BMW പൂര്‍ണരൂപം അറിയാമോ? 99% പേരും ഇത് വായിക്കാന്‍ 'പാടുപെടും'

ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിര്‍മാതാക്കളുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ നമ്മള്‍ കണ്ണുംപൂട്ടി പറയുന്ന കമ്പനികളില്‍ ഒന്നായിരിക്കും ബിഎംഡബ്ല്യു (BMW). ലോകത്തിലെ എണ്ണം പറഞ്ഞ മികച്ച കാറുകള്‍ പുറത്തിറക്കുന്ന ബിഎംഡബ്ല്യുവിന് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഈ കമ്പനിയെ ബഎംഡബ്ല്യു എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ?.

അതിനെ കുറിച്ചുള്ള കാര്യങ്ങളാണ് നമ്മള്‍ തുടര്‍ന്ന് പറയാന്‍ പോകുന്നത്. ബിഎംഡബ്ല്യു എന്ന പേരിന് പിന്നാലെ പോകുന്നതിന് മുമ്പ് നമുക്ക് ജര്‍മന്‍ കമ്പനിയുടെ ചില പ്രത്യേക സവിശേഷതകള്‍ അറിഞ്ഞിരിക്കാം. സാധാരണയായി കാര്‍ നിര്‍മാതാക്കള്‍ ഒരു കാര്‍ പുറത്തിറക്കുമ്പോള്‍ ആ മോഡലിന് ഒരു പേര് നല്‍കും. ആ പേര് ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി വേണം അത് ജനപ്രിയമാകാന്‍.

bmw

ഇന്ത്യയില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ എടുത്താല്‍ ടാറ്റ അവരുടെ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് നെക്‌സോണ്‍ എന്നും പ്രീമിയം ഹാച്ച്ബാക്ക് മോഡലിന് ആള്‍ട്രാസ് എന്നും പേര് നല്‍കി. ഈ പേരുകളിലൂടെയാണ് ആ കാറുകള്‍ ജനപ്രിയമാകുന്നത്. എന്നാല്‍ ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലാകും ബിഎംഡബ്ല്യു തങ്ങളുടെ കാറുകളുടെ പേരുകള്‍ നല്‍കുമ്പോള്‍ വളരെ ശ്രദ്ധിക്കാറുണ്ട്. ബിഎംഡബ്ല്യു എന്ന പേര് പോലെ തന്നെ അവരുടെ മോഡലുകളുടെ പേരുകളും വളരെ ചെറുതായിരിക്കും.

ആകര്‍ഷകമായ പേരുകള്‍ നല്‍കി മോഡലുകള്‍ ജനപ്രിയമാക്കാന്‍ അവര്‍ ശ്രമിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് കാരണം. 3 സീരീസ്, 5 സീരീസ്, X1, X5, 7 സീരീസ് എന്നിങ്ങനെയാണ് ബിഎംഡബ്ല്യു കാറുകളുടെ പേരുകള്‍ വരുന്നത്. വാസ്തവം എന്തെന്നാല്‍ മോഡല്‍ നെയിമുകളേക്കാള്‍ ബിഎംഡബ്ല്യു എന്ന ബ്രാന്‍ഡ് നെയിം കണ്ടാല്‍ തന്നെ മതി ആളുകള്‍ ഇരച്ചെത്താന്‍.

bmw

നിരത്തുകളില്‍ ധാരാളം ബിഎംഡബ്ല്യു കാറുകള്‍ നമുക്ക് കാണാം. വണ്ടിഭ്രാന്തന്‍മാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് അവയുടെ പേരുകള്‍ അറിയാന്‍ സാധ്യതയില്ല. അതാ ഒരു ബിഎംഡബ്ല്യു പോകുന്നു എന്നാകും അവര്‍ പറയുക. മറ്റ് ബ്രാന്‍ഡുകളെ പോലെയല്ല 'ബിഎംഡബ്ല്യു' എന്ന മൂന്ന് അക്ഷരം തന്നെ മതി അവയ്ക്ക്. ആഢംബര കാര്‍, ബൈക്ക് നിര്‍മാണ കമ്പനിയായ ബിഎംഡബ്ല്യു 1916-ല്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മനിയിലാണ് സ്ഥാപിതമായത്. ആദ്യ കാലങ്ങളില്‍ കമ്പനി വിമാന എഞ്ചിന്‍ നിര്‍മാണത്തിലായിരുന്നു ശ്രദ്ധ പതിപ്പിച്ചിരുന്നത്.

