ഗോവിന്ദൻ കുട്ടിയേ എന്നേ ശരിക്കുമൊന്ന് നോക്കിക്കെ എന്നേലും സാമ്യമുണ്ടോന്ന്! ഇക്കോസ്പോർട്ടിന് അപരനായി യുവാൻ പ്രോ

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് BYD. അനുദിനം വളർന്നു വരുന്ന ഏറ്റവും വലിയ ഇവി മോഡൽ നിരയിൽ ഒന്നാണ് കമ്പനിയ്ക്കുള്ളത്. BYD -യുടെ പോർട്ട്‌ഫോളിയോയിലേക്കുള്ള ഏറ്റവും പുതിയ അഡീഷൻ എന്നത് യുവാൻ പ്രോ ഇലക്ട്രിക് എസ്‌യുവിയാണ്. അടുത്തിടെ ഈ മോഡലിന്റെ നിർമ്മാതാക്കൾ തങ്ങളുടെ ഹോം മാർക്കറ്റായ ചൈനയിൽ അവതരിപ്പിച്ചു.

ഫുള്ളി ഇലക്‌ട്രിക് BYD യുവാൻ പ്രോയുടെ വില CNY 95,800 മുതൽ ആരംഭിക്കുന്നു, ഇത് നിലവിലെ കറൻസി വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 11.16 ലക്ഷം രൂപയാണ്. എന്നാൽ വളരെ കൗതുകം ഉണർത്തുന്ന ഒരു ഘടകം എന്നത് ഈ വാഹനത്തിന്റെ ഡിസൈനാണ്. പുതിയ BYD യുവാൻ പ്രോയുടെ ഡിസൈൻ നിലവിൽ ഇന്ത്യയിൽ നിന്ന് പിൻവലിച്ച ഫോർഡ് ഇക്കോസ്‌പോർട്ടിനെ ഓർമ്മിപ്പിക്കുന്നു.

ഇക്കോസ്പോർട്ടിന് അപരനായി യുവാൻ പ്രോ

BYD യുവാൻ പ്രോയുടെ അളവുകൾ പരിശോധിച്ചാൽ, വാഹനത്തിന് 4375 mm നീളവും 1785 mm വീതിയും 1680 mm ഉയരവും 2535 mm വീൽബേസും ഉണ്ട്. ഇക്കോസ്‌പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, യുവാൻ പ്രോയ്ക്ക് ഗണ്യമായ നീളവും വീതിയും ഉയരവും അല്പം നീളമുള്ള വീൽബേസുമുണ്ട്.

വലിയ അളവുകൾ കാരണം BYD യുവാൻ പ്രോ കൂടുതൽ പ്രൊപ്പോഷണലും സുന്ദരവുമായി കാണപ്പെടുന്നു. വാഹനത്തിന്റെ ഫ്രണ്ട് പ്രൊഫൈലിൽ, BYD തങ്ങളുടെ ഫാമിലി ജീനുകളുമായി പറ്റിനിൽക്കുന്നു. ഇന്ത്യയിൽ ചൈനീസ് വാഹന നിർമ്മാതാക്കളായ BYD അവതരിപ്പിച്ച അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുമായുള്ള സമാനതകൾ ഇവിടെ പ്രകടമാണ്.

ഇക്കോസ്പോർട്ടിന് അപരനായി യുവാൻ പ്രോ

യുവാൻ പ്രോയുടെ മൊത്തത്തിലുള്ള സിലൗട്ടിന് ഇക്കോസ്‌പോർട്ടിനേക്കാൾ അല്പം നീളക്കൂടുതലുണ്ട്, കൂടാതെ റിയർ ഡോറിനും അല്പം വ്യത്യാസം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇത് വളരെ സാമ്യമുള്ളതാണ്. റിയർ പ്രൊഫൈലിൽ, ടെയിൽ ലൈറ്റുകളുടെ ഷെയ്പ്പ്, റിയർ ക്വാർട്ടർ ഗ്ലാസ് ഇഫക്റ്റ്, സൈഡ് ഹിഞ്ച്ഡ് ടെയിൽഗേറ്റ്, ബൂട്ട് ലിഡിലെ സ്‌പെയർ വീൽ, മറ്റ് എലമെന്റുകൾ എന്നിവ ഇക്കോസ്‌പോർട്ടിനോട് വളരെ സാമ്യമുള്ളതാണ്.

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ഡാഷ്‌ബോർഡ് ലേയൗട്ടിലും സെന്റർ കൺസോളിലും യുവാൻ പ്രോയ്ക്ക് ഇക്കോസ്‌പോർട്ടുമായുള്ള സാമ്യം തുടരുന്നു. പ്രത്യേകിച്ച് BYD -യുടെ 10.1 ഇഞ്ച് ഫ്രീ സ്റ്റാൻഡിംഗ് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ പ്ലേസ്‌മെന്റ്. സ്റ്റിയറിംഗ് വീൽ ത്രീ സ്‌പോക്ക് യൂണിറ്റാണ്, കൂടാതെ മൗണ്ടഡ് കൺട്രോളുകളുമായിട്ടാണ് അഴ വരുന്നത്. യുവാൻ പ്രോയ്ക്ക് 8.0 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പനോരമിക് സൺറൂഫും ലഭിക്കുന്നു.

ഇക്കോസ്പോർട്ടിന് അപരനായി യുവാൻ പ്രോ

BYD യുവാൻ പ്രോ പൂർണ്ണമായ ഒരു ഇലക്ട്രിക് കാറാണ്. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകുന്ന 38 kWh അല്ലെങ്കിൽ 401 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 47.04 kWh ബാറ്ററി പായ്ക്കുകൾ വാഹനത്തിൽ ലഭ്യമാണ്. 94 bhp മാക്സ് പവറും 180 Nm പീക്ക് torque എന്നിവ പുറപ്പെടുവിക്കുന്ന ഒരു സിംഗിൾ മോട്ടോർ സെറ്റപ്പാണ് വാഹനത്തിലുള്ളത്.

ആദ്യം വൈറ്റ്, ഗ്രേ, പിങ്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് വന്നിരുന്നത്, എന്നാൽ ഇപ്പോൾ വൈറ്റ് റൂഫിനൊപ്പം ഒരു ബ്ലൂ ഷേയ്ഡും BYD അവതരിപ്പിക്കുന്നു. ആറ് വർഷം അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറന്റിയും 15 ശതമാനം ഡൗൺ പേയ്‌മെന്റും 60 പലിശ രഹിത തവണകളും യുവാൻ പ്രോയിൽ BYD ഹൈലൈറ്റ് ചെയ്യുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയാണെങ്കിൽ, വരാനിരിക്കുന്ന ക്രെറ്റ ഇവി, സെൽറ്റോസ് ഇവി എന്നിയ്ക്കെതിരെയുള്ള തികഞ്ഞ എതിരാളിയായിരിക്കും എന്നത് തീർച്ച.

Article Published On: Saturday, June 3, 2023, 15:30 [IST]
English summary
Byd yuvan pro electric suv new gen launched also looks similar to ford ecosport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X