ബിഎംഡബ്ല്യുവിൻ്റെ ലക്ഷ്യം ചെറുതല്ല; 2023 ൽ ഇവിടെ എന്തെങ്കിലും ഒക്കെ നടത്തും

ആഡംബര വാഹനങ്ങളുടെ ഡിമാൻഡ് ഇന്ത്യയിൽ വർദ്ധിച്ചുവരുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണല്ലോ. ജർമൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിൽ തങ്ങൾക്ക് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുളള പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്. 2023 ൻ്റെ അവസാനത്തോടെ കമ്പനി 25 ഇലക്ട്രിക് ഉൽപ്പനങ്ങൾ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

ബിഎംഡബ്ല്യു ഇതിനകം തന്നെ മൂന്ന് ഇവികൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 2023-ൽ ബിഎംഡബ്ല്യുവിൻ്റെ മൊത്തം വിൽപ്പനയുടെ 10 ശതമാനത്തിലധികം EV-കൾക്ക് സംഭാവന ചെയ്യാൻ സാധിക്കും കൊവിഡ് മഹാമാരി കാരണം ലോകം മൊത്തം അടച്ചിടേണ്ടി വന്നതും ഉക്രെയ്ൻ-റഷ്യ യുദ്ധവും ചിപ്പുകളുടെ ക്ഷാമവും എല്ലാം വാഹനവിപണിയെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നെല്ലാം കരകയറിക്കൊണ്ട് ഇരിക്കുകയാണ്.

ബിഎംഡബ്ല്യുവിൻ്റെ ലക്ഷ്യം ചെറുതല്ല; 2023 ൽ ഇവിടെ എന്തെങ്കിലും ഒക്കെ നടത്തും

ഇന്ത്യ ഏറെക്കുറെ ചെറുതും ചെലവ് കുറഞ്ഞതുമായ ഒരു കാർ വിപണിയായത് കൊണ്ട് തന്നെ, അതിൽ 2022ലെ മൊത്തം വിൽപ്പനയായ 3.8 ദശലക്ഷം യൂണിറ്റിന്റെ 1 ശതമാനം എന്ന് പറയുന്നത് ആഡംബര മോഡലുകൾ മാത്രമാണ്. 2022-ലെ എക്കാലത്തെയും മികച്ച വാർഷിക വിൽപ്പനയിലൂടെ വലിയ മുന്നേറ്റമാണ് ഇന്ത്യയിൽ കാഴ്ച്ച വച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ഇന്ത്യ 2022-ൽ 35 ശതമാനം കൂടുതൽ കാറുകൾ അതായത് 11,981 യൂണിറ്റുകൾ വിറ്റു. 2007-ൽ പ്രവേശിച്ചതിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡെലിവറിയാണിത്.

ഇരുചക്രവാഹന ബ്രാൻഡായ ബിഎംഡബ്ല്യു മോട്ടോറാഡിന് 7,282 യൂണിറ്റുകൾ വിതരണം ചെയ്തുകൊണ്ട് എക്കാലത്തെയും മികച്ച വിൽപ്പനയും കഴിഞ്ഞ വർഷം ഉണ്ടായി, ഇത് വർഷത്തിൽ 40 ശതമാനം വളർച്ചയാണ് നേടിയത്. 2022-ൽ ചൈനയ്ക്കും യുഎസിനും ശേഷം 4.25 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിൽക്കുന്ന ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറാൻ സാധ്യതയുണ്ടെങ്കിലും, ആഡംബര വിഭാഗത്തെക്കുറിച്ച് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. ഇത് വെറും 1 ശതമാനമാണ്. ഇതിൽ, ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്, ബിഎംഡബ്ല്യു, വോൾവോ എന്നിവ വിറ്റഴിച്ച യൂണിറ്റുകൾ ഒഴികെ 2022-ൽ കാറിന്റെ അളവ് 3.8 ദശലക്ഷമായി ഉയർന്നു.

