ഹാച്ച്ബാക്കിൽ നിന്ന് ഒരു അപ്പഗ്രേഡ്; പോക്കറ്റിൽ ഒതുങ്ങുന്ന ഓട്ടോമാറ്റിക് ക്രോസ്ഓവറുകൾ ഇവയെല്ലാം
നോർമൽ കാറുകൾക്കും എസ്‌യുവികൾക്കുമിടയിൽ ഇന്ന് വളരെ നേർത്ത ഒരു ലൈൻ മാത്രമാണ് ഉള്ളത്, ഈ നേർത്ത രേഖയുടെ അറ്റത്ത് സബ് ഫോർ മീറ്റർ സെഗ്‌മെന്റിൽ ഒരു പുതിയ ഇനം ക്രോസ്ഓവർ മോഡലുകളും ഇപ്പോഴുണ്ട്. ഒരു യഥാർഥ എസ്‌യുവിയുടെ ഉശിരോ, രൂപമോ ഇവ പാലിക്കണമെന്നില്ല, എങ്കിലും അല്പം റഗ്ഗഡ് ഡ്രൈവിനായി ബോഡി ക്ലാഡിംഗും അല്പം ഉയർത്തിയ ഗ്രൗണ്ട് ക്ലിയറൻസും ഇവയ്ക്ക് ലഭിക്കുന്നു. ഇന്ത്യയിൽ ഗ്രൗണ്ട് ക്ലിയറൻസ് ആർക്കാണ് ഇഷ്ടപ്പെടാത്തത് അല്ലേ?
അതിനാൽ, ഈ വാഹനങ്ങളിലൊന്ന് വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? അതോടൊപ്പം ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും നിങ്ങൾക്ക് ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ, 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന ചില മികച്ച എസ്‌യുവി / ക്രോസ്ഓവറുകൾ മോഡലുകളെ ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

1. നിസാൻ മാഗ്നൈറ്റ്: ഇന്ത്യൻ വിപണിയിൽ നിസാൻ അവതരിപ്പിച്ച ഏറ്റവും പുതിയ അപ്പ്ഡേറ്റാണ് ഇത്, ഈ ലിസ്റ്റിലെ ഏറ്റവും കൂടുതൽ വാല്യു ഫോർ മണി (VFM) ഓപ്ഷനും ഇതാണ് എന്ന് പറയാം. ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള CVT ഓട്ടോമാറ്റിക് ഗിയർബോക്‌സും അടുത്തിടെ എത്തിയ നോൺ ടർബോ പെട്രോൾ കോംബോയ്‌ക്കൊപ്പം AMT ഓപ്ഷനും നിസാൻ മാഗ്നൈറ്റിൽ വാഗ്ദാനം ചെയ്തു.
ഈ AMT ഓപ്ഷനുമായി വരുന്ന മാഗ്‌നൈറ്റിന്റെ എക്സ്-ഷോറൂം വില 6.5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. 71 bhp പരമാവധി കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ത്രീ സിലണ്ടർ NA പെട്രോൾ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം.

2. മാരുതി സുസുക്കി ഇഗ്‌നിസ്: ഈ ലിസ്റ്റിലെ ബാക്കിയുള്ള എസ്‌യുവി / ക്രോസ്ഓവറുകളോട് ഒരു യഥാർത്ഥ കോംപറ്റീഷൻ അല്ല എങ്കിലും, ഈ ലിസ്റ്റിൽ ഇടം നേടുന്നതിന് മാരുതി സുസുക്കി ഇഗ്നിസിന് വേണ്ട യോഗ്യകളുണ്ട്. 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഫോർ സിലണ്ടർ NA പെട്രോൾ എഞ്ചിനാണ്.
എഞ്ചിൻ യൂണിറ്റിനൊപ്പം അഞ്ച് സ്പീഡ് AMT ഗിയർബോക്സ് ട്രാൻസ്മിഷൻ ചോയിസുകളിൽ വാഹനത്തിൽ വരുന്നുണ്ട്. മാരുതി സുസുക്കി ഇഗ്നിസിന്റെ ഡെൽറ്റ ട്രിം മുതൽ ഈ AMT ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 6.93 ലക്ഷം രൂപ മുതലാണ് ഈ AMT പതിപ്പിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

3. ടാറ്റ പഞ്ച്: ടാറ്റ മോട്ടോർസിന് പഞ്ച് എന്ന എൻട്രി ലെവൽ മോഡൽ ഒരു വൻ വിജയം തന്നെയാണ്, മാത്രമല്ല ഈ ലിസ്റ്റിലെ ഏറ്റവും സുരക്ഷിതമായ മോഡലുകളിൽ ഒന്നാണിത്. മാഗ്നൈറ്റ്, ഇഗ്നിസ് എന്നിവ പോലെ, പഞ്ചും അഞ്ച് സ്പീഡ് AMT ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു.
87 bhp മാക്സ് പവറുംയും 115 Nm പീക്ക് torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ ത്രീ സിലണ്ടർ NA പെട്രോളുമായിട്ടാണ് ഈ ഗിയർബോക്സ് ഇണചേരുന്നത്. പഞ്ചിന്റെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് വേരിയന്റ് അഡ്വഞ്ചർ AMT -യാണ്, 7.5 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

4. ഹ്യുണ്ടായി എക്‌സ്‌റ്റർ: ഈ ലിസ്റ്റിലെ ഏറ്റവും പുതിയ കാറാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ എന്നത്. അടുത്തിടെ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ച ഇതിന്റെ വേരിയന്റ് നിരയിൽ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് വേരിയന്റ് എന്നത് S -AMT യാണ്. 8.1 ലക്ഷം രൂപയാണ് ഇതിന്റെ വില.
അഞ്ച് സ്പീഡ് AMT യൂണിറ്റ് 82 bhp പരമാവധി കരുത്തും 114 Nm പീക്ക് torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ ഫോർ സിലണ്ടർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. വിചിത്രമായ സ്റ്റൈലിംഗ്, ലൈഫ്‌സ്‌റ്റൈൽ അപ്പീൽ എന്നിവയാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ചില പ്രധാന ഹൈലൈറ്റുകൾ.

