കോടികള്‍ തന്നാലും ചൈനക്കാര്‍ വേണ്ട; BYD-ക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന പ്രേമികള്‍ വലിയ സന്തോഷത്തിലായിരുന്നു. കാരണം ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മാതാക്കളായ ടെസ്‌ലയും ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായുള്ള വാര്‍ത്തകളായിരുന്നു അതിന് കാരണം.

ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാക്കളില്‍ ഒന്നായ BYD ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘാ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് രാജ്യത്ത് ഇവി, ബാറ്ററി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ മുന്നോട്ട് വന്നതായി ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി 1 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ വഴിയൊരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ BYD-യുടെ നിക്ഷേപ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

govt rejects byd investment

ഹൈദരാബാദില്‍ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന തരത്തിലായിരുന്നു BYD-യും മേഘാ എഞ്ചിനിയറിംഗും വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വകുപ്പിന് (DPIIT) മുമ്പാകെ ഇന്‍വെസ്റ്റ്‌മെന്റ് പ്രപ്പോസല്‍ സമര്‍പ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മാതാക്കളാണ് BYD. റോഡുകള്‍, പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചവരാണ് മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍.

ചൈനീസ് കമ്പനി ആയതിനാല്‍ തന്നെ നിക്ഷേപത്തില്‍ മറ്റ് വകുപ്പുകളുടെ അഭിപ്രായവും നിര്‍േദശവും ആരായാന്‍ DPIIT തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ ചര്‍ച്ചയായതായും നിലവിലുള്ള നിയമങ്ങള്‍ അത്തരം നിക്ഷേപങ്ങള്‍ അനുവദിക്കുന്നില്ലെന്നും DEPIIT ഒഫീഷ്യലുകള്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. പ്രതിവര്‍ഷം 10,000 മുതല്‍ 15,000 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള നിര്‍മാണ സൗകര്യം ഹൈദരാബാദില്‍ സ്ഥാപിക്കുമെന്നായിരുന്നു BYD പ്രപോസലില്‍ പറഞ്ഞിരുന്നത്.

byd atto 3

മേഘാ മൂലധനം ഒരുക്കാനും ചൈനീസ് വാഹന ഭീമന്‍ ടെക്‌നോളജിയും സാങ്കേതികതയും നല്‍കാനുമായിരുന്നു പദ്ധതിയെന്ന് പ്രെജക്ടുമായി ബന്ധപ്പെട്ട ഒരാള്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും ഗവേഷണ-വികസന പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇരുകമ്പനികള്‍ക്കും താല്‍പര്യമുണ്ടായിരുന്നതായാണ് പറയുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. 2020 ഏപ്രിലിലാണ് ഭാരത സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (FDI) മാറ്റിയത്.

രാജ്യവുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം പ്രപ്പോസലുകളില്‍ തീരുമാനം കല്‍പ്പിക്കുന്നത്. BYD-യെ പോലെ മറ്റൊരു ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോറും മുമ്പ് 1 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സര്‍ക്കാറിനെ സമീപിച്ചിരുന്നു.

എന്നാല്‍ രണ്ടര വര്‍ഷത്തോളം കാത്തിരുന്നിട്ടും ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ GWM ഇന്ത്യന്‍ പ്രവേശന സ്വപ്നം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉപേക്ഷിക്കുകയായിരുന്നു. BYD നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് ഫുള്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നുണ്ട്. അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയും, e6 എംപിവിയുമാണവ.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ സീല്‍ ഇവി അവതരിപ്പിക്കാനാണ് നിര്‍മ്മാതാവ് ഇപ്പോള്‍ പദ്ധതിയിടുന്നത്. ഈ വര്‍ഷമാദ്യം 2023 ഓട്ടോ എക്സ്പോയില്‍ BYD സീല്‍ ഇലക്ട്രിക് സെഡാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സീല്‍ ഇവിയും മറ്റ് രണ്ട് ഓഫറിംഗുകളെ പോലെ തന്നെ SKD (സെമി-നാക്ക്ഡ് ഡൗണ്‍ കിറ്റുകള്‍) റൂട്ടിലൂടെയാകും ഇന്ത്യയില്‍ എത്തിക്കുക. 2030-ഓടെ 30 ശതമാനം ഇലക്ട്രിക് വാഹന വില്‍പ്പന കൈവരിക്കുക എന്ന ലക്ഷ്യം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

byd seal

കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്നതിനായി സബ്‌സിഡികള്‍ അടക്കം കേന്ദ്രം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരു ഇവി, ബാറ്ററി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങിയ BYD-ക്ക് കൊടുക്കാന്‍ വിസമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. ഒരു വാഹന പ്രേമി എന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Article Published On: Saturday, July 22, 2023, 19:28 [IST]
English summary
Byds 1 billion dollar investment proposal rejected by centre reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X