ഭാഗ്യത്തിന് ഈ ഇവി ഇപ്പോള്‍ ഇന്ത്യയിലേക്കില്ല; വന്നിരുന്നെങ്കില്‍ ടിയാഗോ ഇവിയുടെ കഥ കഴിഞ്ഞേനെ!

ആഗോള തലത്തില്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ല കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസിനാണ് (BYD). അറ്റോ3 ഇലക്ട്രിക് കാറിലൂടെ ഇന്ത്യന്‍ കാര്‍ പ്രേമികളുടെയും മനസ്സില്‍ കടന്ന് കൂടാന്‍ BYD-ക്കായിരുന്നു. ഇപ്പോള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് BYD.

സീഗള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാര്‍ 400 കിലോമീറ്റര്‍ റേഞ്ച് അടക്കം ആകര്‍ഷകമായ സവിശേഷതകളുമായിട്ടാണ് എത്തുന്നത്. നിലവില്‍ BYD E6, അറ്റോ 3 എന്നീ ഇലക്ട്രിക് കാര്‍ മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. വൈകാതെ തന്നെ സീഗള്‍ ഇലക്ട്രിക് ഹാച്ച്ബാക്കും ചൈനീസ് കമ്പനി ഇന്ത്യയില്‍ എത്തിച്ചേക്കും.

BYD Seagull

എന്നിരുന്നാലും, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് BYD ഈ ഇലക്ട്രിക് കാര്‍ തെരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ മാത്രമേ ആദ്യം വില്‍പ്പനക്കെത്തിക്കൂ എന്നാണ്. ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാകും സീഗള്‍ ആദ്യം വില്‍പ്പനക്കെത്തുക. ഇതിന് മുന്നോടിയായി ഈ ഇലക്ട്രിക് കാറിന്റെ ഔദ്യോഗിക അവതരണമുണ്ടാകും. 2023 ഏപ്രില്‍ 18-ന് നടക്കുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ BYD സീഗള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായി ഇത് അവതരിപ്പിക്കാനാണ് ചൈനീസ് കമ്പനി ഒരുങ്ങുന്നത്. താങ്ങാവുന്ന വിലയാണ് കമ്പനി മനസ്സില്‍ കണ്ടിരിക്കുന്നതെങ്കിലും അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ ഏറ്റവും വിലകുറവുള്ള മോഡലായ ടാറ്റ ടിയാഗോ ഇവിക്ക് ഇത് കടുത്ത വെല്ലുവിളി ആയേക്കും. ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ് BYT സീഗള്‍ നിര്‍മിച്ചിരിക്കുന്നത്.

BYD Seagull

ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇവി തേടുന്ന ആളുകളെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കാര്‍ നിര്‍മാതാക്കളുടെ e-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ നിര്‍മാണം. ഈ ഫോര്‍ ഡോര്‍ ഫോര്‍ സീറ്റര്‍ കാറിന് ടാറ്റ ടിയാഗോ ഇവിയേക്കാള്‍ വലിപ്പമുണ്ട്. ഇതിന് 3,780 എംഎം നീളവും 1,715 എംഎം വീതിയും 1,540 എംഎം ഉയരവുമുണ്ട്.

ഉയരം കുറവാണെങ്കിലും ഈ കാറിന്റെ രൂപഭംഗി ഒട്ടും കുറവല്ല. എല്‍ഇഡി ഹെഡ്ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്ക്, ബമ്പര്‍, സ്പോയിലര്‍ എന്നിവ ഈ കാറിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. BYD കാറിന്റെ ക്യാബിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും ഇലക്ട്രിക് ഹാച്ചിന്റെ അകത്തളത്തില്‍ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

30 kWh, 38 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാകും കാര്‍ വാഗ്ദാനം ചെയ്യുക. ഇതില്‍ ആദ്യത്തെ ബാറ്ററി പായ്ക്ക് ചൈനീസ് ഡ്രൈവിംഗ് സൈക്കിളില്‍ 305 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്ക് 305 കിലോമീറ്ററും റേഞ്ച് നല്‍കും. ഇതോടെ ടാറ്റ ടിയാഗോ ഇവിയുടെ എതിരാളി BYD സീഗള്‍ തന്നെയെന്ന് നമുക്ക് ഉറപ്പിക്കാം. LFP ബാറ്ററി പായ്ക്കുകളാണ് ഈ കാറില്‍ സജ്ജീകരിക്കുന്നത്.

സോഡിയം അയണ്‍ ബാറ്ററി പായ്ക്കുമായി വരുന്ന ആദ്യത്തെ ഇവിയും BYD സീഗള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഇവിയുടെ അവതരണ വേളയില്‍ അറിയാന്‍ സാധിക്കും. ബാറ്ററി പായ്ക്ക് പോലെ തന്നെ രണ്ട് മോട്ടോര്‍ ഓപ്ഷനും ഈ ഇവിയില്‍ ഓപ്ഷനായി ഉണ്ടാകും.

BYD Seagull

74 bhp പവര്‍ പുറത്തെടുക്കാന്‍ സാധിക്കുന്നതാണ് ഒന്നാമത്തെ ഇലക്ട്രിക് മോട്ടോര്‍. രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍ 94 bhp പവര്‍ പുറത്തെടുക്കും. മണിക്കൂറില്‍ 100-130 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഇന്ത്യയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഇവികള്‍ നോക്കുന്നവര്‍ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടാം. താങ്ങാവുന്ന വിലയില്‍ കൂടിയാണ് വാഹനം എത്തുന്നതെങ്കില്‍ ടാറ്റ മോട്ടോര്‍സിന് അത് വലിയ വെല്ലുവിളിയാകും.

Article Published On: Tuesday, April 4, 2023, 10:11 [IST]
English summary
Byd seagull electric hatchback promising 400 km range revealed not launching india now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X