ഡിസംബറില്‍ കാര്‍ വാങ്ങുന്നത് ലാഭമാണോ നഷ്ടമാണോ? ഗുണങ്ങളും ദോഷങ്ങളും പറഞ്ഞുതരാം

ഇന്നത്തെ കാലത്ത് ഒരു സാധാരണ മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് വെക്കണമെന്നതായിരിക്കും. സ്വപ്‌നങ്ങളുടെ കൂട്ടത്തില്‍ വീട് കഴിഞ്ഞാല്‍ രണ്ടാമതായി വരുന്നത് തീര്‍ച്ചയായും ഒരു കാര്‍ ആയിരിക്കും. തരക്കേടില്ലാത്ത സാമ്പത്തിക നിക്ഷേപം ആവശ്യമായി വരുന്നതിനാല്‍ കാര്‍ എടുക്കാനുള്ള ശരിയായ സമയം കാത്തുനില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഉത്സവകാലത്ത് ആ സന്തോഷത്തിന്റെ കൂടെ പുതിയ അംഗത്തെ കൂടി വീട്ടിലേക്ക് വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇന്ത്യയില്‍ ദീപാവലി കൂടി കഴിഞ്ഞതോടെ ഉത്സവ സീസണ്‍ കൊടിയിറങ്ങി. വര്‍ഷം അവസാനിക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ പല കമ്പനികളും ഇയര്‍ എന്‍ഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഡിസംബര്‍ മാസം കാര്‍ വാങ്ങുന്നത് ലാഭമാണോ നഷ്ടമാണോ എന്നത് ഇന്നും ഒരു ചര്‍ച്ചാവിഷയമാണ്. ഈ സാഹചര്യത്തില്‍ വര്‍ഷാവസാനം വാഹനം വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തരാം.

car purchase

വമ്പന്‍ ഡിസ്‌കൗണ്ടുകള്‍: വര്‍ഷാവസാനം ഒരാള്‍ കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം കാർ നിർമാതാക്കൾ മുന്നോട്ടിവെക്കുന്ന പ്രലോഭിപ്പിക്കുന്ന ഡിസ്‌കൗണ്ടുകൾ ആയിരിക്കും. പുതിയ വര്‍ഷം വരുമ്പോള്‍ പുതിയ ലോട്ടിന് വഴിയൊരുക്കുന്നതിനായി കാര്‍ നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും ഉള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നോക്കും.

ഇതിന്റെ ഭാഗമായി ആകര്‍ഷകമായ ഡീലുകള്‍ അവര്‍ വാഗ്ദാനം ചെയ്യും. പുതുവര്‍ഷം പിറക്കുമ്പോള്‍ ഉപഭോക്താക്കള്‍ പുതിയ വാഹനം വാങ്ങാനാണ് താല്‍പര്യപ്പെടുക. അപ്പോള്‍ പഴയ സ്‌റ്റോക്കുകളിലേക്ക് ആരും തിരിഞ്ഞുനോക്കില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ട കാറിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ വരെ മികച്ച ലാഭത്തില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് വീണുകിട്ടുന്നത്.

car purchase

വില വര്‍ധനവില്‍ നിന്ന് രക്ഷ: പണപ്പെരുപ്പം, വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ്, അല്ലെങ്കില്‍ പുതിയ മോഡലുകളുടെ പരിഷ്‌കരണം തുടങ്ങിയ വിവിധ കാരണങ്ങള്‍ നിരത്തി കാര്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും പുതിയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വില വര്‍ധന നടപ്പാക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവ ഇതിനോടകം തന്നെ 2024 ജനുവരി മുതല്‍ വില കൂട്ടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വര്‍ഷാവസാനം കാര്‍ വാങ്ങിയാല്‍ ഈ വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാം. ചിലര്‍ ഉപഭോക്താക്കള്‍ക്ക് പ്രൈസ് പ്രൊട്ടക്ഷനും വാഗ്ദാനം ചെയ്യുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ഒരു പുതിയ കാര്‍ വാങ്ങുകയാണെങ്കില്‍ പുതുവര്‍ഷത്തില്‍ മോഡലുകള്‍ക്കുണ്ടാകുന്ന നീണ്ട കാത്തിരിപ്പ് കാലയളവും ഇല്ലാതാക്കാമെന്ന മെച്ചമുണ്ട്.

