ നിരയില്‍ ഗ്രാന്‍ഡ് വിറ്റാരക്ക് തൊട്ടുതാഴെ ആയിരിക്കും മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ സ്ഥാനം. എസ്‌യുവിക്കുള്ള ബുക്കിംഗ് ഇന്ന് ആരംഭിക്കും. മാരുതി ബ്രെസ കോംപാക്ട് എസ്‌യുവിയുടെ ചില വകഭേദങ്ങളുടെയും ഇതിന്റെയും വില ചിലപ്പോള്‍ യോജിക്കും. നിരവധി മാരുതി സുസുക്കി മോഡലുകളില്‍ കാണപ്പെടുന്ന വളരെ പരിചിതമായ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ 5 സീറ്റര്‍ കോംപാക്ട് എസ്‌യുവി കൂപ്പെ.

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഒരു അപ്ഡേറ്റ് ലഭിച്ച ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായി ഇതിന് നിരവധി സാമ്യങ്ങളുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നാണ് ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയുടെ ഡിസൈന്‍ പ്രചോദനം. പ്രധാനമായും മുന്‍വശത്തെ ഗ്രില്‍ വിഭാഗവും ആധുനികത വിളിച്ചോതുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്ററും ഇതിന് അടിവരയിടുന്നു. ഫ്രണ്ട് റിയര്‍ ബമ്പറുകള്‍ പുതിയതാണ്. മറ്റൊരു മാരുതി മോഡലുകളിലും കാണാത്ത പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ ഇതിന് നല്‍കിയിരിക്കുന്നു.

ബലേനോ ക്രോസ് അല്ല Fronx; ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുകൊണ്ടുവന്ന് Maruti Suzuki

കണ്‍പുരികത്തിന്റെ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ചങ്കി ബമ്പറുകളും ഗ്രാന്‍ഡ് വിറ്റാരയോട് രൂപസാദൃശ്യം നല്‍കുന്നു. എസ്‌യുവി കൂപ്പെയുടെ അളവുകള്‍ നോക്കിയാല്‍ ഇതിന് 3995 എംഎം നീളവും 1550 എംഎം ഉയരവും 1765 എംഎം വീതിയുമുണ്ട്. ഇത് ബലേനോയുടെ അളവുകള്‍ക്ക് സമാനമാണ്. സ്‌റ്റൈലിംഗ് വശങ്ങള്‍ നോക്കിയാല്‍ മാരുതി ഫ്രോങ്ക്‌സില്‍ വിശാലമായ സെന്‍ട്രല്‍ ഇന്‍ടേക്ക്, സ്‌പോര്‍ട്ടി ഫ്രണ്ട് ബമ്പര്‍, മസ്‌കുലര്‍ ബോണറ്റ് ക്രീസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

വശങ്ങളിലേക്ക് നീങ്ങിയാല്‍ നിങ്ങള്‍ക്ക് പുതുതായി രൂപകല്‍പന ചെയ്ത അലോയ് വീലുകളും കൂപ്പെ പോലെയുള്ള റൂഫ്ലൈനും കാണാം. പിന്നില്‍ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകളും ചെറിയ ടെയില്‍ഗേറ്റും വരുന്നു. ഫ്രോങ്ക്‌സ് ക്യാബിന്‍ ബലേനോക്ക് സമാനമാണ്. പ്രീമിയം ലുക്കിനൊപ്പം ഉപകാരപ്രദമായ നിരവധി സവിശേഷകതകളും വാഹനത്തില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന ഫേ്‌ലാട്ടിംഗ്ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുളള സ്റ്റിയറിംഗ് വീല്‍ എന്നിവ കാറില്‍ മാരുതി ഓഫര്‍ ചെയ്യുന്നു.

ബലേനോ ക്രോസ് അല്ല Fronx; ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തിരിച്ചുകൊണ്ടുവന്ന് Maruti Suzuki

360-ഡിഗ്രി ക്യാമറ സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, സ്മാര്‍ട്‌പ്ലേ പ്രോ+ ഇന്റര്‍ഫേസ്, 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഇലക്ട്രോണിക് എയ്ഡുകളുടെയും സുരക്ഷാ ഫീച്ചറുകളുടെയും ഒരു സ്യൂട്ട് എന്നിവയും ഉപകരണങ്ങളുടെ പട്ടികയില്‍ ഉണ്ട്. ഹുഡിന് കീഴിലാണ് മാരുതി ഫ്രോങ്ക്‌സിന്റെ ഏറ്റവും വലിയ മാറ്റം. ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് മുമ്പ് ബലേനോ RS-ല്‍ നല്‍കിയിരുന്ന 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഫ്രോങ്ക്‌സിലൂടെ തിരിച്ച് കൊണ്ട് വരുന്നു.

2017-ല്‍ മുന്‍തലമുറ ബലേനോയിലായിരുന്നു മാരുതി അരങ്ങേറിയത്. സ്റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ലൈനപ്പിനുള്ള സ്‌പോര്‍ട്ടിയര്‍ ബദലായിരുന്നു ഈ എഞ്ചിന്‍. അതിനാല്‍ തന്നെ ടോപ് സ്‌പെക് ബലേനോ RS-ല്‍ ആയിരുന്നു ഇത് നല്‍കിയത്. വില്‍പ്പനയില്ലാത്തതിനാലും എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനാലും മാരുതി ഈ എഞ്ചിന്‍ നിര്‍ത്തലാക്കുകയായിരുന്നു. സ്മാര്‍ട് ഹൈബ്രിഡ് അവതാരത്തിലാകും റീഎന്‍ട്രി. ഫ്രോങ്ക്‌സില്‍ എത്തുമ്പോള്‍ ഈ എഞ്ചിന്‍ 100 bhp പവറും 147.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ബൂസ്റ്റര്‍ജെറ്റ് ഗ്യാസോലിന്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമായി ജോടിയാക്കും.

ബലേനോയുടെ 90 bhp 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ടാകും. ഇതിന് 5 സ്്പീഡ് ഓട്ടോമറ്റിക് അല്ലെങ്കില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.
പ്രീമിയം കേംപാക്ട് എസ്‌യുവി ഗണത്തില്‍ പെടുത്താവുന്ന മാരുതി സുസുക്കി ഫ്രോങ്ക്‌സ് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോയെ പോലെ തന്നെ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വില്‍പ്പന. ടാറ്റ പഞ്ച്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, സിട്രണ്‍ C3 തുടങ്ങിയ കാറുകളെ ഇത് നേരിടും. 6 ലക്ഷം രൂപക്കും 9.5 ലക്ഷം (എക്‌സ്-ഷോറൂം) രൂപക്കും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.

Article Published On: Thursday, January 12, 2023, 11:12 [IST]
English summary
Baleno based maruti suzuki fronx revealed at auto expo 2023 turbo petrol engine made comeback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X