'ഇനിയൊരു തിരിച്ചുവരവില്ല ശശ്യേ...'; 2023-ല്‍ നിര്‍ത്തലാക്കിയ ജനപ്രിയ കാറുകള്‍

ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നത്. പരിസ്ഥിതി മലിനീരണം കുറക്കാന്‍ ഈ നീക്കം വളരെ ഉപകാരപ്രദമാണെങ്കിലും ചില ജനപ്രിയ മോഡലുകള്‍ അകാല ചരമമടയാന്‍ ഇത് കാരണമായി. ഈ വര്‍ഷം നിര്‍ത്തലാക്കിയ കാര്‍ മോഡലുകളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ആള്‍ട്ടോ 800: മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ മോഡല്‍ ആയിരുന്ന ആള്‍ട്ടോ 800 ആണ് ഈ വര്‍ഷം വിപണിയില്‍ നിന്ന് പിന്‍വലിച്ച സുപ്രധാന മോഡലുകളില്‍ ഒന്ന്. വില്‍പ്പന കുറവായതിനാല്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 800 സിസി എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ലാഭകരമല്ലെന്ന തിരിച്ചറിവില്‍ മാരുതി ഇത് നിര്‍ത്തലാക്കി. ആള്‍ട്ടോ 800 നിര്‍ത്തലാക്കിയതോടെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനൊപ്പം വരുന്ന ആള്‍ട്ടോ K10 കമ്പനിയുടെ എന്‍ട്രി ലെവല്‍ വാഹനമായി.

renault kwid

റെനോ ക്വിഡ് 800: ചെറു ഹാച്ച്ബാക്ക് വിഭാഗത്തില്‍ ആള്‍ട്ടോയുടെ എതിരാളിയായ ക്വിഡിനും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ വിനയായി. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ കാരണം റെനോ 800 സിസി എഞ്ചിന്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ഫ്രഞ്ച് കമ്പനി ക്വിഡ് കാര്‍ വില്‍ക്കുന്നത്.

ഹോണ്ട WR-V: സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ഹോണ്ടയുടെ പോരാളിയായിരുന്നു WR-V. തുടക്കത്തില്‍ മികച്ച അഭിപ്രായം നേടിയെങ്കിലും എതിരാളികള്‍ കൂടുതല്‍ ലുക്കും ശേഷിയുമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതോടെ ഹോണ്ട മോഡല്‍ പിന്നാക്കം പോയി. ക്രോസ് ഓവര്‍ ലുക്കിനെ കൂടാതെ ഇന്റീരിയറും ഫീച്ചര്‍ ലിസ്റ്റും കാലാനുസൃതമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഹോണ്ട തയാറാകാതിരുന്നതും തിരിച്ചടിയായി. 2023 ഏപ്രിലിലായിരുന്നു ഹോണ്ട WR-V പിന്‍വലിച്ചത്.

honda jazz

ഹോണ്ട ജാസ്: ഈ വര്‍ഷം ഡീലിസ്റ്റ് ചെയ്ത ഒരു ഹോണ്ട മോഡലാണ് പ്രീമിയം ഹാച്ച്ബാക്കായ ജാസ്. ഈ ഹാച്ച്ബാക്കും തുടക്കത്തില്‍ മാന്യമായ വില്‍പ്പന നേടിയെങ്കിലും പിന്‍കാലത്ത് മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 എന്നീ അതികായന്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടി. ഒടുവില്‍ WR-V-ക്കൊപ്പം ജാസും ഹോണ്ടയുടെ ഇന്ത്യയോട് ബൈ പറഞ്ഞു.

ഹ്യുണ്ടായി i20 ഡീസല്‍: പുതിയ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം കടയ്ക്കല്‍ കത്തിവെക്കപ്പെട്ട മറ്റൊരു മോഡലാണ് ഹ്യുണ്ടയി i20 ഡീസല്‍. ബിഎസ് VI ഘട്ടം രണ്ട് മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ കൊറിയന്‍ കമ്പനി 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നിര്‍ത്തി.

2023 hyundai i20

i10 നിയോസ്, ഓറ എന്നീ മോഡലുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഈ പവര്‍ട്രെയിന്‍ അപ്രത്യക്ഷമായിരുന്നു. ചെറുഹാച്ച്ബാക്ക് വിഭാഗത്തില്‍ ഡീസല്‍ മോഡലുകളുടെ വില്‍പ്പന ഇടിഞ്ഞതും എഞ്ചിന്‍ അപ്ഡേറ്റ് ചെയ്യേണ്ടെന്ന് തീരുമാനമെടുക്കാന്‍ ഹ്യുണ്ടായിയെ പ്രേരിപ്പിച്ചു. ഡീസല്‍ എഞ്ചിന്‍ ഓഫര്‍ ചെയ്യുന്ന ഏക പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ ആള്‍ട്രോസാണ്.

