പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട് വിപണിയില്‍; പെട്രോള്‍ വേരിയന്റ് നിര്‍ത്തലാക്കി
അടുത്ത കാലത്തായി ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് നിരവധി കാറുകളാണ് ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു പുറത്തിറക്കുന്നത്. ആ പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്‌പോര്‍ട്. 69.90 ലക്ഷം രൂപ എക്സ്‌ഷോറൂം വിലക്കാണ് മോഡല്‍ ആഭ്യന്തര വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് X3 എസ്‌യുവിയുടെ എല്ലാ പെട്രോള്‍ വേരിയന്റുകളും ബിഎംഡബ്ല്യു നിര്‍ത്തലാക്കി. ആദ്യം നമ്മള്‍ കാറിന്റെ എക്‌സ്റ്റീരിയര്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ബ്ലാക്ക്-ഔട്ട് വിന്‍ഡോ ഫ്രെയിം, റൂഫ് റെയില്‍, ഡിഫ്യൂസര്‍ എന്നിവ കാരണം ഈ കാര്‍ വളരെ സ്‌പോര്‍ട്ടിയായി കാണപ്പെടുന്നു. വലിയ 20 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ടിന് ലഭിക്കുന്നത്. ബ്രേക്ക് കാലിപ്പറുകള്‍ നീല നിറത്തിലാണ്.

പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ടിന്റെ ഇന്റീരിയറിലേക്ക് കടന്നാല്‍ സ്പോര്‍ട്ടി ലുക്കിലുള്ള ബ്രഷ്ഡ് അലുമിനിയം ട്രിം, ലെതറില്‍ പൊതിഞ്ഞ M സ്‌പെക് സ്റ്റിയറിംഗ് വീല്‍, പനോരമിക് ഗ്ലാസ് റൂഫ്, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 360-ഡിഗ്രി ക്യാമറ, ഹെഡ്- അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, 16 സ്പീക്കറുകളുള്ള 464W ഹര്‍മാന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയടക്കം ഫീച്ചറുകളുടെ നിര തന്നെ കാണാം.
550 ലിറ്ററാണ് പുതിയ ബിഎംഡബ്ല്യു X3-യുടെ ബൂട്ട് സ്‌പെയ്‌സ്. 40/20/40 സ്പ്ലിറ്റ് പിന്‍ സീറ്റുകള്‍ മടക്കിയാല്‍ ഇത് 1600 ലിറ്ററായി വര്‍ധിപ്പിക്കാനും പറ്റും.190 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ട് എസ്യുവിക്ക് കരുത്തേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കിയിരിക്കുന്നു.
ഇത് നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. അടുത്ത് നിര്‍ത്തലാക്കിയ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 252 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്നു. ഈ എഞ്ചിനും സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇണചേര്‍ത്തിരുന്നത്. ഇതും നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.
മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, അറ്റന്റീവ്നസ് അസിസ്റ്റന്‍സ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട് തുടങ്ങിയ നൂതന സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട് വരുന്നത്.
X3 20d ലക്ഷ്വറി എഡിഷനേക്കാള്‍ സ്പോര്‍ട്ടിയായാണ് പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ട് കാണപ്പെടുന്നത്. പുതിയ ബിഎംഡബ്ല്യു X3 20d M സ്പോര്‍ട്ട് എസ്‌യുവി യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഡീസല്‍ പവര്‍ട്രെയിനിന്റെ മികവില്‍ ബിഎംഡബ്ല്യുവിന്റെ വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്താന്‍ മോഡലിനാകുമെന്ന് പ്രതീക്ഷിക്കാം. മാര്‍ച്ച് ആദ്യ വാരം ബിഎംഡബ്ല്യു പുതിയ 520d M സ്പോര്‍ട് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
68.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു 520d M സ്പോര്‍ട് വിപണിയില്‍ എത്തിച്ചത്. ഇതിനൊപ്പം തന്നെ ചില വേരിയന്റുകള്‍ പിന്‍വലിച്ച് ബിഎംഡബ്ല്യു 5 സീരീസ് ലൈനപ്പ് പുനഃക്രമീകരിച്ചു.
520d ലക്ഷ്വറി ലൈനും ലിമിറ്റഡ് റണ്‍ 50 ജഹ്രെ എഡിഷനുമാണ് ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇവക്കൊപ്പം തന്നെ ബിഎംഡബ്ല്യു 5 സീരീസ് ലൈനപ്പില്‍ നിന്ന് 3.0 ലിറ്റര്‍ ഡീസലും നിര്‍ത്തലാക്കി.
എന്നാല്‍ പെട്രോള്‍ പതിപ്പില്‍ ബിഎംഡബ്ല്യു 530i M സ്‌പോര്‍ട്ട് തുടരും. ഇതിനര്‍ത്ഥം എക്സിക്യൂട്ടീവ് ലക്ഷ്വറി സെഡാന്‍ ഇപ്പോള്‍ 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമാകൂ.ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ലെക്സസ് ES, വോള്‍വോ S90, ജാഗ്വാര്‍ XF, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ എതിരാളികള്‍.


Click it and Unblock the Notifications








