അവൻ എത്തി ഗയ്സ്; സ്കോർപിയോ N -ൻ്റെ ബേസ് വേരിയൻ്റ് ഡീലർഷിപ്പുകളിൽ എത്തി
ലോഞ്ച് ചെയ്തപ്പോൾ മുതൽ വാഹന വിപണി മൊത്തം പിടിച്ചു കുലുക്കിയ ഒരു വാഹനമായിരുന്നു മഹീന്ദ്രയുടെ സ്കോർപിയോ എൻ. എസ്‌യുവികളുടെ ബിഗ് ഡാഡി എന്നാണ് മഹീന്ദ്ര വാഹനത്തെ വിശേഷിപ്പിച്ചിരുന്നത്. മോഡലിൻ്റെ ഏറ്റവും കാത്തിരുന്ന ഒരു വേരിയൻ്റായിരുന്നു Z2 എന്ന ബേസ് വേരിയൻ്റ്. മോഡൽ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിരിക്കുകയാണ്. വാഹനത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങിയിട്ടുണ്ട്.
വെളള നിറത്തിലുളള വാഹനമാണ് വീഡിയോയിൽ കാണുന്നത്. ബേസ് വേരിയൻ്റുകളിൽ പോലും ഒരുപാട് ഫീച്ചറുകൾ കമ്പനി നൽകുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോൾ എസ്‌യുവി സെഗ്മെൻ്റ് എന്നത് വലിയ മത്സരം നേരിട്ടു കൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും വിപണി പിടിക്കാൻ മത്സരിച്ചാണ് തങ്ങളുടെ മോഡലുകൾ നിരത്തിലെത്തിക്കുന്നത്.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിലാണ് സ്കോർപിയോ N എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു.
മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 2023 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന കർശനമായ രണ്ടാം ഘട്ട് ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക് എഞ്ചിൻ മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പക്ഷേ പവറിലും ടോർക്ക് കണക്കുകളും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ബേസ് വേരിയൻ്റിൽ ഫോഗ് ലാമ്പോ ക്രോം ഫിനിഷിങ്ങോ വരുന്നില്ല, അത് പോലെ തന്നെ സാധാരണ ഹാലജൻ ലാമ്പുകളാണ് ഹെഡ്‌ലൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. എൽഈഡി ഡിആർഎല്ലുകളും ബേസ് വേരയിൻ്റിൽ ലഭിക്കുന്നില്ല. മാറ്റ് ബ്ലാക്ക് ഷേഡിലാണ് മുന്നിലെ ഗ്രിൽ ലഭിക്കുന്നത്. വശങ്ങളിലൊന്നും ക്രോം എലമെൻ്റുകളില്ല വീൽ ആർച്ചിന് മുകളിലായി കറുത്ത നിറത്തിലുളള ബോഡി ക്ലാഡിങ്ങ് നൽകിയിട്ടുണ്ട്. 17 ഇഞ്ച് വീലുകളാണ് വരുന്നതെങ്കിലും ബേസ് വേരിയൻ്റിൽ അലോയ വീലുകളൊന്നും ഇല്ല.
പിന്നിലായി വാഹനത്തിൻ്റെ ടോപ്പ് എൻ്റ് മോഡലിൽ കാണുന്നത് പോലെയുളള എൽഇഡി ടെയിൽ ലാമ്പുകൾ കൊടുത്തിട്ടുണ്ടെങ്കിലും റിവേഴ്സ് പാർക്കിങ്ങ് ക്യാമറകളില്ല് പക്ഷേ നാല് സെൻസറുകൾ ഉണ്ട്. ഉളളിൽ വിശാലമായ സ്ഥലമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. വിദേശ വിപണികളിലേക്കുള്ള സ്കോർപിയോയുടെ കയറ്റുമതിയും മഹീന്ദ്ര തുടങ്ങിയിരുന്നു. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി.
അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുന്നതിനിടെയാണ് N മോഡലിന്റെ വരവ് തന്നെ. എസ്‌യുവി ഇന്ത്യയിൽ നിർമ്മിക്കുകയും ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിലാണ് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്.
Rഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനയ്‌ക്ക് സാക്ഷ്യപ്പെടുത്തുന്ന എല്ലാ കാറുകൾക്കും ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഈ നിയമത്തെ മറികടക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
XUV700 എസ്‌യുവിയുടെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. സ്കോർപിയോ N വേർഷനിലും സമാനമായ സുരക്ഷാ ഫീച്ചറുകൾ മഹീന്ദ്ര കൊണ്ടുവരാനാണ് പ്ലാനിടുന്നത്. എന്തായാലും ഇതിനോടകം തന്നെ GNCAP സുരക്ഷാ റേറ്റിംഗിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യാതെ തന്നെ സ്കോർപിയോ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications