വരിവരിക്ക് ലോഞ്ചുകളുമായി ബിഎംഡബ്ല്യു; പുത്തന്‍ 6 സീരീസ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു സമീപകാലത്തായി ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെച്ചിരിക്കുകയാണ്. അതിന്റെ തുടര്‍ഫലമായി ഒത്തിരി മോഡലുകളാണ് ബവേറിയന്‍ ബ്രാന്‍ഡ് വരിവരിക്ക് രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നത്. ഏറ്റവും പുതുതായി ബിഎംഡബ്ല്യു 6 സീരീസിന്റെ ലിമിറ്റഡ് എഡിഷന്‍ തിങ്കളാഴ്ച (2023 സെപ്റ്റംബർ 11 ) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

75.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് സിഗ്‌നേച്ചര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ പുറത്തിറക്കിയത്. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച മോഡലാണിത്. ബിഎംഡബ്ല്യുവിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. മിനറല്‍ വൈറ്റ്, ടാന്‍സാനൈറ്റ് ബ്ലൂ സ്‌കൈക്രാപ്പര്‍ ഗ്രേ, കാര്‍ബണ്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലാണ് സെഡാന്‍ മോഡല്‍ വാങ്ങാന്‍ സാധിക്കുക.

bmw 6 series gran turismo m sport signature

ബിഎംഡബ്ല്യു കിഡ്നി ഗ്രില്‍, ലേസര്‍ ലൈറ്റ് ഹെഡ്ലാമ്പുകള്‍, ചരിഞ്ഞ റൂഫ്ലൈന്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ക്രോം പ്ലേറ്റഡ് എക്സ്ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട് സിഗ്‌നേച്ചറിന്റെ എക്‌സറ്റീരിയറിലെ പ്രധാന ഡീസൈന്‍ ഹൈലൈറ്റുകള്‍. വിശാലമായ ഇന്റീരിയറില്‍ നിരവധി സവിശേഷ ലക്ഷ്വറിഡ ഫീച്ചറുകളുമായാണ് 6 സീരീസ് എം സ്പോര്‍ട് സിഗ്‌നേച്ചര്‍ പതിപ്പ് വരുന്നത്.

മെമ്മറി ഫംഗ്ഷനോട് കൂടിയ ഇലക്ട്രിക് സീറ്റ്, സോഫ്റ്റ് ക്ലോസ് ഫംഗ്ഷന്‍, ഹര്‍മന്‍ കാര്‍ഡന്‍ സോഴ്സ് ചെയ്ത 16 സ്പീക്കര്‍ സെറ്റപ്പ്, ഓള്‍ ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങള്‍. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഒരു പനോരമിക് സണ്‍റൂഫ് എന്നിവയും ഇതില്‍ വരുന്നു.

bmw 6 series gran turismo m sport signature

പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി രണ്ട് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ മോണിറ്ററുകളും സ്‌ക്രീന്‍ മിററിംഗും രണ്ട് യുഎസ്ബി പോര്‍ട്ടുകളും അടങ്ങുന്ന ഒരു എന്റര്‍ടെയിന്‍മെന്റ് പാക്കേജും ഇതില്‍ ലഭിക്കുന്നു. പാര്‍ക്കിംഗ് അസിസ്റ്റന്റ്, റിയര്‍ വ്യൂ ക്യാമറ, റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിംഗ്, ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് ഉള്ള എബിഎസ്, ISOFIX ആങ്കറേജുകള്‍, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് ബിഎംഡബ്ല്യു 630i കാറില്‍ സജ്ജീകരിച്ചിട്ടുള്ളത്.

600 ലിറ്ററാണ് ഈ പുത്തന്‍ ബിഎംഡബ്ല്യു കാറിന്റെ ബൂട്ട് ശേഷി. 40/20/40 സീറ്റ് അനുപാതത്തിന്റെ ഫലമായി ഇത് 1800 ലിറ്റര്‍ വരെ ഉയര്‍ത്താം. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എം സ്‌പോര്‍ട്ടിന് തുടിപ്പേകുന്നത്. 255 bhp പവറും 400 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍.

എഞ്ചിന്‍ 8 സ്പീഡ് സ്റ്റെപ്ട്രോണിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 6.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്താന്‍ ഈ ബിഎംഡബ്ല്യു സെഡാന് സാധിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. 46 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് എഡിഷന്‍ ഇന്ത്യയിലെത്തിയത്.

ഈ മോഡലും ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ ഷോപ്പ് വഴി മാത്രമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക്. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ പരിമിതമായ യൂണിറ്റുകളില്‍ മാത്രമായിരിക്കും ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എം പെര്‍ഫോമന്‍സ് നിര്‍മിക്കുക. ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്ന ഒറ്റ കളര്‍ ഓപ്ഷനിലാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ വാങ്ങാന്‍ സാധിക്കുക.

സലൂണിന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഒരു പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും വില്‍ക്കപ്പെടുക. 173 bhp പവറും 280 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോര്‍ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ലിറ്ററിന് 14.82 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. പുത്തന്‍ മോഡലുകളുടെ ലോഞ്ച് ഈ ഉത്സവകാലത്ത് വില്‍പ്പന കൂട്ടാന്‍ സഹായിക്കുമെന്നാണ് ജര്‍മന്‍ ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, September 11, 2023, 14:30 [IST]
English summary
Bmw 6 series gran turismo m sport signature launched in india price specs features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X