7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചറുകൾ അറിയാം

ശനിയാഴ്ച (ജനുവരി 07) ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകൾ വിപണിയിലിറക്കി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. പുതിയ 7 സീരീസും i7 ഉം ആണ് ബിഎംഡബ്ല്യു ആഭ്യന്തര വിപണിയില്‍ എത്തിച്ചത്. 1.70 കോടി രൂപ വിലയിലാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) ബിഎംഡബ്ല്യു 7 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

ആഡംബര ലിമോസിന്‍ ഇപ്പോള്‍ X7 ഫെയ്സ്ലിഫ്റ്റില്‍ ആദ്യമായി അവതരിപ്പിച്ച ബ്രാന്‍ഡിന്റെ പുതിയ ഡിസൈന്‍ ഭാഷയിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പിന്‍സീറ്റിലെ യാത്രക്കാരുടെ സുഖ സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സാങ്കേതിക നവീകരണങ്ങളുള്ള പരിഷ്‌കരിച്ച ക്യാബിനും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

ആദ്യം നമുക്ക് പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, ഫീച്ചറുകള്‍ എന്നിവ നോക്കാം. സ്പ്ലിറ്റ്-എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും വലിയ കിഡ്നി ഗ്രില്ലിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഇല്ലുമിനേറ്റ് ലൈറ്റിംഗ് ഘടകവും ഉള്‍പ്പെടുന്ന പൂര്‍ണ്ണമായും പരിഷ്‌ക്കരിച്ച മുന്‍ഭാഗമാണ് 7 സീരീസിന് ലഭിക്കുന്നത്. ഈ പുതിയ ഡിസൈന്‍ ഫിലോസഫി അതിന്റെ ഇലക്ട്രിക് കൗണ്ടര്‍പാര്‍ട്ടായ i7-ലും നടപ്പിലാക്കിയിട്ടുണ്ട്. സൈഡുകളില്‍ ലക്ഷ്വറി ലിമോസിന്‍ ഇപ്പോള്‍ പരമ്പരാഗത ഹാന്‍ഡിലുകള്‍ക്ക് പകരമായി ഇന്‍േറണല്‍ ടച്ച്പാഡും ഇലക്ട്രോണിക് മെക്കാനിസവും ഉള്ള ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ അവതരിപ്പിക്കുന്നു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

19 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത് 22 ഇഞ്ചിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. 7 സീരീസിന്റെ പിന്‍ഭാഗത്തും സമാന്തരമായി എല്‍ഇഡി ടെയില്‍ ലൈറ്റുകളുടെയും റീപ്രൊഫൈല്‍ ചെയ്ത ബമ്പറിന്റെയും രൂപത്തിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അകത്തേക്ക് കടന്നാല്‍ പുതിയ 7 സീരീസ് ഇപ്പോള്‍ ഒരു നവീകരിച്ച ക്യാബിന്‍ ഉള്‍ക്കൊള്ളുന്നു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

സമീപകാല കാലത്തിറങ്ങിയ ബിഎംഡബ്ല്യു മോഡലുകളായ iX, i4 എന്നിവയ്ക്ക് സമാനമായി ഏറ്റവും പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഏറ്റവും പുതിയ iഡ്രൈവ് 8 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും ഉള്‍പ്പെടുന്നു. മുന്‍ സീറ്റുകള്‍ക്കിടയില്‍ ഒരു ഗിയര്‍ സെലക്ടര്‍, ഒരു പരമ്പരാഗത റോട്ടറി ഐഡ്രൈവ് കണ്‍ട്രോളര്‍, മറ്റ് ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍ എന്നിവയുള്ള ഒരു കണ്‍ട്രോള്‍ പാനലും കാണാം.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

ബിഎംഡബ്ല്യു വലിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പിന്‍ഭാഗത്താണ്. ആമസോണ്‍ ഫയര്‍ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി 7 സീരീസിന് ഇപ്പോള്‍ 31.3 ഇഞ്ച്, 8K 'സിനിമാ' സ്‌ക്രീന്‍ ലഭിക്കുന്നു. റൂഫില്‍ ഘടിപ്പിച്ച് ഈ സ്‌ക്രീനില്‍ 16:9, 32:9, 21:9 ഫോര്‍മാറ്റുകളില്‍ വീഡിയോ സ്ട്രീം ചെയ്യാം. റിയര്‍ ഡോര്‍ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്സ്‌ക്രീനുകള്‍, സോഫ്റ്റ് ക്ലോസിംഗ് ഡോറുകള്‍, എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

ആഗോളതലത്തില്‍, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, കൂടാതെ ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് പെട്രോള്‍ ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ 7 സീരീസിന് ലഭിക്കുന്നു. എങ്കിലും ബിഎംഡബ്ല്യു ഇന്ത്യയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 380 bhp 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ (740i) എഞ്ചിന്‍ ആണത്. ഈ എഞ്ചിന് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കുകയും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

