ട്രാഫിക്കിലും പോക്കറ്റിലും ഒരു പോലെ ഒതുങ്ങും; ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

ഇന്ന് വമ്പൻ കാറുകളേക്കാൾ ജനങ്ങൾക്ക് പ്രിയം കോംപാക്റ്റ് & കംഫർട്ടബിൾ മോഡലുകളോടാണ്. താങ്ങാനാവുന്ന വിലയ്ക്ക് വരുന്ന കാറുകളുടെ കൂട്ടത്തിൽ, കോംപാക്ട് എസ്‌യുവി, ഹാച്ച്ബാക്ക്, കോംപാക്ട് സെഡാൻ എന്നിവ ഉപഭോക്താക്കളുടെ മുൻഗണനകൾ പരിഗണിച്ച് വിവിധ സെഗ്‌മെന്റുകളിലായി ആറ് പുതിയ മോഡലുകളെ വരവേൽക്കാൻ ഇന്ത്യൻ വിപണി തയ്യാറാവുകയാണ്. വരാനിരിക്കുന്ന ഈ പുത്തൻ റിലീസുകളുടെ പ്രധാന വിശദാംശങ്ങൾ നമുക്ക് നോക്കാം.

ടൊയോട്ട ടെയ്‌സർ കൂപ്പെ ടൈപ്പ് എസ്‌യുവി: വരാനിരിക്കുന്ന ടൊയോട്ട ടെയ്‌സർ കോംപാക്ട് എസ്‌യുവി, നിർത്തലാക്കിയ അർബൻ ക്രൂയിസറിന് പകരമായി സബ് ഫോർ മീറ്റർ സെഗ്മന്റിൽ ബ്രാൻഡിനെ പ്രതിനിധീകരിക്കും. സൂക്ഷ്മമായ സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളോടും അപ്പ്ഡേറ്റുകളോടും മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ റീ ബാഡ്‌ജ് പതിപ്പാണ് ടെയ്സർ.

ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

ടൊയോട്ടയുടെ സിഗ്നേച്ചർ ഗ്രില്ല്, ട്വീക്ക് ചെയ്ത ബമ്പറുകൾ, യുണീക്കായി രൂപകൽപ്പന ചെയ്ത വീലുകൾ എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്ന ഫീച്ചർ അപ്പ്ഡേറ്റുകളിൽ ഉൾപ്പെടുന്നു. ഇന്റീരിയർ പുതിയ ഇൻസെർട്ടുകളും അപ്ഹോൾസ്റ്ററിയും അടങ്ങുന്ന ഒരു നവീകരിച്ച ഡാഷ്‌ബോർഡ് ഡിസൈൻ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ ചോയിസുകളിൽ 1.2 ലിറ്റർ NA, 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ യൂണിറ്റുകൾ ഉൾപ്പെടും.

ടാറ്റ പഞ്ച്.ഇവി: ടാറ്റ പഞ്ച് ഇവി, ഇന്ത്യൻ ബ്രാൻഡിൽ നിന്നുള്ള ഒരു ഇലക്ട്രിക് മൈക്രോ എസ്‌യുവിയാണ്. 2023 അവസാനിക്കുന്നതിന് മുമ്പ് ഇത് വിപണിയിലെത്താൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. MR (മീഡിയം റേഞ്ച്), LR (ലോംഗ് റേഞ്ച്) എന്നീ രണ്ട് വേരിയന്റുകൾ ഇവി വാഗ്ദാനം ചെയ്തേക്കാം.

ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

ടിയാഗോ ഇവിയിൽ നിന്നോ അപ്‌ഡേറ്റ് ചെയ്‌ത നെക്‌സോൺ ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പഞ്ച് ഇവി ഫുൾ ചാർജിൽ 200 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എക്സ്റ്റീരിയറും ഇന്റീരിയറും വാഹനത്തിന്റെ ഇലക്ട്രിക് ക്യാരക്ടറിന് പ്രാധാന്യം നൽകുന്ന പരിഷ്കാരങ്ങൾക്ക് വിധേയമാകും എന്നും പ്രതീക്ഷിക്കാം.

ന്യൂ-ജെൻ മാരുതി സ്വിഫ്റ്റ്/ ഡിസയർ: ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്ട് സെഡാനും യഥാക്രമം 2024 ഫെബ്രുവരിയിലും ഏപ്രിൽ -മെയ് മാസങ്ങളിലും ഇന്തോ ജാപ്പനീസ് ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ വരുന്ന, രണ്ട് കാറുകളും ഇന്ത്യയിലെ മൈലേജിന്റെ പ്രതിരൂപമായി സ്ഥാപിച്ചിരിക്കുന്നു, ലിറ്ററിന് 35 - 40 കിലോമീറ്ററാണ് കണക്കാക്കുന്ന മൈലേജ്. താഴ്ന്ന വേരിയന്റുകളിൽ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും CNG ഫ്യുവൽ ഓപ്ഷനുകളും കമ്പനി നിലനിർത്തും.

അപ്‌ഡേറ്റ് ചെയ്‌ത കിയ സോനെറ്റ്: പുതിയ സെൽറ്റോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രദ്ധേയമായ ഡിസൈൻ അപ്പ്ഡേറ്റുകളോടും മാറ്റങ്ങളോടും, പുതുക്കിയ കിയ സോനെറ്റ് 2024 -ന്റെ തുടക്കത്തിൽ ഷോറൂമുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. 7 - 8 സുരക്ഷാ ഫീച്ചറുകളുടെ ഒരു വമ്പൻ ശ്രേണി വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയുടെ വരവാണ് പുതിയ മോഡലിന്റെ ഒരു പ്രധാന ഹൈലൈറ്റ്.

ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

പുതിയ ഡാഷ്‌ബോർഡ്, ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, 360 ഡിഗ്രി ക്യാമറ എന്നിവയ്‌ക്കൊപ്പം ഇന്റീരിയറിനും കാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെയുള്ള പവർട്രെയിൻ ഓപ്ഷനുകൾ വാഹനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്‌ഡേറ്റ് ചെയ്‌ത മഹീന്ദ്ര XUV300: അവസാന ടെസ്റ്റ് റൗണ്ടുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, ഫെയ്‌സ്‌ലിഫ്റ്റഡ് മഹീന്ദ്ര XUV300 2024 -ന്റെ തുടക്കത്തിൽ കമ്പനി പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ആറ് സ്പീഡ് AMT യൂണിറ്റിന് പകരമായി പുതിയ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഒരു ശ്രദ്ധേയമായ അഡീഷനാണ്.

ബജറ്റ് വിലയ്ക്ക് വരാനിരിക്കുന്ന കോംപാക്ട് കാറുകൾ

പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്തുകൊണ്ട് XUV300 അതിന്റെ സെഗ്‌മെന്റിൽ ഈ ഫീച്ചർ തുടക്കമിടും. പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഇന്റീരിയർ അപ്പ്ഡേറ്റുകളിൽ ഉൾപ്പെടുന്നു. മൊത്തത്തിലുള്ള ഡിസൈൻ ശൈലി XUV700 എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും.

More from DriveSpark

Article Published On: Thursday, November 23, 2023, 15:00 [IST]
English summary
Budget compact cars to be launched in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X