ഒറ്റ ചാർജിൽ 730 km! ഇതൊക്കെയാണ് റേഞ്ച്; 2023 ടാങ് ഇവി അവതരിപ്പിച്ച് BYD

തങ്ങളുടെ പുതിയ പ്രാദേശിക ആഗോള പദ്ധതികളുടെ ഭാഗമായി BYD, ടാങ് ഇവിയുടെ പുതിയ 2023 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. മിക്ക സാഹചര്യങ്ങളിലും, പുതിയ മോഡലുകൾക്ക് സാധാരണയായി അവയുടെ മുൻഗാമികളേക്കാൾ ഉയർന്ന വിലയാണ് ലഭിക്കുന്നത്. എന്നാൽ 2023 ടാങ് ഇവിയുടെ കാര്യത്തിൽ, പുതുക്കിയ എസ്‌യുവിക്ക് 2022 മോഡലിനേക്കാൾ വില കുറവാണ് എന്നത് ശ്രദ്ധേയമാണ്.

പുതിയ ടാങ് ഇവിയ്‌ക്കൊപ്പം, ടാങ് DM-i, ടാങ് DM-p എന്നീ PHEV സഹോദരങ്ങളെയും BYD അനാവരണം ചെയ്തിട്ടുണ്ട്. ഇവയും ഔട്ട്‌ഗോയിംഗ് മോഡലുകളേക്കാൾ 10 ശതമാനം വില കുറവിലാണ് എത്തുന്നത്. BYD തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡീൽ നൽകാൻ ശ്രമിക്കുന്നതായി ഇതിൽ നിന്ന് വ്യക്തമാണ്. ഇവികളും PHEV -കളും ജനങ്ങൾക്ക് കൂടുതൽ ആക്സസിബിളാക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് ബ്രാൻഡ്ഇവയുടെ വില കുറയ്ക്കുന്നത്.

Tang EV

വാഹനത്തിന്റെ പ്രധാന ഡിസൈൻ തീം നിലനിർത്തിയിരിക്കുമ്പോൾ, 2023 ടാങ് ഇവിക്ക് പുതിയ 20 ഇഞ്ച് അലോയി വീലുകൾ BYD വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് ലഭിക്കുന്ന ഡ്യുവൽ-ടോൺ ഫിനിഷിംഗ് എസ്‌യുവിക്ക് ഒരു സ്‌പോർട്ടിയർ പ്രൊഫൈൽ ഉറപ്പാക്കുന്നു. DiSus-C ഇന്റലിജന്റ് ഡാംപിംഗ് ബോഡി കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷയം നിർമ്മാതാക്കൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ BYD കൈവരിച്ച പ്രധാന സാങ്കേതിക മുന്നേറ്റങ്ങളിൽ ഒന്നാണിത് എന്ന് നിസംശയം പറയാം.

BYD DiSus ഒരു സിസ്റ്റമാറ്റിക് ബോഡി കൺട്രോൾഡ് സിസ്റ്റമാണ്. ഒട്ടുമിക്ക എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും വാഹനം ചടുലവും പ്രവർത്തനക്ഷമവുമാണെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. എമർജൻസി ബ്രേക്കിംഗ്, ഫുൾ-ത്രോട്ടിൽ ആക്സിലറേഷൻ, ഹൈ-സ്പീഡ് കോർണറിംഗ് തുടങ്ങിയ സാഹചര്യങ്ങളിൽ വാഹനം റോൾഓവർ ചെയ്യാനുള്ള സാധ്യത ഇത് ഗണ്യമായി കുറയ്ക്കുന്നു.

