കോമെറ്റ് തുടക്കം മാത്രം; മോഹവിലയും കിടിലന്‍ റേഞ്ചുമായി 'ചൈനീസ്' ഇലക്ട്രിക് എസ്‌യുവി വരുന്നു

എംജി കോമെറ്റ് എന്ന ചെറു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയിലാകെ ഓളം തീര്‍ത്തിരിക്കുകയാണ്. ടാറ്റ ടിയാഗോ ഇവി കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാര്‍ എന്ന ഖ്യാതി കോമെറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. 7.98 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലെത്തിയ സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ കാര്‍ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യം വെച്ച് മറ്റൊരു 'ചൈനീസ്' ഇവി കൂടി ഉടന്‍ എത്താന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആഗോള പ്രശസ്തനായ സുസുക്കി ജിംനിയെ നേരിടാനാണ് SAIC-GM-വൂളിംഗ് ആണ് ബൗജന്‍ യെപ് മിനി ഇലക്ട്രിക് കാറുമായി എത്തിയിരിക്കുന്നത്. ബൗജന്‍ യെപ് 2023 ഷാങ്ഹായ് ഓട്ടോ ഷോയില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

baojun yep electric suv

എന്നിരുന്നാലും മിനി ഇലക്ട്രിക് എസ്‌യുവി ബൗജന്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതിനാല്‍ ലോഞ്ച് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. നാല് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഒരു 3 ഡോര്‍ മിനി കാര്‍ ആണ് ബൗജന്‍ യെപ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഈ കാര്‍ ചെറിയ രീതിയില്‍ ഓഫ്‌റോഡിംഗിനും ഉപയോഗപ്പെടുത്താമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഓഫ്-റോഡിംഗ് ശേഷിയെ കുറിച്ചുള്ള അധികം വിശദാംശങ്ങള്‍ ഇതുവരെ പുറത്തായിട്ടില്ല.

വലിപ്പം നോക്കുമ്പോള്‍ ബൗളന്‍ യെപ്പിന് 3,381 എംഎം നീളമുണ്ട്. 1,685 എംഎം വീതിയും 1,721 എംഎം ഉയരവും 2,110 എംഎം വീല്‍ബേസുമാണ് മറ്റ് അളവുകള്‍. 3,395 എംഎം നീളവും 1,725 എംഎം ഉയരവും 2250 എംഎം വീല്‍ബേസുമുള്ള ജിംനി ഇക്കാര്യങ്ങളില്‍ മിനി ഇലക്ട്രിക് എസ്‌യുവിയെ പിന്നിലാക്കുന്നു. എന്നാല്‍ വീതിയില്‍ ജിംനിക്ക് (1,475 എംഎം) പിന്നിലാകും. അതിനാല്‍ ബൗജന്‍ യെപ്പിന്റെ അകത്തളത്തില്‍ കൂടുതല്‍ ഇടം ലഭിക്കും.

baojun yep electric suv front

ബൗളന്‍ യെപ് മിനി ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ ഇതിന് ആഗോള മാര്‍ക്കറ്റില്‍ വില്‍പ്പനയിലുള്ള സുസുക്കി ജിംനി 3 ഡോറുമായി നിരവധി സാമ്യതകള്‍ കാണാം. ഫ്രണ്ട് ഗ്രില്‍ ഭാഗത്തും ഫ്രണ്ട് ബമ്പറിലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളിലും ജിംനി-പ്രചോദിത സ്‌റ്റൈലിംഗ് കാണാന്‍ പറ്റും. എങ്കിലും ജിംനിയുമായി ഒത്തുനോക്കുമ്പോള്‍ ബൗജന്‍ യെപ്പ് വളഞ്ഞും എയറോഡൈനാമിക്കുമായി കാണപ്പെടുന്നു. യെപ്പിന്റെ ഹെഡ്‌ലാമ്പുകള്‍ക്ക് ഫ്യൂച്ചറിസ്റ്റിക് ലുക്കാണ്.

