ഇന്ത്യന്‍ കാറുകള്‍ക്ക് ഇനി സേഫ്റ്റി കൂടും; രാജ്യത്തിന്റെ സ്വന്തം 'ഇടിപ്പരീക്ഷ' നാളെ മുതല്‍

പുതുതായി ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്ന് ആളുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് സേഫ്റ്റി എങ്ങനെയെന്നത്. ക്രാഷ് ടെസ്റ്റില്‍ ഓരോ കാറുകള്‍ നേടുന്ന സേഫ്റ്റി റേറ്റിംഗിനെ അടിസ്ഥാനപ്പെടുത്തി ഓരോന്നും എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തുന്ന രീതിയാണിപ്പോള്‍. ഇതുവരെ ഗ്ലോബല്‍ NCAP-ന്റെ 'ഇടിപ്പരീക്ഷ'യിലെ സ്‌കോര്‍ നോക്കി കാര്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ ജനതക്ക് സ്വന്തമായി ഒന്ന് വരാന്‍ പോകുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും.

ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നാളെ (ഓഗസ്റ്റ് 22) ഔദ്യോഗികമായി സമാരംഭം കുറിക്കുകയാണ്. ഭാരത് NCAP-ലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍ക്കാര്‍ സംരംഭം.

crash test

3.5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് NCAP ബാധകമാകുമെന്ന് ജൂണില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഭാരത് NCAP നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വാഹനങ്ങള്‍ ഇവിടെ തന്നെ പരീക്ഷിക്കുന്നതിലേക്ക് രാജ്യത്തെ വാഹന ഒരു പടികൂടി അടുക്കുകയാണ്.

ഭാരത് NCAP-ന് കീഴില്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഇന്ന് സുരക്ഷക്ക് പ്രാധാന്യം നല്‍കാണും ഭൂരിഭാഗം കസ്റ്റമേഴ്‌സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങള്‍ സമഗ്രമായ ക്രാഷ് ടെസ്റ്റിംഗിനായി സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇത് കര്‍ശനമായ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 അനുസരിച്ച് നടത്തുന്നു.

crash test

ഈ സമഗ്രമായ പരിശോധനകള്‍ക്ക് ശഷം മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിനും (AOP) കുട്ടികളുടെ (COP) സംരക്ഷണത്തിനും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ഈ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഉപഭോക്താക്കള്‍ക്ക് വിപണിയില വാഹനങ്ങള്‍ താരതമ്യം ചെയ്യാനും ഏറ്റവും സുരക്ഷിതമായ കാര്‍ വാങ്ങാനും അവസരമൊരുങ്ങും. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ അടുത്ത കാലത്തായി സുരക്ഷക്ക് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ഇതിന് അടിവരയിടുന്നത് കൂടിയാണ് അധികൃതരുടെ ഈ നീക്കം.

ഭാരത് NCAP നടപ്പില്‍ വരുന്നതോടെ ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിംഗ് നേടാന്‍ തങ്ങളുടെ മോഡലുകളില്‍ നൂതന സങ്കേതികവിദ്യകള്‍ കൊണ്ടുവരാന്‍ കാര്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുമെന്നും അതുവഴി ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ സുരക്ഷിതമായ വാഹനങ്ങളെത്താന്‍ വഴിവെക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരു കാര്‍ സുരക്ഷിതമാണെന്ന് അറിയുന്നത് ഉപഭോക്താക്കളെ കൂടുതല്‍ മികച്ച രീതിയില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്നു.

ഇതൊരു സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രി പ്രാക്ടീസായി വികസിപ്പിച്ചെടുത്താല്‍ ബജറ്റും മൈലേജും മാത്രം നോക്കി കാര്‍ വാങ്ങുന്ന രീതിയില്‍ നിന്ന് മാറി സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉത്സാഹമുണ്ടാകും. ഇതുവരെ ഇന്ത്യയിടെ കാര്‍ ഉപഭോക്താക്കള്‍ ഗ്ലോബല്‍ NCAP നല്‍കുന്ന ടെസ്റ്റ് റേറ്റിംഗിനെ ആയിരുന്നു ആശ്രയിച്ചുവന്നിരുന്നത്.

ഇന്ത്യയിലെ കാര്‍ നിര്‍മാണ കമ്പനികള്‍ക്കും ഗുണകരമാണ് ഭാരത് NCAP. ക്രാഷ് ടെസ്റ്റിനായി കാറുകള്‍ വിദേശത്തേക്ക് കൊണ്ടുപോവേണ്ട ചിലവ് കമ്പനികള്‍ക്ക് ലാഭിക്കാമെന്നതാണ് കാരണം. ഭാരത് NCAP ആഗോള സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുന്നതോടെ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ കാറുകള്‍ക്ക് സാധിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ചിന്തിക്കുന്നത്.

ആഗോള വാഹന മേഖലയില്‍ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കാന്‍ ഈ പുത്തന്‍ നീക്കത്തിലൂടെ സാധിക്കും. ഇന്ത്യയെ ഒരു ആഗോള കയറ്റുമതി ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാറിന്റെ ശ്രമം. കാറുകളുടെ ക്വാളിറ്റിയാണ് കയറ്റുമതിയുടെ അളവ് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇന്ത്യക്ക് സ്വന്തമായി ക്രാഷ് ടെസ്റ്റ് ലഭിക്കുന്നതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാറുകളുടെ കയറ്റുമതി മൂല്യം ഉയരുമെന്നതും വലിയൊരു ഗുണമാണ്.

More from DriveSpark

Article Published On: Monday, August 21, 2023, 10:26 [IST]
English summary
Bharat ncap to launch tomorrow india going global with safety standards details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X