3 മാസം കൊണ്ട് വിറ്റത് 10 ലക്ഷം വാഹനങ്ങള്‍! ഈ ചൈനീസ് കമ്പനി തരക്കേടില്ലെല്ലോ...

ബാറ്ററി നിര്‍മ്മാതാവായി ആരംഭം കുറിച്ച് ഇന്ന് ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). സ്വന്തമായി നിര്‍മിക്കുന്ന വാഹന ഘടകങ്ങളും ഉപയോഗിച്ച് BYD-ക്ക് വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും വന്‍തോതില്‍ നിര്‍മ്മിക്കാനും കഴിയും.

ഈ ഒരു സംഗതിയാണ് എതിരാളികളെ പിന്നിലാക്കി വന്‍ കുതിപ്പ് നടത്താന്‍ BYD-യെ പ്രാപ്തമാക്കുന്നത്. വളരെ കുറഞ്ഞ വിലയില്‍ വാഗ്ദാനം ഇവികള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ തായ്ലന്‍ഡ്, ബ്രസീല്‍, കൊളംബിയ എന്നിവയുള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ കമ്പനി വമ്പന്‍ വളര്‍ച്ചയാണ് നേടുന്നത്. ജപ്പാന്‍, മെക്സിക്കോ, ഓസ്ട്രേലിയ, ഹംഗറി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിപണികളിലും അവര്‍ വേരുപിടിപ്പിച്ച് വരുന്നു. ഇപ്പോള്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് BYD.

byd rolls out 6 millionth nev

6 ദശലക്ഷം ന്യൂ എനര്‍ജി വെഹിക്കിളുകള്‍ (NEV) പണിതിറക്കിയാണ് BYD പുത്തന്‍ നേട്ടം കൈവരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചൈനീസ് കമ്പനി 5 ദശലക്ഷം ഉല്‍പാദന നാഴികക്കല്ല് പിന്നിട്ടത്. വെറും മൂന്ന് മാസത്തിനുള്ളില്‍ 5 ദശലക്ഷത്തില്‍ നിന്ന് 6 ദശലക്ഷത്തിലെത്തിയ BYD ഉത്പാദനത്തിലും വില്‍പ്പനയിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്. നാഴികക്കല്ല് സ്ഥാപിച്ച പുത്തന്‍ വാഹനം BAO 5 എന്ന് പേരിട്ടിരിക്കുന്ന സൂപ്പര്‍ ഹൈബ്രിഡ് ഹാര്‍ഡ്കോര്‍ എസ്‌യുവിയാണ്.

BYD-യുടെ പ്രൊഫഷണല്‍ പേഴ്സണലൈസ്ഡ് സബ് ബ്രാന്‍ഡായ FANGCHENGBAO-യ്ക്ക് കീഴിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ അസുലഭ നേട്ടം ജീവനക്കാര്‍ ചേര്‍ന്ന് ആഘോഷമാക്കി മാറ്റി. വിവിധ സബ് ബ്രാന്‍ഡുകള്‍ക്ക് കീഴിലായി 2023 ഒക്‌ടോബറില്‍ മൊത്തം മൂന്ന് ലക്ഷം NEV-കള്‍ വിറ്റ് BYD റെക്കോഡിട്ടിരുന്നു. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യകതകള്‍ നിറവേറ്റി കമ്പനി വളര്‍ന്നുവരുന്ന വിപണികളില്‍ ശക്തമായ സാന്നിധ്യമായി മാറി.

byd rolls out 6 millionth nev

ബ്ലേഡ് ബാറ്ററി, DM-i സൂപ്പര്‍ ഹൈബ്രിഡ് സിസ്റ്റം, ഇ-പ്ലാറ്റ്ഫോം 3.0, സെല്‍ ടു ബോഡി (CTB) ടെക്നോളജി, e4 പ്ലാറ്റ്ഫോം, BYD DiSus ഇന്റലിജന്റ് ബോഡി കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ മോഡ് ഓഫ് റോഡ് (DMO) സൂപ്പര്‍ ഹൈബ്രിഡ് സിസ്റ്റം എന്നിങ്ങനെ വിപണിയെ മാറ്റിമറിച്ച പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലും ചൈനീസ് ഭീമനാണ്.

2010 മുതല്‍ BYD ആഗോള തലത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്നതിനായി കമ്പനി ന്യൂ എനര്‍ജി ബസുകളും ടാക്സികളും അവതരിപ്പിച്ചു. ഒരു ദശാബ്ദക്കാലത്തെ ശ്രമങ്ങളുടെ ഫലമായി ചൈനീസ് കമ്പനിയുടെ വാഹനങ്ങള്‍ 70-ലധികം രാജ്യങ്ങളിലെ 400-ലധികം നഗരങ്ങളിലെ നിരത്തുകളില്‍ സജീവ സാന്നിധ്യമാണ്. ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനായി കമ്പനി കയറ്റുമതിക്കൊപ്പം പ്രാദേശിക ഉല്‍പാദനത്തിനും ഊന്നല്‍ കൊടുക്കുന്നു.

byd sea lion 07

നിലവില്‍ BYD 58 രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്നു. ആഗോള വിപണിയില്‍ അമേരിക്കന്‍ ഭീമന്‍മാരായ ടെസ്ലക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന BYD ഇതിനോടകം ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്. E6, അറ്റോ 3 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് BYD ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ഇവി ഫാക്ടറി സ്ഥാപിക്കാന്‍ BYD പദ്ധതിയിട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനോട് മുഖംതിരിച്ചിരിക്കുകയാണ്.

എങ്കിലും വരുംദിവസങ്ങളില്‍ ഇന്ത്യയിലെ തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ തന്നെയാണ് BYD ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഗ്വാങ്ചൗ ഓട്ടോഷോയില്‍ ആഗോള അരങ്ങേറ്റം കുറിച്ച BYD സീ ലയണ്‍ 07 ആണ് ഉടന്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്ന മോഡലുകളില്‍ ഒന്ന്. 700 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 82.5 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ സജ്ജീകരിക്കുക.

രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളും രണ്ട് മോട്ടോര്‍ ഓപ്ഷനുകളും കാറിന് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരൊറ്റ ഇലക്ട്രിക് മോട്ടോറുകള്‍ ഉള്ളഒരു ചെറിയ ബാറ്ററി പായ്ക്കും ഇരട്ട മോട്ടോറുകളും AWD-യും ഉള്ള വലിയ ബാറ്ററി പായ്ക്കും ഇവിയില്‍ സജ്ജീകരിച്ചേക്കാം. ഈ വര്‍ഷം ആദ്യം BYD ഇന്ത്യയില്‍ സീ ലയണ്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തതിനാല്‍ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി അധികം വൈകാതെ ഇന്ത്യയിലെത്തിയേക്കും.

More from DriveSpark

Article Published On: Tuesday, November 28, 2023, 18:50 [IST]
English summary
Byd crossed 6 million new energy vehicle production milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X