ഇത് എസ്‌യുവിയാണോ അതോ യുദ്ധടാങ്കോ; ബിവൈഡിയുടെ കിടിലൻ എസ്‌യുവി കണ്ടോ

ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് വേണ്ടി ഉന്തും തള്ളും നടക്കുന്നത് കൊണ്ട് ഇത് മനസിലാക്കി ബിവൈഡി ഒരു മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്, എന്നാൽ യുദ്ധത്തിന് കൊണ്ടു പോകുന്ന ടാങ്കാണ് എന്നേ ആദ്യ കാഴ്ച്ചയിൽ തോന്നു. അതാണ് യാങ്ങ്‌വാങ്ങ് യു8. 1,180 bhp കരുത്ത് 1,280 nm ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാനുളള കഴിവ്. ഇതെല്ലാം ചേർന്ന ഒരു കിടിലൻ വണ്ടിയാണ് ബിവൈഡി അവതരിപ്പിച്ചിരിക്കുന്നത്.

360 ഡിഗ്രിയില്‍ വാഹനത്തിന് തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ്, പിന്നെ വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. അത് പോലെ തന്നെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇത് ഇലക്ട്രിക് മോഡൽ കൂടിയാണ്. ബിവൈഡിയുടെ ഇ4 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന യാങ്‌വാങ് യു8ന് 5.3മീറ്ററാണ് നീളം. യു8ലെ ICE പവര്‍ട്രെയിന്‍ ഉപയോഗിച്ച് നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കില്ല. മറിച്ച് വാഹനത്തിലെ 49kWh ബാറ്ററി പാക്കിനെ ചാര്‍ജ്ജു ചെയ്യുകയാണ് ചെയ്യുക. ഓരോ ചക്രങ്ങള്‍ക്കും ഓരോ മോട്ടോര്‍ വീതമുണ്ട്.

ഇത് എസ്‌യുവിയാണോ അതോ യുദ്ധടാങ്കോ; ബിവൈഡിയുടെ കിടിലൻ എസ്‌യുവി കണ്ടോ

വൈദ്യുതിയില്‍ മാത്രം 180 കി.മീ റേഞ്ച് ലഭിക്കുന്നുണ്ട്. എന്നാല്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 75 ലീറ്റര്‍ ഇന്ധന ടാങ്കും ചേര്‍ന്ന് യു8ന്റെ റേഞ്ച് 1,000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നുണ്ട്. ഓരോ മോട്ടോറിനും 295 bhp വരെ കരുത്തുണ്ട്. നാലു മോട്ടോറിനും കൂടി 1,180 ബിഎച്ച്പി കരുത്തും പരമാവധി 1,280 എൻഎം ടോര്‍ക്കും പുറപ്പെടുവിക്കാനാകും. വെറും 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തിലേക്കു കുതിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 200 കി.മീ. ആണ്

BYD e6, അറ്റോ 3 എന്നിവക്ക് ശേഷം തങ്ങളുടെ മൂന്നാമത്തെ മോഡലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുകയാണ് ഇവി നിര്‍മാതക്കള്‍. ഇതിന്റെ ഭാഗമായി BYD ഇന്ത്യയില്‍ 'സീ ലയണ്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു. ഇതേപേരില്‍ ഇതുവരെ ചൈനീസ് കമ്പനി ഒരു ഉല്‍പ്പന്നവും പുറത്തിറക്കിയിട്ടില്ല. ഇതിന് 4,770 mm നീളവും 1,910 mm വീതിയും 1,620 mm ഉയരവും 2,900 mm വീല്‍ബേസുമാണ് വലിപ്പമെന്നാണ് സൂചന.

പുതിയ ഇവിക്ക് കൂപ്പെ പോലെ ചെരിഞ്ഞ റൂഫുണ്ടെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന അറ്റോ 3 ഇലക്ട്രിക് എസ്‌യുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീ ലയണിന് യഥാക്രമം 315 mm നീളവും, 35 mm വീതിയും, 5 mm ഉയരവും കൂടുതലായിരിക്കും. കൂടാതെ 180 mm നീളമുള്ള വീല്‍ബേസും ഉണ്ടായിരിക്കും. ഇത് BYD-യുടെ ഇ-പ്ലാറ്റ്‌ഫോം 3.0-ല്‍ നിര്‍മ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റീരിയറില്‍ എല്ലാ BYD മോഡലുകളെയും പോലെ സീ ലയണിനും റൊട്ടേറ്റിംഗ് 15.6 ഇഞ്ച് ടച്ച്സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. BYD സീ ലയണിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ ഇതിന് റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

204 bhp പവറും 310 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഇതില്‍ സജ്ജീകരിച്ചേക്കുക. ആറ്റോ 3 ഇവിക്ക് സമാനമായ കണക്കുകളാണിത്. ഓള്‍-വീല്‍ ഡ്രൈവിന് 530 bhp ഉള്ള ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ഭാഗത്തെ മോട്ടോര്‍ 217 bhp പവറും റിയര്‍ മോട്ടോര്‍ 313 bhp പവറുമായിരിക്കും നല്‍കുക. 82.5kWh ബാറ്ററി പായ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഇവി ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയില്‍ ടെസ്ലയുടെ ബെസ്റ്റ് സെല്ലറായ മോഡല്‍ Y ആയിരിക്കും ഇതിന്റെ എതിരാളിയായേക്കുക.

ഡ്യുവല്‍-മോട്ടോര്‍ സീ ലയണ്‍ ടോപ്പ്-സ്‌പെക്ക് മോഡല്‍ Y-യെക്കാള്‍ 45 hp അധികം പവര്‍ നല്‍കുന്നു. അതേസമയം എന്‍ട്രി-ലെവല്‍ മോഡല്‍ Y-ക്ക് സിംഗിള്‍-മോട്ടോര്‍ സീ ലയണേക്കാള്‍ 60 hp കൂടുതലുണ്ട്. 33.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള അറ്റോ 3 എസ്‌യുവിക്ക് മുകളിലായിരിക്കും സീ ലയണ്‍ സ്ഥാനം പിടിക്കുക. ഈ മോഡല്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ 40 ലക്ഷം രൂപക്ക് മുകളില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, September 26, 2023, 8:30 [IST]
English summary
Byd launched yangwang u8 features specifications details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X