6 ലക്ഷം ബജറ്റ് ഉണ്ടോ? ഈ ഉത്സവ സീസണിൽ ആഘോഷമായി വീട്ടിൽ എത്തിക്കാം ഈ കാറുകൾ
ഈ ഉത്സവ സീസണിൽ നിരവധി ചെറുകാറുകൾ വളരെ ആകർഷകമായ വില കിഴിവുമായിട്ടാണ് പല പ്രമുഖ നിർമ്മാതാക്കളും വിൽക്കുന്നത്. ഉത്സവ സീസൺ കണക്കിലെടുത്ത് മികച്ച ഓഫറുകൾ ലഭിക്കുന്നതിനാൽ, പുതിയ വാഹനം വീട്ടിലെത്തിക്കാനുള്ള ശരിയായ സമയമാണിത്.
ഇവയിൽ പല മോഡലുകൾക്കും 50,000 രൂപയ്ക്ക് അടുത്ത് ക്യാഷ് ഡിസ്കൗണ്ടുകൾ ലഭിക്കുന്നു. എക്സ്ചേഞ്ച് ഓഫറുകളും കോർപ്പറേറ്റ് ബോണസും ഇതോടൊപ്പമുണ്ട്. ഈ ഓഫറുകൾ ഓരോ നഗരത്തിനും വ്യത്യാസമുണ്ടെന്നും ഡീലറെ ആശ്രയിച്ചിരിക്കുന്നുവെന്നും ദയവായി ശ്രദ്ധിക്കുക. കാര്യമായ ഓഫറുകളും വൻ ഡിസ്കൗണ്ടുകൾക്കും പുറമേ ഏകദേശം 6.0 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന ചില ബജറ്റ് കാറുകളെ നമുക്ക് ഒന്നു നോക്കാം.

1. മാരുതി സുസുക്കി എസ്-പ്രസ്സോ: മാരുതി സുസുക്കി എസ്-പ്രസ്സോ എന്നത് ഒരു എസ്‌യുവിയുടെ സ്‌റ്റൈലിംഗുള്ള വളരെ സവിശേഷമായ ഒരു ഹാച്ച്ബാക്കാണ്. കാറിന്റെ ഉയരവും സീറ്റുകളുടെ പൊസിഷനും കാരണം അതിന്റെ സെഗ്‌മെന്റിൽ ഏറ്റവും മികച്ച രീതിയിൽ ഉള്ളിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനുള്ള സൗകര്യം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയുമായി കണക്ട് ചെയ്ത 68 PS പവറും 90 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലിൽ മാത്രം ലഭ്യമാകുന്ന 56 PS പവറും 82 Nm torque ഉം സൃഷ്ടിക്കുന്ന CNG വേരിയന്റിലും ഇതേ എഞ്ചിൻ ഡ്യൂട്ടി ചെയ്യുന്നു.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെന്റ്രൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ABS + EBD എന്നീ ഫീച്ചറുകളും വാഹനത്തിൽ ഉൾക്കൊള്ളുന്നു. എസ്-പ്രെസ്സോ VXi പ്ലസ് വേരിയന്റിന് 6.10 ലക്ഷം രൂപയും VXi(O) AMT -യ്ക്ക് 6.39 ലക്ഷവും, LXi S-CNG പതിപ്പിന് 6.55 ലക്ഷം രൂപയുമാണ് വില.
2. മാരുതി സുസുക്കി സെലേരിയോ: വലിപ്പം, പ്രായോഗികത, വില എന്നിവയുടെ കാര്യത്തിൽ ആൾട്ടോയ്ക്കും വാഗൺആറിനും ഇടയിൽ വരുന്നതിനാൽ മാരുതി സുസുക്കി സെലേറിയോയെ ഒരു ബഡ്ജറ്റ് പ്രീമിയം ചെറു ഹാച്ച്ബാക്കായി കണക്കാക്കാം. 67 PS മാക്സ് പവറും 89 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയുമായി ഇണചേർന്നതാണ് സെലേറിയോയിൽ സജ്ജീകരിച്ചിരിക്കുന്നത്.

