BMW X1 ഇനി കൈപൊള്ളും; വില നൈസായിട്ട് ഒന്ന് കൂട്ടിയിട്ടുണ്ടേ
2023 ബിഎംഡബ്ല്യു X1 ജനുവരി മാസത്തിലാണ് ജർമ്മൻ വാഹന നിർമാതാക്കൾ തങ്ങളുടെ ഫെയ്സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. 45.9 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. രണ്ട് വേരിയൻ്റുകളിലാണ് കമ്പനി മോഡൽ ഇറക്കിയത്. X1 sDrive18i xLine എന്ന പെട്രോൾ വേരിയൻ്റും X1 sDrive18d M Sport എന്ന ഡീസൽ വേരിയൻ്റും.
പെട്രോൾ മോഡലിന് 45.9 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 47.90 ലക്ഷം രൂപയുമാണ് വില. ഡീസൽ വേരിയൻ്റിനാണ് കമ്പനി മൂന്ന് ലക്ഷം രൂപ വില കൂട്ടിയിരിക്കുന്നത്. 50.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില. 2009-ലാണ് ബിഎംഡബ്ല്യു ആദ്യമായി X1-ന്റെ ആദ്യ തലമുറ അവതരിപ്പിച്ചത്. കമ്പനി പിന്നീട് 2016-ല്‍ X1 -ന്റെ രണ്ടാം തലമുറ അവതരിപ്പിച്ചു.

ബിഎംഡബ്ല്യു X സീരീസിന്റെ ആദ്യ ജനറലില്‍ നിന്ന് വ്യത്യസ്തമായി ഇത് ഒരു ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെയാണ് അവതരിപ്പിക്കുന്നത്. 4,500 mm നീളവും 1,845 mm വീതിയും 1,642 ഉയരവുമാണ് പുതിയ ബിഎംഡബ്ല്യു X1 ഉള്ളത്. ഇതിന് 2,692 mm വീല്‍ബേസ് ഉണ്ട്. ബിഎംഡബ്ല്യു കഴിഞ്ഞ വര്‍ഷം ജൂണില്‍ സമാനമായ ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ X1-ന്റെ മൂന്നാം തലമുറ അവതരിപ്പിച്ചിരുന്നു.
നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറ്റത്തോടെയാണ് പുതിയ തലമുറ എത്തിയിരിക്കുന്നത്. പുതിയ ബിഎംഡബ്ല്യു X1-ന് വലിയ ഗ്രില്ലും പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ബമ്പറും ലഭിക്കുന്നു. പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് ഡിസൈനും വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. പുതിയ കളര്‍ ഓപ്ഷനുകളും പുതിയ അലോയ് വീലുകളും എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകളെ മനോഹരമാക്കിയിട്ടുണ്ട്.

പുതിയ ഇലക്ട്രോണിക് ഗിയര്‍ സെലക്ടര്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കോണ്‍ട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ആക്സന്റുകള്‍ ഉള്ള ഡക്കോട്ട ലെതറില്‍ സീറ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു. പനോരമ ഗ്ലാസ്-റൂഫ് സ്റ്റാന്‍ഡേര്‍ഡ് ആണ്, 8.8' സെന്‍ട്രല്‍ ഡിസ്‌പ്ലേയ്ക്ക് വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ഉണ്ട്. കംഫര്‍ട്ട് സസ്‌പെന്‍ഷന്‍ റൈഡ് നിലവാരം ഉയര്‍ത്തുന്നു. സ്റ്റോം ബേ, മിസാനോ ബ്ലൂ, സണ്‍സെറ്റ് ഓറഞ്ച് എന്നിവയാണ് നിലവിലെ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്ന എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍. ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനും മികച്ച റോഡ് വ്യൂ നൽകുന്നുണ്ട്. മുന്‍വശത്ത് ബിഎംഡബ്ല്യു ഗ്രില്ലും വലിയ എയര്‍ ഇന്‍ടേക്കുകളും ഉണ്ട്.
ഡ്രൈവര്‍ക്കും (മെമ്മറി ഫംഗ്ഷനോടുകൂടിയ) കോ- ഡ്രൈവർക്കും ഇലക്ട്രിക്കലി സീറ്റ് ക്രമീകരിക്കാനുളള സംവിധാനം ലഭ്യമാണ്. M സ്‌പോര്‍ട് മോഡൽ ഡ്രൈവര്‍ക്കും ഫ്രണ്ട് യാത്രക്കാര്‍ക്കും സ്‌പോര്‍ട് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. പിന്‍സീറ്റ് ബാക്ക്റെസ്റ്റില്‍ റിക്ലൈനര്‍ ഫംഗ്ഷന്‍ ഉണ്ട്. ബൂട്ട് കപ്പാസിറ്റി 500 ലിറ്ററില്‍ നിന്ന് 1,550 ലിറ്ററായി ഉയര്‍ത്താം. രണ്ട് ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ (X1 sDrive20i) 1,350 - 4,600 rpm-ല്‍ 192 bhp കരുത്തും 280 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു, 7.7 സെക്കന്‍ഡിനുള്ളില്‍ 0 -100 km വേഗത കൈവരിക്കും.

2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ (X1 sDrive20d) 1,750- 2,500 rpm-ല്‍ പരമാവധി 190 bhp പവര്‍ ഔട്ട്പുട്ടും 400 Nm ടോര്‍ക്കും നല്‍കുന്നു, 7.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കും. sDrive20i ഇന്ധനക്ഷമത ലിറ്ററിന് 14.82 kms ആണ്, കൂടാതെ ബിഎംഡബ്ല്യു X1 sDrive20d ന് ഇത് 19.62 kms/ലിറ്റര്‍ ആണ്.
ഇക്കോ പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിവ ഡ്രൈവിംഗ് മോഡുകളില്‍ ഉള്‍പ്പെടുന്നു. സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വാഹനങ്ങള്‍ ജോടിയാക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകള്‍, ബ്രേക്കിംഗ് ഫംഗ്ഷനോടുകൂടിയ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് z GLA, ഔഡി Q3, വോള്‍വോ XC40 എന്നിവയുമായി X1 മത്സരിക്കുന്നത് തുടരുകയും ചെയ്യും.


Click it and Unblock the Notifications








