ഹ്യുണ്ടായി ഷോറൂമുകളില്‍ ഇനി തിരക്കേറും! ബ്രാന്‍ഡ് അംബാസഡറായി വന്ന താരസുന്ദരിയെ കണ്ടോ?

അഭ്രപാളിയിലെ ബ്ലോക്ക്ബസ്റ്റര്‍ ജോഡിയാണ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണും. ഫറാ ഖാന്‍ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ താരറാണിമാരില്‍ ഒരാളായി വളര്‍ന്ന ദീപിക ഈ വര്‍ഷത്തെ പണം വാരിപ്പടങ്ങളായ പത്താനിലും ജവാനിലും എസ്ആര്‍കെയുടെ നായികയായി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ഷാരൂഖും ദീപികയും വീണ്ടും ഒന്നിക്കാന്‍ പോകുകയാണ്. എന്നാല്‍ സ്‌ക്രീനിലല്ല, മറിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായാണ് ജോഡി വീണ്ടും ഒരുമിക്കുന്നത്. 2024 ജനുവരി 16-ന് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായാണ് ഈ വാര്‍ത്ത. കഴിഞ്ഞ 25 വര്‍ഷക്കാലമായി കൊറിയന്‍ വാഹന ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മുഖമാണ് ഷാരൂഖ് ഖാന്‍.

deepika padukone hyundai brand ambassador

ഈ താര ജോഡിയെ കൂടാതെ ഈ വര്‍ഷം പുറത്തിറക്കിയ എക്സ്റ്റര്‍ എസ്‌യുവിയുടെ ബ്രാന്‍ഡ് അംബാസഡറായി സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ ഹാര്‍ദിക് പാണ്ഡ്യയെയും ഹ്യുണ്ടായി അടുത്തിടെ നിയമിച്ചിരുന്നു. യുവാക്കള്‍ക്കിടയില്‍ ദീപക പദുക്കോണിന്റെ സ്വാധീനം പരിഗണിച്ച് കമ്പനിയുടെ വാഹനങ്ങളെ അവരുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായിട്ടാണ് നടിയെ ഹ്യുണ്ടായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് സിഇഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യയും പുതുയലമുറ ഉപഭോക്താക്കളുടെ മുന്‍ഗണനകളും തമ്മിലുള്ള വിടവ് നികത്താനുള്ള അവസരമായാണ് ബ്രാന്‍ഡ് ഈ പങ്കാളിത്തത്തെ കാണുന്നത്.'ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ നൂതനത്വത്തിന്റെയും മികവിന്റെയും പര്യായമായ ഹ്യുണ്ടായിയുമായി കൈകോര്‍ക്കാന്‍ അതിയായ സന്തോഷമുണ്ട്. വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സമ്പന്നമായ പാരമ്പര്യമുള്ള ഒരു ബ്രാന്‍ഡുമായി സഹകരിക്കാന്‍ സാധിച്ചത് അഭിമാനകരമാണ്' ദീപിക പദുക്കോണ്‍ പ്രതികരിച്ചു.

hyundai ioniq 5 shsh rukh khan

നിലവില്‍ രാജ്യത്ത് 1357 സെയില്‍സ് പോയിന്റുകളും 1535 സര്‍വീസ് പോയിന്റുകളും അടങ്ങുന്ന വിപുലമായ ശൃംഖലയാണ് ഹ്യുണ്ടായിക്കുള്ളത്. ഗ്രാന്‍ഡ് i10 നിയോസ്, i20, i20 N-ലൈന്‍, ഓറ, എക്‌സ്റ്റര്‍, വെന്യു, വെന്യു N-ലൈന്‍, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍, ട്യസോണ്‍, കോന ഇലക്ട്രിക്, അയോണിക് 5 എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി ഡസനിലധികം കാര്‍ മോഡലുകള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നു.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക, ഓസ്ട്രേലിയ, ഏഷ്യാ പസഫിക് എന്നീ മേഖലകളിലെ 88 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഹ്യുണ്ടായി കാറുകള്‍ കപ്പല്‍ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. 2023 നവംബറില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ മൊത്തം 49,451 കാറുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വിറ്റ 48,002 യൂണിറ്റുകളില്‍ നിന്ന് 3.01 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ആറ് ലക്ഷം ആഭ്യന്തര വില്‍പ്പനയെന്ന സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ കൂടി കമ്പനി ഒരുങ്ങുകയാണ്.

hyundai exter ft hardik pandya

അമേരിക്കക്കും യൂറോപ്യന്‍ യൂണിയനും പിന്നില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ മൂന്നാമത്തെ വലിയ ആഗോള വിപണിയായി ഇന്ത്യ നിലകൊള്ളുന്നു. ഈ വര്‍ഷം ഹ്യുണ്ടായിയുടെ ആഗോള വില്‍പ്പനയില്‍ 18.6 ശതമാനം സംഭാവന നല്‍കിയത് ഇന്ത്യയാണ്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റാണ് ഹ്യുണ്ടായിയില്‍ നിന്ന് അടുത്തതായി വിപണിയില്‍ എത്താന്‍ പോകുന്ന മോഡല്‍. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ ക്രെറ്റയുടെ മുഖംമിനുക്കിയ പതിപ്പ് 2024 ജനുവരി 16-ന് അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്.

ലോഞ്ചിന് മുന്നോടിയായി ഇന്ത്യയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ എസ്‌യുവിയുടെ അകത്തളത്തിലേക്ക് വെളിച്ചംവീശുന്നു. ഹ്യുണ്ടായി ക്രെറ്റയ്ക്ക് അപ്‌ഡേറ്റഡ് സ്‌ക്രീനുകളും ഫീച്ചറുകളും ഉള്ള ഒരു പുതിയ ഡാഷ്‌ബോര്‍ഡ് ലേഔട്ട് ലഭിക്കുമെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പുതുതലമുറ വെര്‍ണയില്‍ നല്‍കിയതിന് സമാനമായ പുതിയ സ്റ്റിയറിംഗ് വീല്‍ സെറ്റപ്പും അല്‍കസര്‍ എസ്‌യുവിയില്‍ കാണപ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 2024 ക്രെറ്റക്ക് ലഭിച്ചേക്കും.

പുതിയ മോഡലില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് ഹ്യുണ്ടായി കൊണ്ടുവന്നേക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഒരു സിവിടി ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് ക്ലച്ച്‌ലെസ് മാനുവല്‍ എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരിക.

360-ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത HVAC കണ്‍ട്രോള്‍സ് തുടങ്ങിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ലെവല്‍ 2 ADAS സേഫ്റ്റി സ്യൂട്ടുമായിട്ടായരിക്കും പുതിയ ക്രെറ്റ വരിക.പുതിയ ക്രെറ്റക്ക് ഏകദേശം 11 ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, December 29, 2023, 13:00 [IST]
English summary
Bollywood actress deepika padukone appointed as new brand ambassador of hyundai motor india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X