സിഎൻജി പതിപ്പും അതേ എഞ്ചിനിൽ കുറഞ്ഞ ഔട്ട്‌പുട്ടോടെയാണ് വരുന്നത്, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ABS + EBD എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിന്റെ LXi വേരിയന്റിന് 5.9 ലക്ഷവും VXi -യ്ക്ക് 6.45 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്.
3. മാരുതി സുസുക്കി വാഗൺആർ: മാരുതി സുസുക്കിയുടെ ഈ ടോൾ ബോയ് മോഡലിന്ഫെ ചിത്രം ഒരിക്കലും മങ്ങിയിട്ടില്ല, അർബൻ യാത്രയുടെ കാര്യത്തിൽ വാഗൺആർ ഇപ്പോഴും വളരെ പ്രസക്തമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് വരുന്നത്. 67 PS പവറും 89 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിനാണ് ആദ്യത്തേത്.
ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതേ എഞ്ചിൻ CNG ഓപ്ഷനിലും ലഭ്യമാണ്. ഇത് 57 PS പവറും 82 Nm torque ഉം സൃഷ്ടിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷനിൽ മാത്രം ലഭ്യമാവൂ.
രണ്ടാമതായി, 1.2 ലിറ്റർ K12 എഞ്ചിനാണ്, ഇത് ബലേനോയിലും സ്വിഫ്റ്റിലും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിനാൽ, 90 PS പരമാവധി കരുത്തും 113 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ഒരുപടി മുകളിലുള്ള യൂണിറ്റാണിത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓപ്ഷൻ ഇതിൽ ലഭ്യമാണ്. വാഗൺആർ ഇപ്പോൾ പുതിയ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്, അതിനാൽ വാഹനം ഇപ്പോൾ മുമ്പത്തേക്കാൾ വലുതാണ്.
എന്നിരുന്നാലും ഇപ്പോഴും അതിന്റെ ഫ്രണ്ട്ലി ടോൾ-ബോയ് ശൈലി ഹാച്ച്ബാക്ക് നിലനിർത്തുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, റിമോട്ട് കീലെസ് എൻട്രി, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പവർഡ് വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ABS + EBD, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയുമായിട്ടാണ് ഇത് വരുന്നത്. ബേസ് മോഡൽ LXi -യ്ക്ക് 6.13 ലക്ഷവും, VXi പതിപ്പിന് 6.61 ലക്ഷം രൂപയുമാണ് വില വരുന്നത്.
4. റെനോ ക്വിഡ് ക്ലൈമ്പർ: ഈ ഉത്സവ സീസണിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു മോഡലാണ് റെനോ ക്വിഡ്. 6.58 ലക്ഷം രൂപ വിലയ്ക്ക് എത്തുന്ന ഈ കുഞ്ഞൻ വാഹനത്തിന് ഏകദേശം 50,000 രൂപയുടെ ഓഫറുകൾ റെനോ വാഗ്ദാനം ചെയ്യുന്നു. 800 സിസി എഞ്ചിൻ നിർത്തലാക്കിയതോടെ, 67 PS പവറും 91 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ എഞ്ചിനിൽ മാത്രമേ റെനോ ക്വിഡ് ഇപ്പോൾ ലഭ്യമാകൂ.
5. ടാറ്റ ടിയാഗോ XT(O): സിറ്റി വളരെ ഡ്രൈവുകൾക്ക് മികച്ചതും കുറഞ്ഞ മെയിന്റനൻസുള്ളതും ഫോർ സ്റ്റാർ ക്രാഷ് ടെസ്റ്റ് സേഫ്റ്റി റേറ്റിംഗിന്റെ ക്രെഡിറ്റ് ഉള്ളതുമായ വളരെ മികച്ച ഒരു പായ്ക്കേജാണ് ഇത്. വാഹനത്തിന് ഹർമാൻ ഹെഡ് യൂണിറ്റുള്ള അതിശയകരമായ സ്പീക്കർ സംവിധാനവുമുണ്ട്.
കൂടാതെ ആ എല്ലാ പാക്കേജുകളും ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വേരിയന്റിൽ ഏകദേശം 70,000 രൂപ കിഴിവോടെ ലഭ്യമാണ്. അതിന്റെ സെഗ്‌മെന്റിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മികച്ച ഹാൻഡ്‌ലിംഗും ടിഗായോ വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ പറഞ്ഞ സവിശേഷതകൾക്ക് ഒപ്പം, 6.66 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില.


Click it and Unblock the Notifications








