കുറച്ച് മാസം കൂടി കാത്തിരിക്കാമോ? ഈ കാറുകള്‍ ഇപ്പോള്‍ വാങ്ങിയാല്‍ പിന്നീട് ദുഃഖിക്കും

ബെസ്റ്റ് സെല്ലേഴ്‌സായ കാറുകള്‍ക്ക് അതാത് സമയത്ത് അപ്‌ഡേറ്റുകള്‍ നല്‍കി കാലികമായി നിലനിര്‍ത്താന്‍ വാഹന നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. ഈ വര്‍ഷവും അത്തരത്തില്‍ ചില ലോഞ്ചുകള്‍ കണ്ടു. അടുത്ത വര്‍ഷവും വമ്പന്‍ അപ്‌ഡേറ്റുകളുമായി ചില മോഡലുകള്‍ എത്തുന്നുണ്ട്.

പലപ്പോഴും ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ നമ്മള്‍ ജനപ്രിയമായ അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇനി പറയാന്‍ പോകുന്ന ചില കാറുകള്‍ ഇപ്പോള്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പ്ലാനുണ്ടെങ്കില്‍ അത് ഏതാനും മാസത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. കാരണം അവയുടെ അപ്‌ഡേറ്റഡ് മോഡലുകള്‍ 2024-ല്‍ പുറത്തിറങ്ങും. അത് ഏതൊക്കെ മോഡലുകളാണെന്ന് ചുവടെ വിശദമായി വായിക്കാം.

suzuki swift concept

മാരുതി സുസുക്കി സ്വിഫ്റ്റ്: അപ്‌ഡേറ്റഡ് സ്വിഫ്റ്റ് ഈ മാസം അവസാനം ടോക്കിയോയില്‍ നടക്കുന്ന ജപ്പാന്‍ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഈ കാര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലത്തിനൊത്ത പരിണാമം കാറിന്റെ അകത്തും പുറത്തും കാണും മാത്രമല്ല ഫീച്ചറിലും ടെക്‌നോളജിയിലും മാറ്റം പ്രതീക്ഷിക്കാം.

പുതുതലമുറ സ്വിഫ്റ്റ് ഡിസയര്‍: മാരുതി സ്വിഫ്റ്റിന്റെ സെഡാന്‍ സഹോദരനായ ഡിസയറും പരിഷ്‌കരണത്തിന് വിധേയമാകാന്‍ പോകുകയാണ്. അപ്‌റ്റേഡ് സ്വിഫ്റ്റ് ഡിസയര്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്റെ സാന്നിധ്യമാകും ഈ കാറിനെ വേറിട്ട് നിര്‍ത്തുക. പുതിയ തലമുറ ഡിസയറിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

hyundai creta

ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ്: മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ ക്രെറ്റക്ക് പുതുതലമുറ അപ്‌ഡേറ്റ് ലഭിക്കാന്‍ പോകുകയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024 ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ഇതിനകം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഈ കാറിന്റെ പുറംമോടിയില്‍ ഹ്യുണ്ടായി വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോകുകയാണ്.

അതേസമയം കാറിന്റെ ഇന്റീരിയറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 160 bhp പവറും 253 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായിട്ടായരിക്കും എസ്‌യുവി വരിക. ഈ എഞ്ചിന്‍ 6-സ്പീഡ് IMT അല്ലെങ്കില്‍ 7-സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കിയേക്കും. മാത്രമല്ല ലെവല്‍ 2 ADAS ഫീച്ചറും ജനപ്രിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചേക്കും.

kia sonet

കിയ സൊനെറ്റ് ഫെയ്സ്ലിഫ്റ്റ്: സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ കിയയുടെ പോരാളിയാണ് സോനെറ്റ്. 2024-ന്റെ ആദ്യ പകുതിയില്‍ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ പരിപാടി. മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും വരുത്തില്ലെങ്കിലും അകത്തും പുറത്തും കാര്യമായ സൗന്ദര്യ വര്‍ധക മാറ്റങ്ങളുമായിട്ടാകും സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക.

പുതുതലമുറ ഹോണ്ട അമേസ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനുകളില്‍ ഒന്നാണ് ഹോണ്ട അമേസ്. സെഡാന്റെ അപ്‌റ്റേഡ് പതിപ്പ് അടുത്ത വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി. ആഗോള വിപണിയിലുള്ള മറ്റ് ഹോണ്ട സെഡാനുകളുടെയും പുത്തന്‍ അക്കോര്‍ഡിന്റെയും ഡിസൈന്‍ സൂചകങ്ങള്‍ ന്യൂ ജെന്‍ അമേസില്‍ കണ്ടേക്കും. പുറത്ത് മാത്രമല്ല അകത്തളത്തിലും സമൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ പവര്‍ട്രെയിന്‍ മാറ്റാന്‍ സാധ്യത കാണുന്നില്ല.

honda amaze

മുകളില്‍ പറഞ്ഞ പല മോഡലുകളും വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ അല്‍പ സമയം കൂടി കാത്തിരിക്കുക. പുത്തന്‍ സവിശേഷതകളും സൗന്ദര്യ വര്‍ധക മാറ്റങ്ങളുമായി കാറുകള്‍ എത്തുന്ന സാഹചര്യത്തില്‍ നിലവിലുള്ള മോഡല്‍ വാങ്ങിയാല്‍ അത് ഭാവിയില്‍ നിങ്ങളെ സങ്കടപ്പെടുത്തിയേക്കാം. ഉദാഹരണം പറഞ്ഞാല്‍ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന മാരുതി സ്വിഫ്റ്റ് പറയുന്ന മൈലേജ് കേട്ടാല്‍ നിങ്ങള്‍ എത്ര കാലം വേണമെങ്കിലും കാത്തിരിക്കും. ഏതാനും മാസം കൂടി കാത്താല്‍ നഷ്ടം വരില്ലെന്ന് മാത്രമല്ല നല്ല മെച്ചമുണ്ടാകുമെന്നുറപ്പുമാണ്.

More from DriveSpark

Article Published On: Thursday, October 19, 2023, 19:53 [IST]
English summary
Best selling cars that will receive major updates in 2024 maruti swift to honda amaze
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X