നിസാന്‍ കിക്ക്‌സ്: വില്‍പ്പനയില്‍ ഒരുകാലത്തും ശോഭിക്കാന്‍ സാധിക്കാത്ത ഒരു മോഡലായിരുന്നു നിസാന്‍ കിക്ക്‌സ്. സെഗ്‌മെന്റിലെ മറ്റ് എതിരാളികള്‍ക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഈ മോഡലിന് സാധിച്ചിരുന്നില്ല. കുറഞ്ഞ വില്‍പ്പനയുള്ള കാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയ ജാപ്പനീസ് ബ്രാന്‍ഡ് 2023 ഏപ്രിലില്‍ കിക്ക്‌സ് നിര്‍ത്തലാക്കി.

honda amaze

അമേസ് ഡീസല്‍- സിറ്റി നാലാം തലമുറ പതിപ്പ്: 2013-ല്‍ അമേസിനൊപ്പമാണ് i-DTEC 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഹോണ്ട അവതരിപ്പിച്ചത്. ഡിമാന്‍ഡ് നന്നേ കുറവായതിനാല്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അപ്‌ഡേറ്റ് ചെയ്യേണ്ടതിലെന്ന് ഹോണ്ട തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണികളിലും ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഡീസല്‍ എഞ്ചിനുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയാണ്. സിറ്റി ഡീസലിനൊപ്പം സെഡാന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതോടെ നാലാം തലമുറ പതിപ്പും ഹോണ്ട പിന്‍വലിച്ചു.

ഹ്യുണ്ടായി വെര്‍ണ ഡീസല്‍: ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നവീകരിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെര്‍ണ സെഡാനില്‍ ഹ്യുണ്ടായി നല്‍കിപ്പോന്നിരുന്നു. എന്നാല്‍ പുതിയ വെര്‍ണയില്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനും മതിയെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന സെഡാനുകളില്‍ ഒന്നിലും തന്നെ ഇപ്പോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെന്ന് പറയാം.

skoda superb

സ്‌കോഡ ഒക്ടാവിയ/സൂപ്പര്‍ബ്: ബിഎസ് VI രണ്ടാം ഘട്ടത്തിന് അനുസരിച്ച് ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതക്കളായ സ്‌കോഡ തങ്ങളുടെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ചിരുന്നില്ല. അക്കാരണം കൊണ്ട് തന്നെ കമ്പനിയുടെ രണ്ട് മുന്‍നിര സെഡാനുകളായ ഒക്ടാവിയയും സൂപ്പര്‍ബും നിര്‍ത്തലാക്കേണ്ടി വന്നു. എന്നാല്‍ രണ്ട് മോഡലുകളും പരിഷ്‌കരിച്ച് സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോള്‍: പുതുതലമുറ ഇന്നോവ ക്രിസ്റ്റ പെട്രോള്‍ ഓണ്‍ലി ഓപ്ഷനിലാണ് ടൊയോട്ട കൊണ്ടുവന്നത്. എന്നാല്‍ ഡിമാന്‍ഡ് പരിഗണിച്ച് ഇന്നോവ ക്രിസ്റ്റ ഡീസല്‍ ടൊയോട്ട കൊണ്ടുവന്നു. രണ്ട് തലമുറയിലുള്ള ഇന്നോവകള്‍ ഓരേ സമയം ആദ്യമായാണ് ടൊയോട്ട വില്‍പ്പനക്ക് വെക്കുന്നത്. ഹൈക്രോസിന്റെ വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ പുനരവതരിപ്പിച്ച ക്രിസ്റ്റയില്‍ ടൊയോട്ട പെട്രോള്‍ എഞ്ചിന്‍ നല്‍കിയില്ല. അതോടെ ക്രിസ്റ്റ പെട്രോള്‍ വിപണയില്‍ നിന്ന് പിന്‍വാങ്ങി.

More from DriveSpark

Article Published On: Saturday, December 23, 2023, 14:32 [IST]
English summary
Cars discontinued in 2023 from maruti alto 800 to toyota innova crysta petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X