car purchase

അധിക ആനുകൂല്യങ്ങള്‍: വര്‍ഷാവസാനം സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ കാര്‍ നിര്‍മാതാക്കളും ഡീലര്‍ഷിപ്പുകളും മറ്റ് നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. എക്‌സ്റ്റന്റഡ് വാറണ്ടി, സര്‍വീഡ് പാക്കേജുകള്‍, സൗജന്യ ആക്സസറികള്‍, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങളുടെ രൂപത്തിലാണ് അവ ലഭ്യമാകുക. ഇതും വര്‍ഷാവസാനം കാര്‍ വാങ്ങുന്നതിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്. ഇനി വര്‍ഷാവസാനം കാര്‍ വാങ്ങുന്നതിന്റെ ചില ദോഷങ്ങള്‍ പറയാം.

റീസെയില്‍ വാല്യു കുറയും: ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയ കാര്‍ ആണെങ്കിലും പുതുവര്‍ഷം പിറന്ന് കഴിഞ്ഞാല്‍ ഈ വണ്ടി റീസെയില്‍ മാര്‍ക്കറ്റില്‍ ഒരു വര്‍ഷം പഴക്കമുള്ളതായി മാറുന്നു. ഉദാഹരണത്തിന് നിങ്ങള്‍ ഡിസംബറില്‍ കാര്‍ വാങ്ങിയാല്‍ അതില്‍ കൃത്യമായി 2023 ഡിസംബര്‍ രജിസ്‌റ്റേര്‍ഡ് എന്ന് കാണിക്കുന്നത് കൊണ്ടാണ്.

car purchase

ഡിസംബറില്‍ വാങ്ങിയ കാര്‍ അടുത്ത ജനുവരിയില്‍ വാങ്ങിയ അതേ മോഡല്‍ കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷം പഴക്കമുള്ളതായി കണക്കാക്കും. പ്രത്യേക സാഹചര്യത്തില്‍ വില്‍ക്കേണ്ടതായി വന്നാല്‍ കാറിന്റെ പുനര്‍വില്‍പ്പന മൂല്യത്തെ ഇത് ബാധിക്കും. എന്നാല്‍ നിങ്ങള്‍ വാഹനം ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനാണ് വാങ്ങുന്നതെങ്കില്‍ യാതെരു പ്രശ്‌നവുമില്ല. പുനര്‍വില്‍പ്പന മൂല്യം നിങ്ങള്‍ പരിഗണിക്കുന്ന ഘടകമാണെങ്കില്‍ വര്‍ഷാവസാനം കാര്‍ വാങ്ങുന്നത് ഒന്ന് കൂടി ചിന്തിച്ചിട്ട് മതി.

സ്‌റ്റോക്ക് ലഭ്യത: വര്‍ഷാവസാനം ആകുമ്പോള്‍ പല കാര്‍ നിര്‍മാതാക്കളും നിര്‍മാണം പരിമിതപ്പെടുത്താറുണ്ട്. പലപ്പോഴും നേരത്തെ നിര്‍മിച്ച ബാച്ചിലുള്ള വാഹനങ്ങള്‍ ആയിരിക്കും വില്‍പ്പനക്കുണ്ടാകുക. ഒരുപക്ഷേ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വേരിയന്റും എഞ്ചിന്‍, കളര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെ വരുമ്പോള്‍ ഒരുമാസം കൂടി കാത്തിരിക്കുകയല്ലാതെ വേറെ രക്ഷയില്ല അങ്ങനെ വരുമ്പോള്‍ കൂടിയ വിലയില്‍, കുറഞ്ഞ ഓഫറില്‍ വണ്ടി വാങ്ങേണ്ടതായി വരും.

new cars

ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ടെന്ന് പറയുന്നത് പോലെ വര്‍ഷാവസാനം കാര്‍ വാങ്ങുന്നതിന് ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അവയാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. നിങ്ങള്‍ പുതുതായി ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണോ?. ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഈ ഡിസംബറില്‍ കാര്‍ വാങ്ങുമോ അതോ ജനുവരിയാകാന്‍ കാത്തിരിക്കുമോ?. നിങ്ങളുടെ ഉത്തരം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Sunday, December 3, 2023, 17:30 [IST]
English summary
Car purchase during year end advantages and disadvantages explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X