പോക്കറ്റ് കീറാതെ പെർഫോമൻസും ഫൺ ഡ്രൈവ് ആസ്വദിക്കാം; ഇന്ത്യയിൽ ലഭ്യമായ ബജറ്റ് ടർബോ പെട്രോൾ കാറുകൾ ഇവയൊക്കെ
ഒരു ഫൺ ടു ഡ്രൈവ് കാർ എന്നത് നമ്മിൽ പലരുടേയും സ്വപ്നമാണ്. പലപ്പോഴും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വൻ തോതിൽ പണവും ആവശ്യമാണ്, അത്രയ്ക്കും ഘനമുള്ള പോക്കറ്റ് അല്ലാത്തതിനാൽ ഏതെങ്കിലും കമ്പ്യൂട്ടർ ഗെയിമിൽ ആശ തീർക്കാം എന്ന് ചിന്തിച്ച് ഒട്ടും നിരാശരാവേണ്ട.
ഇന്ന് പെപ്പി/ ഫൺ ടു ഡ്രൈവ് എക്സ്പീരിയൻസിനായി ഹൈ എൻഡ് പെർഫോമെൻസ് സ്പെക്ക് ഓട്ടോമൊബൈലുകൾ വാങ്ങേണ്ടതില്ല. അവയ്ക്ക് മികച്ച ബദലുകളായി ഈ ടർബോ പെട്രോൾ കാറുകളിലൊന്ന് കൈക്കലാക്കിയാൽ മികച്ച പ്രകടനം അനുഭവിക്കാനും കഴിയും എന്നത് ഗ്രാരന്റി. 15 ലക്ഷം ബജറ്റിൽ വരുന്ന മികച്ച ടർബ്ബോ പെട്രോൾ മോഡുകളെ നമുക്ക് ഒന്നു നോക്കാം.

1. ഹ്യുണ്ടായി i20 N-ലൈൻ: ഫോക്‌സ്‌വാഗൺ പോളോ GT, മാരുതി സുസുക്കി ബലേനോ RS എന്നിവയുടെ അഭാവത്തിൽ ഹ്യുണ്ടായി i20 N -ലൈൻ നിലവിൽ രാജ്യത്തെ ഒരേയൊരു പെർഫോമൻസ് ഹാച്ച്‌ബാക്ക് എന്ന പട്ടം ആസ്വദിക്കുന്നു. സാധാരണയായി, നാം ഒരു പെർഫോമൻസ് ഓറിയന്റഡ് കാർ തെരഞ്ഞെടുക്കുമ്പോൾ, കംഫർട്ട് മൈലേജ് എന്നിവ തീർച്ചയായും ത്യജിക്കേണ്ടി വരും.
എന്നാൽ i20 N-ലൈനിന്റെ കാര്യം അങ്ങനെയല്ല. വലിയ കുഴികളിലോ അസമമായ റോഡുകളിലോ നോർമലിനേക്കാൾ വേഗത്തിൽ പോയാൽ മാത്രം ബുദ്ധിമുട്ട് അറിയിക്കുന്ന സസ്‌പെൻഷൻ അല്ലാത്തപക്ഷം വളരെ സുഖകരമാണ്. എപ്പോഴും കാർ ഹൈ സ്പീഡിൽ ഓടിക്കുന്ന ആരും തന്നെയുണ്ടാവില്ല, അതിനാൽ തന്നെ നാം തിരക്കേറിയ ഓട്ടത്തിലല്ലെങ്കിൽ, ഈ ഹാച്ച്ബാക്ക് കാര്യമായ മൈലേജും വാഗ്ദാനം ചെയ്യാറുണ്ട്.
i20 N-ലൈൻ 118 bhp മാക്സ് പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിൽ ലഭ്യമാണ്, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. 9.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ഈ ഹോട്ട് ഹാച്ച് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.
2. മഹീന്ദ്ര XUV300 ടർബോസ്പോർട്ട്: മഹീന്ദ്ര XUV300 അതിന്റെ പെട്രോൾ അവതാരത്തിൽ ഇതിനകം ഒരു പഞ്ചി എഞ്ചിൻ തന്നെയാണ് ഉണ്ടായിരുന്നത്, എന്നാൽ ടർബോസ്‌പോർട്ടിനൊപ്പം, മഹീന്ദ്ര കാര്യങ്ങൾ അടുത്ത ലെവലിലേക്ക് ഉയർത്തി. XUV300 ടർബോസ്‌പോർട്ടിൽ 1.2 ലിറ്റർ എംസ്റ്റാലിയൺ TGDi ടർബോ പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ യൂണിറ്റ് 130 bhp മാക്സ് പവറും ക്ലാസ്-ലീഡിംഗ് 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ഇത് ലഭ്യമാവൂ. ടർബോയിൽ നിന്നുള്ള ബൂസ്റ്റ് കോംപാക്ട് എസ്‌യുവിക്ക് അതിശയകരമായ ഒരു മിഡ്‌റേഞ്ച് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു, ഇത് വാഹനത്തെ കോണുകളിൽ നിന്ന് സൂം ചെയ്യാനും മികച്ച കോർണർ എക്‌സിറ്റ് വേഗത കൈവരിക്കാനും സഹായിക്കുന്നു.
ആന്റി-റോൾ ബാറുള്ള മാക്‌ഫെർസൺ സ്‌ട്രട്ട് ഫ്രണ്ട് സസ്‌പെൻഷൻ ലഭിക്കുന്ന ഒരേയൊരു എസ്‌യുവിയാണിത്, ഇത് വളവുകളിൽ മികച്ച സ്റ്റെബിലിറ്റിയും കൺട്രോളും തരാൻ സഹായിക്കുന്നതാണ്. സബ് കോംപാക്ട് എസ്‌യുവി നാല് വേരിയന്റുകളിൽ ലഭ്യമാണ്, 9.3 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

