ആറ്റം ബോംബാകാന്‍ BYD അറ്റോ 3; ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ചു

ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇലക്ട്രിക് കാര്‍ വിപണിയിലെ അതികായന്‍മാരായ ടെസ്‌ലയെ അടക്കം ഞെട്ടിച്ച് വന്‍ കുതിപ്പ് നടത്തുകയാണ്. കഴിഞ്ഞ വര്‍ഷമാണ് BYD ഇന്ത്യയിലെ അവരുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ അറ്റോ 3 അവതരിപ്പിച്ചത്.

e6 ഇലക്ട്രിക് എംപിവിക്ക് ശേഷം സ്വകാര്യ ഉപഭോക്താക്കള്‍ക്കായി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ വാഹനമാണ് അറ്റോ 3. അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ വിതരണം ആരംഭിച്ചു. അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ബാച്ച് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചെയ്തതായി വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. രാജ്യത്തുടനീളമുള്ള ഡീലര്‍മാര്‍ മുഖേന 340 യൂണിറ്റിലധികം അറ്റോ 3 ഇലക്ട്രിക് എസ്‌യുവികള്‍ ഉടമകള്‍ക്ക് കൈമാറിയതായി BYD ഇന്ത്യ വ്യക്തമാക്കി.

ആറ്റം ബോംബാകാന്‍ BYD അറ്റോ 3; ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ചു

2022-ല്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ മൊത്തം ബുക്കിംഗുകള്‍ 2,000 കടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 11 നായിരുന്നു ബുക്കിംഗ് ആരംഭിച്ചത്. ആഗോള തലത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ രാജ്യങ്ങളിലായി 11 മാസത്തിനുള്ളില്‍ BYD അറ്റോ 3-ന്റെ 2.52 ലക്ഷം യൂണിറ്റ് വിറ്റഴിച്ചതായി നിര്‍മാതാക്കള്‍ പറഞ്ഞു. കൂടാതെ, 2023 ജനുവരി മാസത്തില്‍ ആഗോളതലത്തില്‍ 23,231 യൂണിറ്റ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവികള്‍ വിറ്റഴിച്ചതായും ചൈനീസ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

അടുത്തിടെ യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയില്‍ BYD അറ്റോ 3 സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവിയും പുറത്തിറക്കി. ഫോറസ്റ്റ് ഗ്രീന്‍ എക്സ്റ്റീരിയര്‍ ഷെയ്ഡില്‍ എത്തുന്ന പ്രത്യേക പതിപ്പ് 34.49 എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനി അവതരിപ്പിച്ചത്. BYDഅറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് 4 കളര്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ബോള്‍ഡര്‍ ഗ്രേ, പാര്‍ക്കര്‍ റെഡ്, സ്‌കൈ വൈറ്റ്, സര്‍ഫ് ബ്ലൂ എന്നിങ്ങനെയാണ് കളര്‍ ഓപ്ഷന്‍സ്.

ആറ്റം ബോംബാകാന്‍ BYD അറ്റോ 3; ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ചു

സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 33.99 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). ഇലക്ട്രിക് എസ്‌യുവിയുടെ പവര്‍ട്രെയിനിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ ഇത് 201 bhp പീക്ക് പവറും 310 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ കഴിവുള്ള പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. BYD-യുടെ സ്വന്തം ബ്ലേഡ്-ബാറ്ററി സാങ്കേതികവിദ്യയുള്ള വലിയ 60.48kWh ബാറ്ററി പായ്ക്കാണ് ഇതിന്റെ ചാലകശക്തി. കരുത്താര്‍ന്ന പവര്‍ട്രെയിന്‍ സജ്ജീകരണത്തിന്റെ ബലത്തില്‍ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 7.3 സെക്കന്‍ഡ് മതി.

ARAI സാക്ഷ്യപ്പെടുത്തിയ 521 കിലോമീറ്റര്‍ റേഞ്ച് ഇലക്ട്രിക് എസ്‌യുവി നല്‍കുമെന്നും BYD അവകാശപ്പെടുന്നു. ഇതുകൂടാതെ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 50 മിനിറ്റിനുള്ളില്‍ ബാറ്ററി ശേഷിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാനും ഈ ഇലക്ട്രിക് കാറിന് സാധിക്കുമെന്നാണ് അവകാശവാദം.

ആറ്റം ബോംബാകാന്‍ BYD അറ്റോ 3; ഇന്ത്യയില്‍ ഡെലിവറി ആരംഭിച്ചു

'ഞങ്ങളുടെ ബോണ്‍ ഇവി പ്ലാറ്റ്‌ഫോമില്‍ (e പ്ലാറ്റ്‌ഫോം) പിറന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് നല്ല സന്തോഷമുണ്ട്. BYD അറ്റോ ഇലക്ട്രിക് എസ്‌യുവിക്ക് ഉപഭോക്താക്കളില്‍ നിന്ന് അവിശ്വസനീയമായ പ്രതികരണമാണ് ലഭിക്കുന്നത്. സ്പോര്‍ടിയും ഫീച്ചര്‍ സമ്പന്നവുമായ BYD അറ്റോ സ്വന്തമാക്കാനും ഡ്രൈവ് ചെയ്യാനും ആവേശമാണ്. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും ഡിമാന്‍ഡും ഞങ്ങള്‍ വിചാരിച്ചതിലും വേഗത്തില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിഭാഗത്തെ പിടിച്ചെടുക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു' BYD ഇന്ത്യ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാകൃഷ്ണന്‍ പറഞ്ഞു.

ലെവല്‍ 2 ADAS സിസ്റ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകളും നൂതന സാങ്കേതികവിദ്യകളും കൊണ്ട് നിറഞ്ഞതാണ് അറ്റോ 3. 7 എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് റൊട്ടേറ്റിംഗ് ഫംഗ്ഷനോടുകൂടിയ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ഹോളോഗ്രാഫിക് ട്രാന്‍സ്‌പെരന്റ് ഇമേജിംഗ് സിസ്റ്റം, ഒരു എന്‍എഫ്സി കാര്‍ഡ് കീ, വെഹിക്കിള്‍ ടു ലോഡ് (VTOL) മൊബൈല്‍ പവര്‍ സ്റ്റേഷന്‍ എന്നീ ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു.

ഇതിനു പുറമെ വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഒരു ടച്ച് ഇലക്ട്രിക് ടെയില്‍ഗേറ്റ്, 8 സ്പീക്കര്‍ ഓഡിയോ, പവര്‍ സീറ്റ്, വോയിസ് കണ്‍ട്രോള്‍ തുടങ്ങിയവയും BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ആഗോള വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ ഇലക്ട്രിക് എസ്‌യുവി ചൈനീസ് വാഹന നിര്‍മ്മാതാക്കളുടെ ഹിറ്റ് മോഡലുകളിലൊന്നായി മാറി. ഇന്ത്യയിലെ വില്‍പ്പന കൂട്ടുന്നതിനായി ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 53 ഡീലര്‍ഷിപ്പുകള്‍ കൂടി സ്ഥാപിക്കാന്‍ BYD ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Monday, February 6, 2023, 15:52 [IST]
English summary
Byd atto 3 electric suv delivery started in india booking crossed 2000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X