കിടു അപ്‌ഡേറ്റുകള്‍ക്കൊപ്പം 40 കി.മീ വരെ മൈലേജും; വരാനിരിക്കുന്ന ബജറ്റ് കാറുകള്‍ ഇതാ...

ഇന്ന് കാര്‍ വിപണിയിലാകെ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ ജ്വരമാണ്. പണ്ട് കാലത്ത് വിപണിയുടെ നട്ടെല്ല് ചെറുകാറുകളും സെഡാനുകളുമായിരുന്നുവെങ്കില്‍ വലിയൊരളവ് വില്‍പ്പന ഇന്ന് സംഭാവന ചെയ്യുന്നത് എസ്‌യുവികളാണ്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും ചെറുകാറുകളും കോംപാക്ട് സെഡാനുകളും പ്രത്യേക വിഭാഗം കസ്റ്റമേഴ്‌സിനെ ഇന്നും ഷോറൂമുകളില്‍ എത്തിക്കുന്നു. ഇന്ത്യയിലെ മുന്‍നിര കാര്‍ ബ്രാന്‍ഡുകളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ഹോണ്ട എന്നിവര്‍ ഹാച്ച്ബാക്കുകളെയും സെഡാനുകളെയും പൂര്‍ണമായി കൈയ്യൊഴിഞ്ഞിട്ടില്ല.

ട്രെന്‍ഡ് മാറുന്നതിന് അനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതല്ലാതെ മാരുതി സുസുക്കി തങ്ങളെ ഈ നിലയില്‍ എത്തിച്ച കുഞ്ഞന്‍ കാറുകളെ ഒരിക്കലും ഒഴിവാക്കുമെന്ന് തോന്നുന്നില്ല. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ ചില ജനപ്രിയ മോഡലുകള്‍ വമ്പന്‍ അപ്‌ഡേറ്റുകളോടെ ഉടന്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. ബജറ്റ് വിലയില്‍ ലഭ്യമാകുന്ന ആ ജനപ്രിയ മോഡലുകള്‍ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തിൽ നോക്കാം.

maruti swift

പുതുതലമുറ മാരുതി സ്വിഫ്റ്റ്: ഹാച്ച്ബാക്കിന്റെ മൂന്നാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്കുള്ളത്. സ്വിഫ്റ്റിന്റെ നാലാമത്തെ ആവര്‍ത്തനം 2024 ആദ്യ പകുതിയില്‍ പുറത്തിറക്കാനാണ് പ്ലാന്‍. ഹാച്ച്ബാക്കിന് ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍വശവും ഒരു പുതിയ റിയര്‍ ഡിസൈനും ലഭിച്ചേക്കും. പില്ലര്‍ മൗണ്ടഡ് ഡോര്‍ ഹാന്‍ഡിലുകളില്‍ നിന്ന് പരമ്പരാഗത രീതിയിലുളളതിലേക്കുള്ള മാറ്റം കാണാം. അകത്തളത്തിലും ശ്രദ്ധേയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കും. ഹൈബ്രിഡ് ഹൃദയവുമായി എത്തുന്ന സ്വിഫ്റ്റ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ തലമുറ മാരുതി ഡിസയര്‍: 2024 രണ്ടാം പകുതിയില്‍ മൂന്നാം തലമുറ ഡിസയര്‍ പുറത്തിറക്കാനാണ് മാരുതിയുടെ പദ്ധതി. സ്വിഫ്റ്റ് ഹാച്ച്ബാക്കുമായി ഇതിന് ഏറെ സാമ്യതകള്‍ കാണാന്‍ സാധിച്ചേക്കും. മുകളില്‍ പറഞ്ഞ പോലെ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ വരുന്നതാണ് വലിയ ഹൈലൈറ്റ്. ലിറ്ററിന് ഏകദേശം 35 മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും. ഫീച്ചര്‍ ലിസ്റ്റിനൊപ്പം സേഫ്റ്റിയും മെച്ചപ്പെടുത്തിയാണ് ഈ മാരുതി മോഡലുകള്‍ അരങ്ങേറുക.

honda amaze

പുതിയ തലമുറ ഹോണ്ട അമേസ്: കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ മാരുതിയുടെ ഡിസയറിന്റെ എക്കാലത്തെയും വലിയ എതിരാളിയാണ് ഹോണ്ട അമേസ്. ഡിസയര്‍ അപ്‌ഡേറ്റുകളുമായി എത്തുമ്പോള്‍ ഹോണ്ടക്ക് നോക്കിനില്‍ക്കാന്‍ സാധിക്കില്ലെല്ലോ. അതിനാല്‍ തന്നെ അടുത്ത വര്‍ഷം ഹോണ്ടയും അമേസ് സെഡാന് കാര്യമായ നവീകരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗോള വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ അക്കോര്‍ഡ് മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കോംപാക്റ്റ് സെഡാന്‍ തികച്ചും പുതുമയുള്ള ഒരു എക്‌സ്്റ്റീരിയര്‍ ഡിസൈന്‍ അവതരിപ്പിക്കാനാണ് സാധ്യത. ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, പുതുക്കിയ ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മുതലായവ ഉള്‍പ്പെടുന്ന ഇന്റീരിയറും അടിമുടി പുത്തനാകും. പവര്‍ട്രെയിന്‍ വശങ്ങളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

hyundai i20

ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ്: മുഖംമിനുക്കലിന്റെ ഭാഗമായി ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കില്‍ പുതിയ അലോയ് വീലുകളോട് കൂടിയ ഒരു പുതുക്കിയ ഫ്രണ്ട് ലുക്ക് നല്‍കും. ഒപ്പം പിന്‍വശവും മാറ്റങ്ങള്‍ക്ക് വിധേയമാകും. പുത്തന്‍ മാറ്റങ്ങള്‍ ഇന്ത്യയിലിറങ്ങുന്ന i20-യെ യൂറോപ്യന്‍ പതിപ്പുമായി കൂടുതല്‍ സാമ്യമുള്ളതാക്കും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായിരിക്കും എഞ്ചിന്‍ ഓപ്ഷനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കും.

ഏതായാലും പുതുമകളോടെ വിപണിയില്‍ എത്താന്‍ പോകുന്ന ഈ കാറുകള്‍ എസ്‌യുവികള്‍ക്ക് പിന്നാലെ പോകുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെ തിരികെ എത്തിക്കാന്‍ ആകും. കാരണം ഇന്ന് വിപണിയിലുള്ള പല ബൈക്കുകളേക്കാള്‍ ഇന്ധനക്ഷമത നല്‍കുന്ന മോഡലുകള്‍ അടക്കമാണ് വിപണിയില്‍ എത്താന്‍ പോകുന്നത്. ഹൈബ്രിഡ് സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകളെ കാത്തിരിക്കുകയാണ് വലിയൊരു പറ്റം കാര്‍ പ്രേമികള്‍. അതിനാല്‍ തന്നെ അപ്‌ഡേറ്റുകളുമായി എത്തുന്ന ഈ ബജറ്റ് കാറുകള്‍ വിപണിയില്‍ വലിയ തരംഗം തീര്‍ത്തേക്കും.

More from DriveSpark

Article Published On: Thursday, August 31, 2023, 11:02 [IST]
English summary
Budget friendly cars getting big updates soon new gen swift to hyundai i20 facelift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X