എന്നാല്‍ വൃത്താകൃതിയിലാണ് ജിംനിയുടെ ഹെഡ്‌ലാമ്പുകള്‍. റൂഫ് റെയിലുകളുള്ള പരമ്പരാഗത ലുക്കിലുള്ള പരന്ന റൂഫാണ് ബൗജന്‍ യെപ്പിന് കമ്പനി നല്‍കിയിരിക്കുന്നത്. 'കാര്‍ വാച്ച്' സജ്ജീകരിച്ചിരിക്കുന്നു മിനി ഇലക്ട്രിക് എസ്‌യുവിയുടെ പിന്‍വശം ആകര്‍ഷകമാണ്. ടോപ് സ്‌പെക് വേരിയന്റുകളിലാണ് 300 x 256 എംഎം ഡിജിറ്റല്‍ സ്‌ക്രീന്‍ ഫീച്ചര്‍ ചെയ്യുന്ന 'കാര്‍-വാച്ച്' കാണാനാവുക. ഇടത് വശത്ത് ഡിജിറ്റല്‍ സ്‌ക്രീനിനൊപ്പം ഒരു വാച്ചിന്റെ ആകൃതിയില്‍ ഒരു സ്ട്രാപ്പുമാണ് കാര്‍ വാച്ചില്‍ കാണുക.

baojun yep electric suv rear

സ്ട്രാപ്പിന് 1050 എംഎം നീളവും 260 എംഎം വീതിയും ഉണ്ട്. വിവിധ നിറങ്ങളിലും ഡിസൈനിലും കാര്‍ വാച്ച് കസ്റ്റമൈസ് ചെയ്യാനാവും. വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍, ടെക്സ്റ്റുകള്‍, വീഡിയോകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗിക്കാം. ഒറ്റനോട്ടത്തില്‍ കാര്‍വാച്ചിന്റെ സ്‌ക്രീന്‍ ആകര്‍ഷകമായി തോന്നാമെങ്കിലും ഇത് മറ്റ് വാഹനയാത്രികരുടെ ശ്രദ്ധ തെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശനമുയരും.

ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിലേക്ക് കടന്നാല്‍ ഇടതുവശത്ത് ഇന്‍സ്ട്രുമെന്റേഷനോടുകൂടിയ വലിയ കര്‍വ്ഡ് സ്‌ക്രീനും വലതുവശത്ത് ഇന്‍ഫോടെയ്ന്‍മെന്റ് സെക്ഷനും കാണാം. ഡിജിറ്റല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാണ് മധ്യത്തിലുള്ളത്. ചൈനയിലെ കാറുകളില്‍ സാധാരണയായി കാണപ്പെടുണ്ണ ഫ്‌ലാറ്റ്-ബോട്ടം അല്ലെങ്കില്‍ ചതുരാകൃതിയിലുള്ള സ്റ്റിയറിംഗ് വീലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള വലിയ സ്റ്റിയറിംഗ് വീലാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രിക് കാറിന്റെ പവര്‍ട്രെയിന്‍ സജ്ജീകരണങ്ങള്‍ നോക്കിയാല്‍ 28.1 kWh LFP ബാറ്ററിയാണ് ബൗജന്‍ യെപ്പിന് ശക്തി പകരുന്നത്. പരമാവധി 68 bhp പവറും 140 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള മോട്ടോറാണ് തുടിപ്പേകുന്നത്. മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും ഇലക്ട്രിക് കാറിന്റെ പരമാവധി വേഗത. CLTC സൈക്കിളില്‍ ബൗജന്‍ യെപ്പ് ഒറ്റ ചാര്‍ജില്‍ 303 കിലോമീറ്റര്‍ റേഞ്ചാണ് ക്ലെയിം ചെയ്യുന്നത്.

അഞ്ച് നിറങ്ങളില്‍ ബൗജന്‍ യെപ്പ് വാങ്ങാന്‍ സാധിക്കും. സണ്‍റൈസ്, ഏര്‍ളി മോണിംഗ്, ക്ലൗഡ്, നിയോണ്‍, ഡീപ് സ്‌പേസ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഒരു ദിവസത്തിന്റെ ഓരോ ഷെയ്ഡുകളെയും ഇത് പ്രതിനിധീകരിക്കുന്നു. ഇവ പ്രധാനമായും യെല്ലോ, ഗ്രീന്‍, വൈറ്റ്, പിങ്ക്, ബ്ലാക്ക് എന്നീ നിറങ്ങളാണ്. എന്നാല്‍ ബൗജന്‍ യെപ്പിന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍ ഇല്ല.

ഇലക്ട്രിക് കാറിന് ഏകദേശം ഏകദേശം 90,000 യുവാന്‍ ആയിരിക്കും വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ അത് ഏകദേശം 10.64 ലക്ഷം രൂപ വരും. എന്നാല്‍ കാര്‍ എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറുന്നതിനാല്‍ സമീപ ഭാവിയില്‍ തന്നെ ഈ കാറും അവതാരപ്പിറവിയെടുക്കും.

More from DriveSpark

Article Published On: Monday, May 8, 2023, 12:32 [IST]
English summary
Baojun yep mini electric suv based on mg comet unveiled design powertrain expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X