കാര്‍ 5.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ടോപ്‌സ്പീഡ്. 7 സീരീസിന് അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷനും ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. പുതിയ 7 സീരീസ് ബിഎംഡബ്ല്യുവിന്റെ CLAR പ്ലാറ്റ്ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പാണ് അടിവരയിടുന്നത്. മുന്‍ തലമുറ മോഡലില്‍ നിന്ന് വ്യത്യസ്തമായി, അധിക സ്ഥലത്തിനും സൗകര്യത്തിനുമായി ഇത് ലോംഗ് വീല്‍ബേസില്‍ മാത്രമേ ലഭ്യമാകൂ.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

കാറിന് ബിഎംഡബ്ല്യുവിന്റെ ഇന്റഗ്രല്‍ ആക്റ്റീവ് സ്റ്റിയറിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പും ലഭിക്കുന്നു. ഇത് പിന്‍ ചക്രങ്ങള്‍ക്ക് 3.5 ഡിഗ്രി വരെ സ്റ്റിയറിംഗ് ആംഗിള്‍ നല്‍കുന്നു. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലെക്സസ് LS500H, ഫെയ്സ്ലിഫ്റ്റഡ് ഔഡി A8 L എന്നിവയാണ് എതിരാളികള്‍.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

1.95 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു പുതിയ i7 സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ്. xഡ്രൈവ് 60 എന്ന ഒറ്റ വേരിയന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് പൂര്‍ണ്ണമായും നിര്‍മ്മിച്ച് ഇറക്കുമതിയായാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

7 സീരീസിനെ അടിസ്ഥാനമാക്കി ഒരുക്കിയതിനാല്‍ ചുറ്റുമുള്ള നീല ആക്സന്റുകള്‍, പുതിയ അലോയ് വീലുകള്‍, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകള്‍ എന്നിവയിലാണ് പ്രധാന വ്യത്യാസങ്ങള്‍ കാണാനാകുക. i7-ന് അതേ സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈനും ബിഎംഡബ്ല്യു iX-ലും 7 സീരീസിലും കാണുന്ന സമാനമായ ഡോര്‍ ഹാന്‍ഡിലുകളും നീളമുള്ള ക്ലീന്‍ വീല്‍ബേസ് ഡിസൈനും ഈ ഇലക്ട്രിക് കാറിനുണ്ട്. i7 ബാഡ്ജുകള്‍ ഒഴികെ ഇതിന്റെ പിന്‍ഭാഗം പോലും ബിഎംഡബ്ല്യു 7 സീരീസുമായി ഏതാണ്ട് സമാനമാണ്.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

7 സീരീസിന്റെ അതേ ഇന്റീരിയര്‍ ഡിസൈനാണ് i7-നുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി കര്‍വ്ഡ് ഡിസ്പ്ലേയും, ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റും ലഭിക്കുന്നുവെന്ന് മാത്രം. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

കൂടാതെ, ആമസോണ്‍ ഫയര്‍ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി റൂഫില്‍ ഘടിപ്പിച്ച് മടക്കുന്ന 31.3 ഇഞ്ച്, 8K 'സിനിമ' സ്‌ക്രീനും i7-ല്‍ അവതരിപ്പിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ എന്നിവ നിയന്ത്രിക്കുന്ന 5.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ പിന്‍ ഡോറുകളില്‍ ഘടിപ്പിച്ചിരിക്കുന്നു.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

i7 x ഡ്രൈവ് 60 വേരിയന്റ് അതിന്റെ ഓരോ ആക്‌സിലിലും ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 544 bhp പവറും 745 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. WLTP സൈക്കിളില്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ചുള്ള 101.7kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. i7 വെറും 4.7 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. മണിക്കൂറില്‍ 239 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്.

7 സീരീസ്, i7 മോഡലുകള്‍ വിപണിയില്‍ എത്തിച്ച് BMW; വില, എഞ്ചിന്‍, ഫീച്ചകറുകൾ അറിയാം

i7 AC സിസ്റ്റത്തില്‍ 11 kW വരെയും DC സിസ്റ്റത്തില്‍ 195 kW വരെയും ചാര്‍ജ് ചെയ്യാം. രണ്ടാമത്തേതിന് 34 മിനിറ്റിനുള്ളില്‍ i7-ന്റെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. മെര്‍സിഡീസ് ബെന്‍സ് EQS 580 ആണ് ബിഎംഡബ്ല്യു i7-ന്റെ നേരിട്ടുള്ള എതിരാളി. പോര്‍ഷെ ടെയ്കാന്‍, ഔഡി e-ട്രോണ്‍ GT എന്നിവയുമായും i7 മത്സരിക്കും.

More from DriveSpark

Article Published On: Saturday, January 7, 2023, 17:00 [IST]
English summary
Bmw launched 7 series and i7 models in india know the price engine features and specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X