കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തേണ്ടതെങ്ങനെ എന്നറിയില്ലേ? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

ഒരു കാര്‍ വാങ്ങുമ്പോള്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് ആദ്യത്തെ കാര്‍ ആണെങ്കില്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ കാര്‍ വാങ്ങുമ്പോള്‍ കൃത്യമായ അന്വേഷണങ്ങളും ഗവേഷണങ്ങളും മറ്റും നടത്തിയാണ് മിക്ക ആളുകളും തീരുമാനത്തിലേക്ക് എത്തുക. പല ഘട്ടങ്ങള്‍ പിന്നിട്ട ശേഷമാണ് നമ്മള്‍ ഇഷ്ട കാറിന്റെ ഡെലിവറിയെന്ന സ്വപ്‌ന നിമിഷത്തിലേക്ക് എത്തുന്നത്.

ഒരു വാങ്ങുമ്പോള്‍ നാം കടന്ന് പോകുന്ന ഒരു സുപ്രധാന സ്‌റ്റെപ്പാണ് ടെസ്റ്റ് ഡ്രൈവ്. ഇത് വളരെ പ്രധാനപ്പെട്ട ഒന്നായതിനാല്‍ അവഗണിക്കരുത്. ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ അതുമായി അടുത്ത് ഇടപഴകാനുള്ള അവസരമാണ് ടെസ്റ്റ് ഡ്രൈവ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിലൂടെ തങ്ങളുടെ സ്വപ്ന വാഹനത്തിന്റെ ഫീച്ചറുകള്‍, പെര്‍ഫോമന്‍സ്, മൊത്തത്തിലുള്ള യാത്രാസുഖം എന്നിവ അനുഭവിച്ചറിയാന്‍ സാധിക്കും.

how to test drive car

എന്നാല്‍ ടെസ്റ്റ് ഡ്രൈവ് പ്രക്രിയയെ കുറിച്ച് കാര്യമായ ധാരണയില്ലേ?. വിഷമിക്കേണ്ട ഞങ്ങള്‍ സഹായിക്കാം. ഒരു ടെസ്റ്റ് ഡ്രൈവിന് പോകുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ മുഴുവന്‍ പ്രക്രിയയും എങ്ങനെയെന്ന കാര്യം പറഞ്ഞു തരാം. ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുന്നതിന് മുന്നോടിയായി കൃത്യമായ പഠനം നടത്തി കാറിന്റെ ശരിയായ മോഡലും വേരിയന്റും മനസ്സില്‍ കാണുകയാണ് ആദ്യം വേണ്ടത്.

നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും ഫീച്ചറുകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ പരിഗണന നല്‍കണം. ടെസ്റ്റ് ഡ്രൈവിന് മുമ്പ് നമുക്ക് കാറുകളെ കുറിച്ച് കാര്യമായ ധാരണയില്ലാത്തതിനാല്‍ കുറഞ്ഞത് രണ്ട് കാറുകള്‍ എങ്കിലും ചുരുക്കപ്പട്ടികയുണ്ടാക്കാന്‍ ശ്രമിക്കുക. അടുത്ത സ്‌റ്റെപ്പ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്‍ നിര്‍മിക്കുന്ന കമ്പനിയുടെ ഏറ്റവും അടുത്ത ഷോറൂം സന്ദര്‍ശിച്ച് ഓഫ്‌ലൈനായോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുക എന്നതാണ്.

how to test drive car

ഇതിനായി നിങ്ങളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമായി വരും. ടെസ്റ്റ് ഡ്രൈവിന് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കമ്പനിയില്‍ നിന്നുള്ള ഒരു പ്രതിനിധി നിങ്ങളെ ബന്ധപ്പെടും. ശേഷം നിങ്ങള്‍ ആ സമയത്തിന് അനുസരിച്ച് വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താം. ഇനി അടുത്തതായി ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആദ്യം ചില പരിശോധനകള്‍ ആകാം. വിവിധ പുഷ് ബട്ടണുകള്‍, മ്യൂസിക് സിസ്റ്റം, കംപാര്‍ട്ട്മെന്റുകള്‍, വെന്റുകള്‍, വൈപ്പര്‍ എന്നിവയും മറ്റും പരിശോധിക്കുന്നതിനൊപ്പം ലെഗ് റൂം, പിന്‍ഭാഗത്തെ ഹെഡ് റൂം, ബൂട്ട് സ്പേസ്, മൊത്തത്തിലുള്ള വലിപ്പം, വാഹനത്തിന്റെ ഫിനിഷിംഗ്, ബില്‍ഡ് ക്വാളിറ്റി എന്നിവ നന്നായി നോക്കിയ ശേഷം നിങ്ങള്‍ പൂര്‍ണ തൃപ്തനാണെന്ന് ഉറപ്പാക്കുക.

how to test drive car

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാം, സ്റ്റിയറിംഗ് വീല്‍ ക്രമീകരിക്കല്‍, സീറ്റ് ഉയരം ക്രമീകരിക്കല്‍, കാഴ്ച, കംഫര്‍ട്ട് എന്നിവ നിങ്ങളുടെ മുന്‍ഗണനയ്ക്ക് അനുസരിച്ച് തന്നെയുണ്ടെന്ന് ഉറപ്പാക്കുക. അടുത്തതായി സ്റ്റിയറിംഗ് വീലില്‍ കൈവെക്കാം. കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിനെ അടുത്തറിയാന്‍ ശ്രമിക്കണം.

കാറിന്റെ പെര്‍ഫോമന്‍സ് വിലയിരുത്താന്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത വ്യത്യസ്ത ഗിയറുകളില്‍ വാഹനം ഓടിക്കുക. തിരക്കേറിയ റോഡുകളിലും പരുക്കന്‍ പാതകളിലും കാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടുവെന്ന് ഉറപ്പാക്കണം. കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴും, റിവേഴ്‌സില്‍ ഇടുമ്പോഴും, ഹൈവേകളില്‍ ലെയ്ന്‍ മാറുമ്പോഴും ആവശ്യത്തിന് കാഴ്ച ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.

ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞ ശേഷം ഒരുപാട് സംശയങ്ങളുമായിട്ടാകാം നിങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങുക. അതിനാല്‍ തന്നെ കമ്പനിയുടെ പ്രതിനിധികളുമായി സംസാരിച്ച് ഇക്കാര്യങ്ങള്‍ ദൂരീകരിക്കാന്‍ ശ്രമിക്കാം. തുടക്കത്തില്‍ പറഞ്ഞ പോലെ ഒരു കാര്‍ മാത്രം ടെസ്റ്റ് ഡ്രൈവ് നടത്തിയാല്‍ ശരിയാകില്ലെല്ലോ. അതിനാല്‍ രണ്ടാമത്തെ കാറും ടെസ്റ്റ് ഡ്രൈവ് നടത്തുക. ശേഷം നിങ്ങളുടെ ബജറ്റും കംഫര്‍ട്ടുമെല്ലാം പരിഗണിച്ച് ഒരു തീരുമാനത്തില്‍ എത്തിച്ചേരുക.

More from DriveSpark

Article Published On: Saturday, May 13, 2023, 10:40 [IST]
English summary
Car test drive step by step guide and things to keep in mind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X