ഇടിപ്പരീക്ഷക്ക് ഇതിനകം പേരുനല്‍കിയത് 30 കാറുകള്‍; നിരത്തുകള്‍ 'സേഫ്' ആക്കാന്‍ ഭാരത് NCAP എത്തി

അടുത്ത കാലത്തായി രാജ്യത്തെ റോഡ് സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. റോഡ് സുരക്ഷയും കാര്‍ നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ തദ്ദേശീയ കാര്‍ ക്രാഷ് ടെസ്റ്റ് പ്രോഗ്രാമായി വരുന്ന ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) ചൊവ്വാഴ്ച കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി തുടക്കം കുറിച്ചു.

2023 ഒക്ടോബര്‍ മുതലാണ് ഭാരത് NCAP രാജ്യത്തുടനീളം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുഎസ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു തദ്ദേശീയ കാര്‍ ക്രാഷ് ടെസ്റ്റ് പ്രോഗ്രാം നടത്തുന്ന ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. വിപണിയില്‍ ലഭ്യമായ മോട്ടോര്‍ വാഹനങ്ങളുടെ ക്രാഷ് സുരക്ഷ താരതമ്യം ചെയ്ത് വിലയിരുത്താന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.

bharat ncap crash test system revealed

റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പുതിയ ഭാരത് NCAP ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങുമ്പോള്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല സുരക്ഷിതമായ കാറുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയും ചെയ്യും. നിലവില്‍ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ 3.5 ടണ്‍ വരെ ഭാരമുള്ള എല്ലാ മോട്ടോര്‍ വാഹനങ്ങളും ഈ പുതിയ ഭാരത് NCAP മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ക്രാഷ് ടെസ്റ്റിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി വാഹ്നങ്ങള്‍ എന്നിവയും ഭാരത് NCAP പരീക്ഷിക്കുകയും റേറ്റുചെയ്യുകയും ചെയ്യും. ഭാരത് എന്‍സിഎപി സുരക്ഷാ റേറ്റിംഗുകള്‍ക്ക് കീഴിലുള്ള വിലയിരുത്തലിനായി ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം 30-ലധികം കാര്‍ മോഡലുകള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതായി മന്ത്രി ഗഡ്കരി പറഞ്ഞു.

crash test

3.5 ടണ്‍ വരെ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ വാഹന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഭാരത് NCAP ഇന്ത്യന്‍ കാറുകളെ ആഗോള വിപണിയില്‍ മികച്ച സ്ഥാനത്ത് എത്തിക്കുമെന്നും രാജ്യത്തിന്റെ കയറ്റുമതി സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയിലുടനീളമുള്ള റോഡപകടങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളും പരിക്കുകളും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ഈ പരിപാടിയെ ആഭ്യന്തര വാഹന വ്യവസായത്തിന്റെ ശരിയായ ദിശയിലേക്കുള്ള ഒരു ധീരമായ ചുവടുവെപ്പായി വിശേഷിപ്പിച്ചിട്ടുണ്ട്. പുതിയ ഭാരത് NCAP പ്രോഗ്രാമിന് കീഴില്‍ ഇന്ത്യയില്‍ നിലവിലുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 പ്രകാരം തങ്ങളുടെ കാറുകള്‍ സ്വമേധയാ പരിശോധനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിയും.

crash test

കൂടാതെ, ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്ത കാറുകള്‍ ഷോറൂമുകളില്‍ നിന്ന് റാന്‍ഡം ക്രാഷ് ടെസ്റ്റിനായി തിരഞ്ഞെടുക്കാനും ഭാരത് NCAP-ന് അധികാരമുണ്ട്. നടപടിക്രമങ്ങളില്‍ സുതാര്യത കൊണ്ടുവരാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഈ കാറുകള്‍ വിവിധ ക്രാഷ് ടെസ്റ്റ് രീതികളിലൂടെ പരീക്ഷിക്കുകയും മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണം (AOP), കുട്ടികളുടെ സംരക്ഷണം (COP) എന്നിവയ്ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യും.

ക്രാഷ് ടെസ്റ്റുകളില്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റുകള്‍, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടും. വാഹനത്തിന്റെ ഘടനയും അതിലെ യാത്രക്കാരെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ശേഷിയും പരീക്ഷയില്‍ വിലയിരുത്തുന്നു. സീറ്റ് ബെല്‍റ്റുകള്‍, കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍, എയര്‍ബാഗുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണം തുടങ്ങി എല്ലാ സുരക്ഷാ മേഖലകളും പരിശോധനയില്‍ ഉള്‍പ്പെടും.

കാറുകള്‍ ഭാരത് NCAP മൂല്യനിര്‍ണയത്തിന് യോഗ്യത നേടുന്നതിനും 3 സ്റ്റാര്‍ റേറ്റിംഗോ അതിലധികമോ ലഭിക്കുന്നതിന് മോഡലുകള്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കണം. അപ്‌ഡേറ്റ് ചെയ്ത ഗ്ലോബല്‍ NCAP പ്രോട്ടോക്കോളുകളും യൂറോ NCAP-ന്റെ ചില ടെസ്റ്റുകളും അടിസ്ഥാനമാക്കിയാണ് ഭാരത് NCAP രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ സ്വന്തം ഇടിപ്പരീക്ഷ വരുന്നതോടെ കൂടുതല്‍ സുരക്ഷിതമായ കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ സുരക്ഷിതവും നൂതന ടെക്‌നോളജിയുമുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ കാര്‍ നിര്‍മ്മാതാക്കളെയും പ്രേരിപ്പിക്കും. രാജ്യത്തിന്റെ സ്വന്തം ക്രാഷ് ടെസ്റ്റിന്റെ വരവ് സേഫ്റ്റിയുള്ള കാര്‍ നിര്‍മിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഇത് ഒരു മത്സരബോധം സൃഷ്ടിക്കും.

അതേ സമയം പുതിയ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ശരിയായ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ വാഹനങ്ങളുടെ സുരക്ഷാ നിലവാരം താരതമ്യം ചെയ്യാനും ഉപഭോക്താക്കള്‍ക്ക് അവസരം കൈവരും. ഓരോ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് മേഖലക്ക് അന്താരാഷ്ട്ര തലത്തില്‍ മുന്‍പന്തിയിലേക്ക് കുതിക്കാനാകും. ക്രാഷ് ടെസ്റ്റിന് കാറുകള്‍ വിദേശത്തേക്ക് അയക്കുന്ന ചെലവും കമ്പനികള്‍ക്ക് ഇനി കുറയും.

Article Published On: Tuesday, August 22, 2023, 16:18 [IST]
English summary
Bharat ncap launched 30 cars already offered for indias indigenous crash test program
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X