പവർഫുൾ എന്ന് പറഞ്ഞാൽ ദേ ഇതാണ്; 1000hp കരുത്തുമായി ലോകത്തിലെ ഏറ്റവും വേഗമേറിയ ലക്ഷ്വറി സെഡാനുമായി ഹെന്നസി
കാറ്റിനെ കീറിമുറിച്ച് ശരവേഗത്തിൽ പായുന്ന ഹൈപ്പർകാറുകൾ എന്നും നമുക്ക് ഒരു വിസ്മയം തന്നെയാണ്, കാലാനുസൃതമായി ഇവ കൈവരിക്കുന്ന വേഗതയ്ക്കും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾക്കും പവർട്രെയിനുകൾക്കും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും സ്റ്റോക്ക് മോഡലുകളിൽ വിപുലമായ മോഡിഫിക്കേഷനും കസ്റ്റമൈസേഷനും ചെയ്താണ് ഇവ സെറ്റ് ചെയ്യുന്നത്.
ഹെന്നസി എന്നത് ഒരു അമേരിക്കൻ ഹൈപ്പർകാർ നിർമ്മാതാക്കൾ മാത്രമല്ല, ഹൈ പെർഫോമെൻസ് മോഡിഫൈഡ് വാഹനങ്ങൾ സൃഷ്ടിക്കുന്നതിൽ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. ബ്രാൻഡ് അടുത്തിടെ വളരെ സവിശേഷമായി മിഡ്‌സൈസ് ലക്ഷ്വറി സ്‌പോർട്‌സ് സെഡാൻ, കാഡിലാക്ക് CT5-V ബ്ലാക്ക്‌വിംഗ് വളരെ വിപുലമായി പരിഷ്കരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റേണൽ കംബഷൻ (IC) എൻജിൻ ആഡംബര സെഡാനായി നിർമ്മാതാക്കൾ ഇതിനെ രൂപപ്പെടുത്തി.

ഹെന്നസി ഇത് എങ്ങനെ ചെയ്തു എന്ന് നമുക്ക് നോക്കാം. H1000 പാക്കേജിനൊപ്പം സെഡാനെ നവീകരിക്കുകയും അതിന്റെ പെർഫോമെൻസ് സവിശേഷതകൾ അടുത്ത ലെവലിലേക്ക് ഉയർത്തുകയും ചെയ്തുകൊണ്ട് ബ്രാൻഡ് തങ്ങളുടെ മാജിക് പ്രവർത്തിച്ചു എന്ന് പറയാം. സ്റ്റോക്ക് കാഡിലാക്ക് CT5-V ബ്ലാക്ക്‌വിംഗ് ഒരു മെരുക്കിയ മെഷീൻ അല്ല. വാഹനത്തിൽ 6.2 ലിറ്റർ V8 എഞ്ചിനാണ് വരുന്നത്. ഈ യൂണിറ്റ് 668 bhp പരമാവധി പവറും 893 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് ഒരു നോർമൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഓപ്ഷണൽ പത്ത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റോ തെരഞ്ഞെടുക്കാനാവും. വെറും 3.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. മണിക്കൂറിൽ 330 കിലോമീറ്ററാണ് സെഡാന്റെ മാക്സ് സ്പീഡ്. ഹെന്നസി കാഡിലാക്ക് CT5-V ബ്ലാക്ക്‌വിംഗിന് കാര്യമായ ചില മെക്കാനിക്കൽ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

ജനറൽ മോട്ടോർസിൽ നിന്നുള്ള LT4 V8 എഞ്ചിൻ പരിഷ്‌കരിച്ച എയർ ഇൻലെറ്റും എക്‌സ്‌ഹോസ്റ്റ് വാൽവുകളും കൂടാതെ നവീകരിച്ച പുഷ്‌റോഡുകളും ലിഫ്റ്ററുകളും, വലിയ ഹീറ്റ് എക്‌സ്‌ചേഞ്ചറുകളും, ലോംഗ് ട്യൂബ് സ്റ്റെയിൻലെസ് സ്റ്റീൽ ഹെഡറുകളും, പരിഷ്‌കരിച്ച സിലിണ്ടർ ഹെഡുകളും ഉൾപ്പെടെ നിരവധി അപ്പ്ഡേറ്റുകൾ നേടിയിട്ടുണ്ട്. ഈ പരിഷ്‌ക്കരണങ്ങളും മറ്റും മൊത്തത്തിലുള്ള പെർഫോമെൻസിന് വൻ വർധനവിന് കാരണമായി.
വളരെയധികം അപ്പ്ഡേറ്റുകളുമായി വരുന്ന ഫോർ ഡോർ കാഡിലാക് CT5-V ബ്ലാക്ക്‌വിംഗ് 1,000 bhp പവറും 1,309 Nm torque ഉം ക്രാങ്കിൽ വികസിപ്പിക്കുന്നുവെന്ന് ഡൈനോ ടെസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ബ്ലൂ ഷെയ്ഡിൽ പൂർത്തിയാക്കിയ നവീകരിച്ച കാറുകളിലൊന്നിൽ ഹെന്നസി ഡൈനോ ടെസ്റ്റുകൾ നടത്തി, ഇത് മൊത്തം 841 bhp മാക്സ് പവറും 1,037 Nm പീക്ക് torque ഉം പുറപ്പെടുവിച്ചു. 2.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് പറയപ്പെടുന്നു.

വെറും 10.1 സെക്കൻഡിൽ ക്വാർട്ടർ മൈൽ സ്പ്രിന്റ് പൂർത്തിയാക്കാൻ സ്പോർട്സ് സെഡാന് കഴിയും. മണിക്കൂറിൽ 330 കിലോമീറ്ററിൽ കൂടുതലായിരിക്കും ഉയർന്ന വേഗത. മൊത്തത്തിലുള്ള ഡ്രൈവബിലിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ പെർഫോമെൻസ് കണക്കുകൾ മെച്ചപ്പെടുത്താൻ കഴിയുമെന്നതിനാൽ "എക്‌സോർസിസ്റ്റ്" അപ്‌ഗ്രേഡ് എന്ന് ബ്രാൻഡ് വിളിക്കുന്ന ഈ പരിഷ്കരണം നടപ്പിലാക്കാൻ സൂപ്പർചാർജ്ഡ് LT4 വളരെ മികവുറ്റ ചോയിസാണ് എന്ന് ഹെന്നസി വിളിക്കുന്നു.
നിലവിൽ 330 mph അതായത് 531 kmph സ്പീഡ് കൈവരിക്കുന്ന കൊണെക്സെഗ് ജെസ്കോ അബ്സൊലട്ട് എന്ന മോഡലാണ് ഏറ്റവും വേഗത ഏറിയ കാർ. 5.0 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് V8 യൂണിറ്റ് 1,600 hp മാക്സ് പവറും 1,499 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏകദേശം മൂന്ന് മില്യൺ ഡോളറാണ് ഇവയുടെ വില.


Click it and Unblock the Notifications