Tang EV

BYD DiSus സിസ്റ്റം വാട്ടർ, മഡ്, സ്നോ തുടങ്ങിയ വിവിധ പരിതസ്ഥിതികളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. 2023 BYD ടാങ് ഇവിയുടെ മറ്റൊരു പ്രധാന അപ്‌ഗ്രേഡ് എന്നത് 5G നെറ്റ്‌വർക്ക് സപ്പോർട്ടാണ്. യാത്രയിലായിരിക്കുമ്പോൾ വേഗതയേറിയ കണക്ടിവിറ്റി ആക്സസ് ചെയ്യാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

അളവിന്റെ കാര്യത്തിൽ, BYD ടാങ് ഇവി മികവുറ്റ സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു. 4,900 mm നീളവും 1,950 mm വീതിയും 1,725 mm ഉയരവും, 2,820 mm വീൽബേസുമാണ് വാഹനത്തിൽ വരുന്നത്. ധാരാളം ബൂട്ട് സ്പേസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. BYD ടാങ് ഇവി ആറ് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. യഥാക്രമം 2.36 ടൺ, 2.44 ടൺ, 2.56 ടൺ ഭാരമുള്ള മൂന്ന് വകഭേദങ്ങളും ഓഫറിലുണ്ട്.

Tang EV

വ്യത്യസ്ത ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് വേരിയന്റുകളാണ് BYD വാഗ്ദാനം ചെയ്യുന്നത്. 225 bhp പരമാവധി കരുത്തും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഫ്രണ്ട് സിംഗിൾ മോട്ടോറാണ് ബേസ് മോഡലിൽ BYD സജ്ജീകരിച്ചിരിക്കുന്നത്. ഇത് 600 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ലോംഗ് റേഞ്ച് വേരിയന്റ് ഫുൾ ചാർജിൽ 730 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നു. സിംഗിൾ ഫ്രണ്ട് മോട്ടോർ 241 bhp മാക്സ് പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്നു. ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തോടെയാണ് ടോപ്പ്-സ്പെക്ക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.

ഇതിന്റെ ഫ്രണ്ട് ആൻഡ് റിയർ മോട്ടോറുകൾ ചേർന്ന് 510 bhp മാക്സ് പവറും 700 Nm torque ഔട്പുട്ടും നൽകുന്നു. 635 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 4WD വേരിയന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.4 സെക്കന്റുകൾ കൊണ്ട് കഴിയും.

ടാങ് ഇവിയുടെ മൂന്ന് വേരിയന്റുകളിലും BYD- യുടെ വിപുലമായ ബ്ലേഡ് LFP ബാറ്ററി പായ്ക്കുകളാണ് ഉപയോഗിക്കുന്നത്. മികച്ച പെർഫോമെൻസിനും വിശ്വാസ്യതയ്ക്കും പേരുകേട്ടവയാണ് ഇവ. മൂന്ന് വേരിയന്റുകളും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നവയാണ്. 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ വെറും 30 മിനിറ്റ് മാത്രം മതി. പരമാവധി ചാർജിംഗ് റേറ്റിൽ, ഉപഭോക്താക്കൾക്ക് 10 മിനിറ്റിനുള്ളിൽ 173 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ലോഡുചെയ്യാനാകും എന്നത് ആകർഷകമാണ്.

വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, 600 കിലോമീറ്റർ റേഞ്ച് നൽകുന്ന ബേസ് മോഡലിന് 249,800 യുവാൻ അതായത് ഏകദേശം 28.41 ലക്ഷം രൂപയാണ് വില. ഇത് 2022 മോഡലിനേക്കാൾ 11.7 ശതമാനം കുറവാണ്. 730 കിലോമീറ്റർ റേഞ്ചുമായി വരുന്ന വേരിയന്റിന് 269,800 യുവാൻ അതായത് 30.68 ലക്ഷം രൂപയാണ് വില. ഇതിന്റെ വിലയും 13.7 ശതമാനം കുറഞ്ഞു.

ഫോർ വീൽ ഡ്രൈവ് വേരിയന്റിന് 299,800 യുവാൻ അതായത് 34.09 ലക്ഷം രൂപ വിലവരും. ഇത് 2022 പതിപ്പിനേക്കാൾ 12.5 ശതമാനം കുറവാണ്. PHEV സഹോദരങ്ങളായ Tang DM-i, Tang DM-p എന്നിവയുടെ വില 249,800 യുവാൻ മുതൽ 309,800 യുവാൻ വരെയാണ് ഏകദേശം 28.41 ലക്ഷം മുതൽ 35.80 ലക്ഷം രൂപ വരെ.

More from DriveSpark

Article Published On: Saturday, September 9, 2023, 12:16 [IST]
English summary
Byd launched 2023 updated tang ev at low price than previous model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X