5. റെനോ ട്രൈബർ: സബ് 4 മീറ്റർ സെഗ്‌മെന്റിനുള്ളിൽ മൂന്ന് വരി സീറ്റിംഗും ഓട്ടോമാറ്റിക് ഗിയർബോക്‌സുമാണ് നിങ്ങളുടെ പ്രധാന മുൻഗണനകൾ എങ്കിൽ, റെനോ ട്രൈബർ ഒരു ബെസ്റ്റ് ചോയിസാണ്. ഏറ്റവും താങ്ങാനാവുന്ന ട്രൈബർ ഓട്ടോമാറ്റിക് വേരിയന്റ് RXT AMT മോഡൽ ആണ്.
ടോപ്പ്-സ്പെക്കിന് താഴെയുള്ള ഒന്നാണിത്. 8.13 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില. നിസാൻ മാഗ്നൈറ്റ് AMT -യുടെ അതേ പവർട്രെയിൻ കോംബോയാണ് ഇതിലും വരുന്നത്. അഞ്ച് സ്പീഡ് AMT -യുമായി 71 bhp പവറും 90 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ത്രീ സിലണ്ടർ NA പെട്രോൾ യൂണിറ്റാണിത്.

6. റെനോ കൈഗർ: ഇത് നിസാൻ മാഗ്‌നൈറ്റിന്റെ റെനോയുടെ എതിരാളിയാണ് അതോടൊപ്പം സമാന ഫീച്ചറുകളും ഇവ പങ്കിടുന്നു. എന്നാൽ വേരിയന്റ് പൊസിഷനിംഗ് ബേസ് മോഡൽ XE ട്രിം മുതൽ തന്നെ ഒരു ഓട്ടോമാറ്റിക് വേരിയന്റ് വാഗ്ദാനം ചെയ്യാൻ നിസാൻ മാഗ്നൈറ്റിനെ അനുവദിച്ചു.
എന്നാൽ, റെനോ കൈഗറിൽ 8.55 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന RXT (O) AMT എന്ന വേരിയന്റിലാണ് ഈ ഓപ്ഷൻ ലഭ്യമാവുന്നത്. കൈഗറിന്റെ പവർട്രെയിനും എഞ്ചിൻ ഔട്ട്പുട്ടുകളും മാഗ്‌നൈറ്റിനും ട്രൈബറിനും തുല്യമാണ്, കൂടാതെ ഇവയ്ക്ക് മൂന്നിനും ഫോർ സ്റ്റാർ ക്രാഷ് റേറ്റിംഗ് ലഭിക്കുന്നു.

7. മാരുതി സുസുക്കി ഫ്രോങ്ക്സ്: ഫ്രോങ്ക്‌സ്, ഇന്ത്യൻ വിപണിയിൽ അതിവേഗം ട്രാക്ഷൻ നേടുന്ന ഒരു മോഡലാണിത്. ഞങ്ങളുടെ അഭിപ്രായത്തിൽ, മാരുതി ഇതുവരെ പുറത്തിറക്കിയ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിലൊന്ന്. ഇത് അടിസ്ഥാനപരമായി ക്രോസ്ഓവർ എലമെന്റുകളും ചെറുതായി ഉയർത്തിയ ഗ്രൗണ്ട് ക്ലിയറൻസും വ്യത്യസ്തമായ ഫ്രണ്ട് & റിയർ പ്രൊഫൈലുള്ള ഒരു ബലെനോയാണ്.
ഏറ്റവും താങ്ങാനാവുന്ന ഫ്രോങ്ക്സ് ഓട്ടോമാറ്റിക് വേരിയന്റ് ഡെൽറ്റ AGS പതിപ്പ് ആണ്. 8.88 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഇതും അഞ്ച് സ്പീഡ് AMT യൂണിറ്റാണ്, കൂടാതെ 82 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ഫോർ സിലണ്ടർ NA പെട്രോൾ യൂണിറ്റുമായി ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

8. കിയ സോനെറ്റ്: ഈ ലിസ്റ്റിലെ ഒരു ബോണസ് മോഡലാണിത്, കാരണം 10 ലക്ഷം ബജറ്റിൽ ഇന്ത്യയിലെ ഏക ഡീസൽ എഞ്ചിൻ ഓട്ടോമാറ്റിക് എസ്‌യുവി / ക്രോസ്ഓവർ ഓപ്ഷൻ ഇതിൽ മാത്രമാണുള്ളത്. കിയ സോനെറ്റ് 1.5 ഡീസൽ iMT ഓഡോമീറ്ററിൽ കിലോമീറ്ററുകൾ വളരെ വേഗം താണ്ടുന്ന ആളുകൾക്ക് അനുയോജ്യമായ ഒരു ചോയിസാണ്.
1.5 ലിറ്റർ ഫോർ സിലണ്ടർ ടർബോ ഡീസൽ എഞ്ചിൻ 114 bhp മാക്സ് പവറും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് iMT ഓപ്ഷനുമായി എഞ്ചിൻ ഇണചേരുന്നു. 9.95 ലക്ഷം രൂപയാണ്, കിയ സോനെറ്റിന്റെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് വേരിയന്റായ HTE ട്രിമ്മിന്റെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








