600 കി.മീ വരെ റേഞ്ചും മോഹവിലയുമായി ചൈനീസ് ഇവി വരവറിയിച്ചു; ടെന്‍ഷനടിച്ച് ടാറ്റ

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ചൈന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഉണര്‍വ് കാണപ്പെടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം വില്‍പ്പന ലക്ഷ്യം കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ഒട്ടുമിക്ക കമ്പനികളും. നവംബര്‍ 17 മുതല്‍ ആരംഭിച്ച ഗ്വാങ്ചൗ ഓട്ടോഷോയില്‍ നിരവധി ചൈനീസ് വാഹന നിര്‍മാതാക്കളാണ് തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

അതില്‍ ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ള ഒരു ഇലക്ട്രിക് എസ്‌യുവിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ചൈനയില്‍ നിന്നുള്ള ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). ആഗോള വിപണിയില്‍ അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ലക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന BYD ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ടുണ്ട്. അല്‍പ്പം വിലയേറിയ കാറുകളാണ് നിലവില്‍ കമ്പനിയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത് എന്ന കാരണം കൊണ്ട് നിരത്തുകളില്‍ അവ അത്ര എളുപ്പം കാണപ്പെട്ടേക്കില്ല.

byd sea lion 07 electric suv

എന്നാല്‍ പ്രീമിയം വാഹന പ്രേമികള്‍ ഇതിനകം BYD-യുടെ രണ്ട് മോഡലുകളെയും കുറിച്ച് കേട്ടിരിക്കും. BYD നിലവില്‍ ഇന്ത്യയില്‍ E6, Atto 3 എന്നീ രണ്ട് കാര്‍ മോഡലുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടും ഇലക്ട്രിക് കാര്‍ മോഡലുകളാണ്. ആധുനിക സാങ്കേതികവിദ്യയും ആഡംബര ഫീച്ചറുകളുമായി എത്തുന്ന ഈ കാറുകള്‍ കൂടാതെ വരുംദിവസങ്ങളില്‍ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ചൈനീസ് കമ്പനി ലക്ഷ്യമിടുന്നത്.

അതിലൊന്നാണ് കഴിഞ്ഞ ദിവസം ഗ്വാങ്ചൗ ഓട്ടോഷോയില്‍ ആഗോള അരങ്ങേറ്റം കുറിച്ച BYD സീ ലയണ്‍ 07. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മിഡ്‌സൈസ് പ്യുവര്‍ ഇലക്ട്രിക് എസ്‌യുവിയാണിത്. ആഗോള വിപണിയില്‍ ടെസ്ലയുടെ മോഡല്‍ Y-യോട് ആണ് ഈ ഇലക്ട്രിക് കാര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടെസ്‌ല മോഡല്‍ Y.

byd sea lion 07 electric suv front

2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടകം പ്രശസ്തമായ കമ്പനിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയാണ് BYD ഈ ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. ഡോള്‍ഫിന്‍, സീഗള്‍, സീല്‍ എന്നിവ ഉള്‍പ്പെടുന്ന കമ്പനിയുടെ ഓഷ്യന്‍ സീരീസിലേക്കാണ് BYD സീലയണിന്റെ വരവ്. വരാനിരിക്കുന്ന സീ ലയണ്‍ 07 ഓഷ്യന്‍-എക്സ് കണ്‍സെപ്റ്റ് കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വെള്ളത്തിലേക്ക് ചാടാനൊരുങ്ങുന്ന നീര്‍നായയില്‍ നിന്നാണ് ഇതിന്റെ ഡിസൈന്‍ പ്രചോദനമെന്നും നിര്‍മാതാക്കള്‍ പറയുന്നു. കാറിന്റെ മുന്‍ശം ഇതിന്റെ തെളിവാണ്. സീല്‍ ഇലക്ട്രിക് സെഡാനുമായി സീ ലയണ്‍ ചില ഡിസൈന്‍ സാമ്യതകള്‍ പുലര്‍ത്തുന്നു. ഹെഡ്ലൈറ്റ്, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്പര്‍, എയര്‍ ഇന്‍ടേക്ക് ഡാം, ബമ്പര്‍ എന്നിവ തികച്ചും വ്യത്യസ്തമായ രൂപത്തിലാണുള്ളത്. എയറോഡൈനാമിക്കലി ഡിസൈന്‍ഡ് അലോയ് വീലുകളാണ് ഇവിക്ക് ലഭിക്കുന്നത്.

byd sea lion 07 electric suv side

കൂടാതെ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍, ക്ലാഡിംഗോഡ് കൂടിയ വീല്‍ആര്‍ച്ചുകള്‍ പിന്‍വശത്ത് സ്ലീക്ക് റൂഫ് മൗണ്ടഡ് സ്‌പോയിലറുകള്‍ കണക്ടിംഗ് ഹെഡ്‌ലാമ്പുകള്‍ എന്നിവയും കാണാം. ടെയില്‍ലൈറ്റിന്റെ അരികിലായി സെക്കന്‍ഡ് ലിപ് സ്‌പോയിലറും നല്‍കിയിരിക്കുന്നു. എസ്‌യുവിയുടെ പിന്‍വശം ഏകദേശം അറ്റോ3-ക്ക് സമമാണ്. BYD സീ ലയണ്‍ ഇലക്ട്രിക് എസ്‌യുവിക്ക് 4830 mm നീളവും 1925 mm വീതിയും 1620 mm ഉയരവുമുണ്ട്.

ഈ കാറിന്റെ മെക്കാനിക്കല്‍ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും BYD വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സീ ലയണിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് നിലവിലെ വിവരം.രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളും രണ്ട് മോട്ടോര്‍ ഓപ്ഷനുകളും കാറിന് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരൊറ്റ ഇലക്ട്രിക് മോട്ടോറുകള്‍ ഉള്ളഒരു ചെറിയ ബാറ്ററി പായ്ക്കും ഇരട്ട മോട്ടോറുകളും AWD-യും ഉള്ള വലിയ ബാറ്ററി പായ്ക്കും ഇവിയില്‍ സജ്ജീകരിച്ചേക്കാം.

byd sea lion 07 electric suv rear

ഈ വര്‍ഷം ആദ്യം BYD ഇന്ത്യയില്‍ സീ ലയണ്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തതിനാല്‍ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി അധികം വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. BYD-യുടെ പുതിയ ഇവിക്ക് ഏകദേശം 26,000 യുഎസ് ഡോളര്‍ (ഏകദേശം 21.64 ലക്ഷം രൂപ) മുതല്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിലനിലവാരത്തില്‍ കാര്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയാല്‍ ടാറ്റ മോട്ടോര്‍സിനടക്കം അത് വലിയ വെല്ലുവിളിയായി മാറും.

More from DriveSpark

Article Published On: Tuesday, November 21, 2023, 11:15 [IST]
English summary
Byd sea lion electric suv unveiled globally to compete with tesla model y
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X