3. ഹ്യുണ്ടായി വെന്യു N-ലൈൻ: 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കുന്ന ഹ്യുണ്ടായി വെന്യുവിന്റെ സ്‌പോർട്ടി പതിപ്പാണ് വെന്യു N-ലൈൻ. എന്നാൽ ഈ പതിപ്പിൽ 120 bhp -ൽ അൽപ്പം കൂടുതൽ പവറും 172 Nm പീക്ക് torque ഉം ലഭിക്കും.
എസ്‌യുവിയുടെ പ്രധാന അപ്‌ഡേറ്റ്, സ്‌പോർട്ടി ക്യാരക്ടറിന് സംഭാവന നൽകുകയും വാഹനത്തെ കോർണറുകളിൽ മികച്ച ഗ്രിപ്പും സ്റ്റെബിലിറ്റി നൽകുകയും ഉയർന്ന വേഗത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന സ്റ്റിഫ് സസ്പെൻഷന്റെ രൂപത്തിലാണ് വരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് DCT ഗിയർബോക്സും ലഭ്യമാണ്. 12.08 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയ്ക്ക് ആരംഭിക്കുന്നു ഹ്യുണ്ടായി വെന്യു N-ലൈൻ i20 N-ലൈനിന് സമാനമായ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

4. മാരുതി സുസുക്കി ഫ്രോങ്ക്സ്: മനോഹരമായ 1.0 -ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ ഫ്രോങ്ക്സിനൊപ്പം ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തിരിച്ചെത്തിച്ചിരിക്കുകയാണ്. ഇപ്പോൾ 99 bhp പവറും 147 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു. ടർബോ പെട്രോൾ യൂണിറ്റ് ഒരു തകർപ്പൻ മിഡ്‌റേഞ്ചും നൽകുന്നുണ്ട്.
അത് വളരെ പെപ്പിയാക്കുന്നു, അതോടൊപ്പം മികവുറ്റ മൈലേജ് നൽകുകയും ചെയ്യും. ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു. 9.72 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വരുന്ന കാർ മൂന്ന് വേരിയന്റുകളിൽ ലഭിക്കും.

5. സിട്രൺ C3: 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റിൽ നിന്ന് വരുന്ന 110 bhp പരമാവധി പവറും 190 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ടർബോ പെട്രോൾ പതിപ്പിലാണ് C3 -യെ സിട്രൺ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ, മറ്റ് ടർബോ പെട്രോൾ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിശയിക്കാനൊന്നുമില്ല എന്ന് തോന്നിയേക്കാം.
എന്നാൽ ഏകദേശം 1055 കിലോഗ്രാം വെയിറ്റുമായി ഭാരം കുറവാണ് എന്നത് കണക്കാക്കുമ്പോൾ, പവർ-ടു-വെയ്റ്റ് റേഷ്യോ ഭ്രാന്തമാണെന്ന് നമുക്ക് മനസ്സിലാക്കാം. ടർബോ പെട്രോൾ യൂണിറ്റ് രണ്ട് വേരിയന്റുകളിൽ 8.28 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വരുന്നു.


Click it and Unblock the Notifications