ഒന്ന്, രണ്ട് ലോകമഹായുദ്ധ കാലത്ത് അവര്‍ വിമാന എഞ്ചിനുകള്‍ നിര്‍മിച്ചു. യുദ്ധ സമയത്ത് ജര്‍മന്‍ സര്‍ക്കാറിനായി അവര്‍ കപ്പലുകള്‍ക്കുള്ള എഞ്ചിനുകളും നിര്‍മിച്ചു നല്‍കി. ഇപ്പോള്‍ ബിഎംഡബ്ല്യു കാറുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) ബിഎംഡബ്ല്യു, മിനി (Mini), റോള്‍സ് റോയ്‌സ് (Rolls Royce) എന്നീ ബ്രാന്‍ഡുകള്‍ക്ക് ബിഎംഡബ്ല്യു ഗ്രൂപ്പ് കാറുകള്‍ വിപണിയില്‍ എത്തിക്കുന്നു.

മാതൃരാജ്യമായ ജര്‍മനിയില്‍ മാത്രമല്ല ബ്രസീല്‍, ചൈന, ഇന്ത്യ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലും ബിഎംഡബ്ല്യു കാറുകള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഇനി ബിഎംഡബ്ലു എന്നതിന്റെ പൂര്‍ണരൂപം എന്തണെന്നും അധികം ആള്‍ക്കാരും അത് ഉച്ചരിക്കുന്നതില്‍ വരുത്തുന്ന പിഴവുകളും എന്താണെന്ന് നോക്കാം. Bayerische Motoren Werke GmbH എന്നതിനെയാണ് ബിഎംഡബ്ലു എന്ന് ചുരുക്കി വിളിക്കുന്നത്.

ഇത് ഒരു ജര്‍മന്‍ പേരാണ്. ഈ പേര് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ബവേറിയന്‍ എഞ്ചിന്‍ വര്‍ക്ക്‌സ് കമ്പനി എന്നാണ് അര്‍ത്ഥമാക്കുന്നത്. ജര്‍മനിയിലെ ബവേറിയയിലാണ് കമ്പനി ആദ്യമായി സ്ഥാപിതമായത്. അതിനാല്‍ പേരിന്റെ ആദ്യ വാക്ക് 'ബയറിഷെ' എന്ന് വന്നു. ഒരു എഞ്ചിന്‍ നിര്‍മാണ കമ്പനി ആയതിനാല്‍ രണ്ടാമത്തെ വാക്ക് 'മോട്ടോറന്‍' എന്നും കമ്പനിയുടെ പേരിനൊപ്പം വര്‍ക്ക്‌സ് എന്ന വാക്കും ചേര്‍ത്തു.

Bayerische Motoren Werke GmbH എന്നതിന്റെ ചുരുക്കപ്പേരാണ് ബിഎംഡബ്ല്യു എന്ന് ഗൂഗിളില്‍ തപ്പിയാല്‍ നമുക്ക് മനസിലാകും. എന്നാല്‍ ഈ കടുകട്ടി പേര് എങ്ങനെ ഉച്ചരിക്കണമെന്ന് പലര്‍ക്കും അറിയില്ല. നമുക്ക് അത്ര സുപരിചിതമല്ലാത്ത ജര്‍മന്‍ വാക്കുകളുടെ ഉച്ചാരണം വ്യത്യസ്തമായതിനാല്‍ ഇത് വായിക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. അതിനാല്‍ തന്നെ ആരും അത്ര കഷ്ടപ്പെടാന്‍ നില്‍ക്കാതെ ബിഎംഡബ്ല്യു എന്ന് എളുപ്പത്തില്‍ വിളിച്ചുപോരുന്നു.

ഒരു ബ്രാന്‍ഡിന്റെ ആയാലും ഉല്‍പ്പന്നത്തിന്റെ ആയാലും പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബിഎംഡബ്ല്യു വര്‍ഷങ്ങളുടെ പാരമ്പര്യം കൊണ്ടാണ് ഈ ഒരു നിലയില്‍ എത്തിയത്. ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ പലതിനും ഇന്ന് വിദേശ മാര്‍ക്കറ്റുകളില്‍ വലിയ സ്വാധീനമുണ്ട്. ഇന്ന് പല ആഗോള ബ്രാന്‍ഡുകളും അവരുടെ സ്വദേശി ഭാഷയിലുള്ള പേരുകളില്‍ കാറുകള്‍ പുറത്തിറക്കുന്നു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഇതേ മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്. ബിഎംഡബ്യു എന്ന പേരിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരുന്നോ. ഇത് ഉപകാരപ്രദമായെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുല്ലോ.

More from DriveSpark

Article Published On: Monday, April 24, 2023, 18:15 [IST]
English summary
Bmw full form what does it mean majority of people fail to read it correctly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X