2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ

2023 വർഷത്തെ വിൽപ്പനയ്ക്ക് മുന്നോടിയായി ബിഎംഡബ്ല്യു തങ്ങളുടെ M3, M3 CS യുടെ ഏറ്റവും പുതിയ അപ്ഡേറ്റടും അതോടൊപ്പം തന്നെ ലിമിറ്റഡുമായ വേർഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈൻ അപ്‌ഡേറ്റുകളും അത് പോലെ തന്നെ, ശക്തമായ ഇൻ-ലൈൻ സിക്‌സ് എഞ്ചിനും, വാഹനത്തിൻ്റെ ഭാരം കുറച്ച് മികച്ച അപ്ഡേറ്റുകളാണ് കമ്പനി പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്.

ഡിസൈനിൻ്റെ കാര്യത്തിൽ എം 4 സിഎസ്എലിൽ നിന്ന് നിരവധി സ്റ്റൈലിസ്റ്റിക് പോയിൻ്റുകൾ കടമെടുത്തിട്ടുണ്ട്. വൈഡ്-ഓപ്പൺ ഓവർസൈസ്ഡ് ഗ്രില്ലും ബമ്പറും ബി‌എം‌ഡബ്ല്യുവിന്റെ പുത്തൻ മോഡലിൽ കാണാം, ഹെഡ്‌ലാമ്പുകളിലെ മഞ്ഞ ഡിആർഎൽ ഫിനിഷ് ബി‌എം‌ഡബ്ല്യുവിന്റെ റേസ് കാറുകളിലേക്കുള്ള ഒരു തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നിപോകും. ഇത് പോലെ തന്നെയുളള ഒരു ഡിസൈൻ ഘടകം എം 5 സിഎസിലും കാണാം. പുതിയ ഡിസൈൻ അലോയ് വീലുകളും പിൻ ബമ്പറും എം 3 CS-ന് സമാനമായി തന്നെയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ

വാഹനത്തിൻ്റെ ഭാരം കുറയ്ക്കാൻ കാർബൺ ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഡയറ്റ് ഒക്കെ എടുത്ത് ഭാരം കുറച്ച് മിടുക്കനായിട്ടാണ് എം 3യുടെ വരവ്. ബോണറ്റ്, റൂഫ്, ബൂട്ട് ലിഡ്, എയർ ഇൻടേക്ക്, റിയർ ഡിഫ്യൂസർ എന്നീ മേഖലകളെല്ലാം കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, എക്‌സ്‌ഹോസ്റ്റ് സൈലൻസർ ടൈറ്റാനിയം കമ്പോണൻ്റ് നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വാഹനത്തിൻ്റെ അകത്തേക്ക് നോക്കുകയാണെങ്കിൽ ക്യാബിന് സ്റ്റാൻഡേർഡ് M ത്രി യുടെ അതേ ഡിസൈൻ തന്നെയാണ് കമ്പനി കൊടുത്തിരിക്കുന്നത്. അതായത് പുതിയ ബിഎംഡബ്ല്യുവിൽ വൈഡ്‌സ്‌ക്രീൻ ഡിസ്‌പ്ലേ, സ്റ്റാൻഡേർഡ് M സ്‌പോർട്‌സ് സീറ്റുകൾ, ഭാരം കുറഞ്ഞ കാർബൺ ഫൈബർ-ഷെൽ ബക്കറ്റ് സീറ്റുകൾ എല്ലാം നൽകിയിട്ടുണ്ട്. അത് മാത്രമല്ല ഭാരം ലാഭിക്കുന്നതിന് പിന്നിലുളള എയർകോൺ കൺട്രോളുകളും കമ്പനി മാര്റിയിട്ടുണ്ട്. വാഹനത്തിൻ്റെ ഭാരം പരമാവധി കുറയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് തോന്നുന്നു.

2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ

കരുത്തിൻ്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ സുപരിചിതമായ S58 3.0-ലിറ്റർ ട്വിൻ-ടർബോ ഇൻ-ലൈൻ സിക്സ് 543 ബിഎച്ച്പിയും 650 എൻഎം ടോർക്കും നൽകുന്നു. അതായത് എം 4 സിഎസ്എല്ലിന് സമാനമായ പവർ ട്രെയിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 ലേക്ക് എത്താൻ 3.4 സെക്കൻഡ് തന്നെ ധാരാളം.8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആണ് നൽകിയിരിക്കുന്നത്.

പവർ ട്രെയിനിൽ മാത്രമല്ല സസ്‌പെൻഷനിലും M3 CS-ന് നിരവധി മാറ്റങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. ലിമിറ്റഡ് റൺ മോഡൽ ബെസ്പോക്ക് ട്യൂൺ ചെയ്ത സസ്‌പെൻഷൻ, വേരിയന്റ്-യുണീക് വീൽ ക്യാംബർ സെറ്റിംഗ്, സ്റ്റെബിലിറ്റി കൺട്രോളിനുള്ള പുത്തൻ പാരാമീറ്ററുകൾ, എന്നിവയെല്ലാം വാഹനത്തിൻ്റെ പെർഫോമൻസ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാർബൺ സെറാമിക് ബ്രേക്കുകൾ വാഹനത്തിന് ഒരു ആഡ്-ഓൺ ഓപ്ഷനാണെങ്കിലും എം3 സിഎസിന് ട്രാക്ക്-ഫോക്കസ്ഡ് ടയറുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത.

2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ

പുതിയ മൂന്നാം തലമുറ X1 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പ്രാരംഭ വില പെട്രോള്‍ പതിപ്പിന് 45.90 ലക്ഷം രൂപ മുതല്‍ ഡീസലിന് 47.90 ലക്ഷം രൂപ വരെ ഉയരുന്നു. മുന്‍ തലമുറ പതിപ്പുകളില്‍ എന്ന പോലെ ബിഎംഡബ്ല്യു X1 എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഓള്‍-വീല്‍ ഡ്രൈവ് ഇല്ലെന്നതാണ് മാറ്റം. പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ബിഎംഡബ്ല്യു നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

50,000 രൂപ ടോക്കണ്‍ തുകക്ക് ഡീലര്‍ഷിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് വാഹനം ബുക്ക് ചെയ്യാം. ബിഎംഡബ്ല്യു X1 ഡീസല്‍ പതിപ്പിന്റെ ഡെലിവറി ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. അതേസമയം പെട്രോള്‍ പതിപ്പ് കസ്റ്റമേഴ്‌സിന്റെ കൈയ്യില്‍ കിട്ടാന്‍ 2023 ജൂണ്‍ ആകുമെന്നാണ് ജര്‍മന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നത്. പുതിയ ബിഎംഡബ്ല്യു X1 മുന്‍ഗാമിയേക്കാള്‍ വലുതാണ്. നീളം 53 എംഎം, വീതി 24 എംഎം, ഉയരം 44 എംഎം, വീല്‍ബേസ് 22 എംഎം എന്നിങ്ങനെയാണ് വര്‍ധിച്ചത്. പുതിയ മോഡലിന് അല്‍പ്പം വലിയ ഗ്രില്‍ ആണ് ലഭിക്കുന്നത്. ബ്രഷ് ചെയ്ത സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ക്കൊപ്പം ബമ്പറിന് കൂടുതല്‍ കോണാകൃതിയിലുള്ള ക്രീസുകള്‍ ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw introducing m3 with all wheel drive and 543 bhp limited edition
Story first published: Monday, January 30, 2023, 20:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X