ഹൈബ്രിഡ് യുദ്ധഭൂമിയില്‍ പുതിയ ഭടന്‍; അതും അങ്ങ് ജര്‍മനിയില്‍ നിന്ന്
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു X4 എസ്‌യുവികൂപ്പെ ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിച്ചു. X4 എസ്‌യുവിയുടെ ആദ്യ M പെര്‍ഫോമന്‍സ് പതിപ്പിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിഎംഡബ്ല്യു X4 എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം കമ്പനി എസ്‌യുവിയെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു. 96.20 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ജര്‍മന്‍ വാഹന ഭീമന്‍മാര്‍ X4 തിരികെ കൊണ്ടുവന്നിരിക്കുന്നത്. ഇതിനോടകം ആഗോള വിപണിയില്‍ ലഭ്യമാണ് ഈ സ്‌പോര്‍ട് ആക്റ്റിവിറ്റി കൂപ്പെ.

ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്ടിയര്‍ വേരിയന്റുകളുടെ നിരയില്‍ ഇത് X3 M40i, 3 സീരീസ് M340i എന്നിവയോടൊപ്പം ചേരുന്നു. ബിഎംഡബ്ല്യു X4 M40i എസ്‌യുവിയുടെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ കാര്‍ ഇപ്പോള്‍ റിസര്‍വ് ചെയ്യാവുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (CBU) ആയിട്ടാണ് ബിഎംഡബ്ല്യു X4 M40i കൊണ്ടുവരുന്നത്.
അതിനാല്‍ തന്നെ പരിമിതമായ അളവില്‍ മാത്രമായിരിക്കും ഈ കാര്‍ വില്‍പ്പനക്കെത്തുക. എന്നാല്‍ എത്ര യൂണിറ്റുകളാകും വില്‍പ്പനക്കെത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇനി കാറിനെ കുറിച്ച് നോക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് X4 മോഡലിനെ അപേക്ഷിച്ച് ബിഎംഡബ്ല്യു X4 M പെര്‍ഫോമന്‍സ് എസ്‌യുവി കുറച്ച് വ്യത്യസ്തമായാണ് കാണപ്പെടുന്നത്. നവീകരിച്ച കിഡ്നി ഗ്രില്ലാണ് മുന്‍വശത്തെ ഒരു പ്രധാന പ്രത്യേകത.

ബ്ലാക്ക് ബാറുള്ള സ്റ്റാന്‍ഡേര്‍ഡ് ട്വിന്‍ ഗ്രില്ല് സജ്ജീകരണത്തിന് പകരം സിംഗിള്‍ പീസ് ഫ്രെയിമില്‍ വരുന്ന ഗ്രില്ലിന് വലിപ്പമേറിയിട്ടുണ്ട്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എസ്‌യുവിക്ക് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ട്വിന്‍ L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ഒആര്‍വിഎമ്മുകള്‍, ടു പീസ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍. 20-ഇഞ്ച് M ലൈറ്റ് അലോയി വീലിലാണ് പുത്തന്‍ കാര്‍ ഓടുക.
പുതിയ മോഡലിനെ അതിന്റെ സ്റ്റാന്‍ഡേര്‍ഡ് X4 പതിപ്പില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ചുറ്റും M സ്പോര്‍ട്ട് ബാഡ്ജിംഗുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്ടിയന്‍ ഇന്റീരിയറാണ് ബിഎംഡബ്ല്യു X4 M40i എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ഉള്‍ക്കൊള്ളുന്ന ഒരു ഫ്രീ-സ്റ്റാന്‍ഡിംഗ് സെന്‍ട്രല്‍ ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ഡാഷ്ബോര്‍ഡില്‍ കാണാന്‍ സാധിക്കുക. ഓപ്ഷനലായി 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
പുതിയ സ്പോര്‍ട്സ് സീറ്റുകള്‍ ഉപയോഗിച്ച് അപ്ഹോള്‍സ്റ്ററി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ്, സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ വരുന്നുണ്ട്.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള സ്റ്റാന്‍ഡേര്‍ഡ് ADAS ഫീച്ചറുകള്‍ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. 3.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു X4 M40i എസ്‌യുവിക്ക് കരുത്തേകുന്നത്.

8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന് പരമാവധി 355 bhp കരുത്തും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 48V ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് പവര്‍ എടുക്കുന്ന മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് എസ്‌യുവി വരുന്നത്. വെറും 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.
ബിഎംഡബ്ല്യു X4 M40i ഇന്ത്യന്‍ വിപണിയില്‍ തികച്ചും സവിശേഷമായ ഒരു ഓപ്ഷനായി മാറും. മാസ്സ് മാര്‍ക്കറ്റ് കാറുകള്‍ക്കിടയിലായാലും ലക്ഷ്വറി സെഗ്മെന്റിലായാലും എസ്‌യുവി-കൂപ്പുകള്‍ക്ക് ഇവിടെ ഒരു സവിശേഷ സ്ഥാനമുണ്ട്. ആ സ്ഥാനം ഏറ്റെടുക്കാനാണ് ജര്‍മന്‍ കരുത്തന്‍ ഇപ്പോള്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മെര്‍സിഡീസ് ബെന്‍സ് AMG കൂപ്പെ, പോര്‍ഷ മകാന്‍ എന്നിവയായിരിക്കും ബിഎംഡബ്ല്യു X4 M40i-യുടെ ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








