കാത്തിരിപ്പ് വെറുതെയാവില്ല മക്കളേ; ബിഎംഡബ്ല്യൂ i5 എതിരാളികൾക്ക് ഒരു പേടിസ്വപ്നം

ആഡംബര വാഹനങ്ങളിൽ എല്ലാ വാഹനപ്രേമികളും പ്രത്യേകിച്ച് ഇവി മോഡലിന് കാത്തിരിക്കുന്നതാണ് ബി‌എം‌ഡബ്ല്യു i5. ഇൻ്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ച പുതിയ ബിഎംഡബ്ല്യു സെഡാന്റെ ഇലക്ട്രിക് പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു i5 സെഡാൻ സമാനമായ എന്നാൽ പെട്രോളിൽ പ്രവർത്തിക്കുന്ന 5 സീരീസ് സെഡാനൊപ്പം വിൽക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

i5 നെ കുറിച്ച് പറയുകയാണെങ്കിൽ ഒറ്റ ചാർജിൽ 475 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 592 bhp പീക്ക് പവർ പുറത്തെടുക്കാൻ കഴിവുള്ള ഇതിന് വെറും 3.7 സെക്കൻഡിൽ 0-96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. BMW i5-ന് വിപുലമായ വിപുലമായ ഫീച്ചറുകൾ ഓൺബോർഡിൽ ലഭിക്കുന്നു, അവയിൽ പലതും വാഹന നിർമ്മാതാവിന്റെ പുതിയ OS 8.5 സോഫ്‌റ്റ്‌വെയറാണ് നൽകുന്നത്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ക്യാബിനിനുള്ളിൽ ആദ്യം ശ്രദ്ധ പോകുന്ന ഫീച്ചറുകൾ.

കാത്തിരിപ്പ് വെറുതെയാവില്ല മക്കളേ; ബിഎംഡബ്ല്യൂ i5 എതിരാളികൾക്ക് ഒരു പേടിസ്വപ്നം

ടെസ്‌ല ഇലക്ട്രിക് കാറുകൾ പോലെ, BMW i5 അതിന്റെ ഉടമകൾക്ക് സ്ട്രീമിംഗ് സേവനങ്ങളിലേക്കും എത്താന സാധിക്കും. വാഹനം പാർക്ക് ചെയ്യുമ്പോൾ അവർക്ക് അവരുടെ i5 സെഡാനുകളിൽ വീഡിയോ ഗെയിമുകൾ കളിക്കാനാകും. ഹാൻഡ്‌സ് ഫ്രീ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന ADAS ആണ് വരാനിരിക്കുന്ന BMW i5-ന്റെ മറ്റൊരു പ്രധാന സവിശേഷത എന്ന് പറയുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്ന X5 ഫെയ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. 93.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മുഖം മിനുക്കിയെത്തുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. M സ്‌പോർട്ട്, X ലൈൻ ട്രിമ്മുകൾക്കൊപ്പം X5 ഫെയ്‌ലിഫ്റ്റ് സ്വന്തമാക്കാനും അവസരമുണ്ട്.

കാത്തിരിപ്പ് വെറുതെയാവില്ല മക്കളേ; ബിഎംഡബ്ല്യൂ i5 എതിരാളികൾക്ക് ഒരു പേടിസ്വപ്നം

വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലയിലേക്ക് നോക്കിയാൽ xDrive 40i xLine പതിപ്പിന് 93.90 ലക്ഷം, xDrive 30d xLine മോഡലിന് 95.90 ലക്ഷം, xDrive 40i M Sport വേരിയന്റിന് 1.05 കോടി രൂപ, xDrive 30d M Sport ടോപ്പ് എൻഡിന് 1.07 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്. മുൻഗാമിയേക്കാൾ കിടിലൻ പരിഷ്ക്കാരങ്ങളുമായാണ് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്. ഡിസൈനിൽ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അങ്ങിങ്ങായി മുഖംമിനുക്കുകയാണ് ചെയ്‌തിരിക്കുന്നത്.

X5 ഫെയ്‌സ്‌ലിഫ്റ്റിന് ഓപ്‌ഷണൽ ഇല്യൂമിനേറ്റഡ് ഗ്രില്ലുള്ള (X5 40i പെട്രോൾ വേരിയന്റിൽ മാത്രം) റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ ലഭിക്കുന്നു. പുതിയ ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളോടെയാണ് എത്തുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാലും അധികമൊന്നും മിനുക്കിയിട്ടില്ല. പുതിയ ഡിസൈനുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ലക്ഷ്വറി എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

പിൻഭാഗത്തും, X5 ഫെയ്‌സ്‌ലിഫ്റ്റിലെ ഒരേയൊരു മാറ്റം പുനർരൂപകൽപ്പന ചെയ്ത ടെയിൽ-ലൈറ്റുകൾ മാത്രമാണ്. X ആകൃതിയിലുള്ള ഗ്രാഫിക്‌സാണ് ഇതിലെ ഹൈലൈറ്റ്. X5 ഫെയ്‌സ്‌ലിഫ്റ്റിനുള്ളിലെ ഏറ്റവും വലിയ മാറ്റം 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പുതിയ ഇരട്ട സ്‌ക്രീൻ പാനലാണ്. ബിഎംഡബ്ല്യുവിന്റെ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.

എസ്‌യുവിയുടെ X ലൈൻ ട്രിമ്മുകൾക്ക് ഹീറ്റിംഗ് ഫംഗ്‌ഷനോടുകൂടിയ സ്‌പോർട് സീറ്റുകൾ ലഭിക്കും. അതേസമയം M സ്‌പോർട്ടിന് വെന്റിലേഷനോടുകൂടിയ കംഫർട്ട് സീറ്റുകളാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ക്രൂയിസ് കൺട്രോൾ, അറ്റന്റീവ്നസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറയുള്ള പാർക്കിംഗ് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, സ്മാർട്ട്ഫോൺ വഴിയുള്ള റിമോട്ട് പാർക്കിംഗ്, ഡ്രൈവ് റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്ന ഡ്രൈവർ സഹായ സംവിധാനങ്ങളും ബിഎംഡബ്ല്യു X5 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, July 25, 2023, 8:30 [IST]
English summary
Bmw i5 in india will launch on 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X