ബിഎംഡബ്ല്യുവിൻ്റെ ലക്ഷ്യം ചെറുതല്ല; 2023 ൽ ഇവിടെ എന്തെങ്കിലും ഒക്കെ നടത്തും

2022ൽ ഇന്ത്യ അതിവേഗം വളരുന്ന വിപണികളിലൊന്നായി മാറിയതിലും 2007-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതിന് ശേഷം എക്കാലത്തെയും മികച്ച വിൽപ്പനയും-ഇവിടെയുള്ള കമ്പനിയുടെ എല്ലാ ബ്രാൻഡുകളുടെയും വളർച്ചാ നിരക്കും ഇന്ത്യ തുടരുമെന്ന വിശ്വാസത്തിലാണ് കമ്പനി. ആഗോളതലത്തിൽ ഏറ്റവും മികച്ച 10 വിപണികളിൽ ഇന്ത്യയില്ലഎങ്കിലും തങ്ങൾക്ക് ഒരു ലീഡ് മാർക്കറ്റായി മാറുമെന്ന് തന്നെയാണ് കമ്പനി വിശ്വസിക്കുന്നത്. വോള്യങ്ങളുടെ കാര്യം വരുമ്പോൾ, ഇന്ത്യയുടെ വോളിയം ഒരിക്കലും ഇത്ര ഉയർന്നതല്ല,

റെക്കോർഡ് വളർച്ച കൈവരിക്കുന്നതിനായി, ബിഎംഡബ്ല്യു അതിന്റെ മൂന്ന് ബ്രാൻഡുകളായ ബിഎംഡബ്ല്യു, മിനി, ബൈക്ക് ബ്രാൻഡായ മോട്ടോറാഡ് എന്നീ മൂന്ന് ബ്രാൻഡുകളിലായി 2023-ൽ 18 ലോഞ്ചുകൾ അണിനിരത്തിയിട്ടുണ്ട്. ഇവിടെ അതിന്റെ വിപണി നേതൃത്വത്തെ കൂടുതൽ കെട്ടിപ്പടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിന് വേണ്ടി ഇതിനോടകം തന്നെ മൂന്ന് മോഡലുകൾ റോഡിലുണ്ട്, ഇത് ആഡംബര ഇവി സ്‌പെയ്‌സിലെ ഏറ്റവും വലിയ തുറുപ്പ് ചീട്ടായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല

ഈ വർഷം ഒമ്പത് വേരിയന്റ് ലോഞ്ചുകളും കാണുമെന്നും അവയിൽ ആറെണ്ണം ബിഎംഡബ്ല്യു സ്റ്റേബിളിൽ നിന്നും ബാക്കിയുള്ളവ മിനി ബ്രാൻഡിൽ നിന്നാണെന്നും കമ്പനി അറിയിച്ചിരുന്നു.ഈ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് മോഡൽ ഉൾപ്പെടെ മൂന്ന് വേരിയന്റുകളോടെ ജനുവരി 7 ന് i7 സീരീസ് പുറത്തിറക്കിക്കൊണ്ട് കമ്പനി ഈ വർഷം വിപണിയിൽ ആക്രമണം ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന X1-ന്റെ ലോഞ്ച് തീയതി ബിഎംഡബ്ല്യു പ്രഖ്യാപി ജനുവരി 28-ന് ഇന്ത്യന്‍ വിപണിയില്‍ കാര്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 2023 മോഡൽ X7 പുറത്തിറക്കിയിരുന്നു. രണ്ട് വേരിയന്റുകളായി അവതരിപ്പിച്ചിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയുടെ xDrive40i പെട്രോൾ പതിപ്പിന് 1.22 കോടി രൂപ മുതലും xDrive40d ഡീസൽ പതിപ്പിന് 1.25 കോടി രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. രണ്ട് പതിപ്പുകൾക്കും M സ്പോർട്ട് പാക്കേജ് സ്റ്റാൻഡേർഡായി ലഭിക്കുന്നുവെന്നതും ഹൈലൈറ്റാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ നിന്നുള്ള ഒരേയൊരു മൂന്ന്-വരി ലക്ഷ്വറി എസ്‌യുവി എന്ന നിലയിലാണ് X7 പേരെടുത്തിരിക്കുന്നത്. ജനുവരി 17 മുതൽ ഡീലർഷിപ്പുകളിൽ എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ കാറിന്റെ ഡെലിവറി 2023 ആദ്യ പാദത്തിന്റെ അവസാനത്തോടെ ആരംഭിക്കുമെന്നാണ് ബിഎംഡബ്ല്യു വ്യക്തമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw is evaluating more ev for india because of increasing demand
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X