കുട്ടികളുമായി യാത്ര ചെയ്യാൻ ഈ കാറുകൾ ബെസ്റ്റാണ്; ലിസ്റ്റിൽ ടാറ്റ മുതൽ ഹ്യുണ്ടായി വരെ

വാഹനം വാങ്ങുമ്പോൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ട് എങ്കിലും അത് കുട്ടികളുടെ സുരക്ഷയ്ക്ക് കൂടിയായിരിക്കണം. ഇപ്പോൾ വിപണിയിൽ എത്തുന്ന മോഡേൺ കാറുകളിൽ കുട്ടികളുടെ സുരക്ഷയ്ക്കും വാഹന നിർമാതാക്കൾ മുൻഗണന നൽകുന്നുണ്ട്. കുട്ടികളുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങുളള ചില മോഡലുകൾ പരിചയപ്പെടുന്നത് നല്ലതല്ലേ. നിങ്ങളുടെ കുട്ടികളുടെ സുരക്ഷയല്ലേ നിങ്ങൾക്ക് വലുത്.

പുതുതായി പുറത്തിറക്കിയ ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് പട്ടികയിൽ ഒന്നാമത്. സഫാരി, ഹാരിയർ 49 പോയിന്റിൽ 45 പോയിന്റ് നേടി കുട്ടികളുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ നേടിയിരുന്നു. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ എസ്‌യുവികളെ 18 മാസം പ്രായമുള്ളതും 3 വയസുള്ളതുമായ ഡമ്മികൾ ഉപയോഗിച്ച് പിൻവശത്തേക്ക് ഇരുത്തിയാണ് പരീക്ഷിച്ചത്.

Cars Which Comes With More Child Safety Rating

ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ ചേഞ്ച് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഡോർ ഓപ്പൺ അലേർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, റിയർ ക്രോസ്- തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ADAS സ്യൂട്ടും പുതിയ ഹാരിയറിനും സഫാരിക്കും ലഭിക്കുന്നുണ്ട്.

ട്രാഫിക് അലേർട്ടും പിന്നിലെ കൂട്ടിയിടി മുന്നറിയിപ്പും. ഏഴ് എയർബാഗുകൾ, ISOFIX മൗണ്ടുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, എബിഎസ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ചൈൽഡ് ലോക്ക്, എന്നിവയെല്ലാം വാഹനത്തിൻ്റെ മറ്റ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ്.

Cars Which Comes With More Child Safety Rating

അടുത്തതായി ലിസ്റ്റിൽ ഫോക്‌സ്‌വാഗൺ വെർട്ടിസും സ്കോഡാ സ്ലാവിയയുമാണ്. 49 പോയിന്റിൽ 42 പോയിന്റ് നേടി ഫോക്‌സ്‌വാഗൺ വെർട്ടിസും സ്കോഡാ സ്ലാവിയയുമാണ് കുട്ടികളുടെ സുരക്ഷയിൽ ഫൈവ് സ്റ്റാർ നേടിയത്. ഫ്രണ്ടൽ ക്രാഷിൽ ഹെഡ് എക്സ്പോഷർ തടയാൻ രണ്ടും സഹായിച്ചതായും CRS പൂർണ്ണമായ സൈഡ് ഇംപാക്ട് പരിരക്ഷയും വാഗ്ദാനം ചെയ്തതായിട്ടാണ് ഗ്ലോബൽ ക്രാഷ് ടെസ്റ്റിലെ റിപ്പോർട്ട് പറഞ്ഞത്.

ഫോക്‌സ്‌വാഗൺ ടൈഗൂണും സ്കോഡാ കുഷാഖുമാണ് ലിസ്റ്റിൽ അടുത്തത്. ഡൈനാമിക്, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിലാണ് ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നത്. കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിവയാണ് ഡൈനാമിക് ലൈനിലെ വേരിയന്റുകള്‍. പെര്‍ഫോമന്‍സ് ലൈനിന് GT, GT പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ലഭിക്കുന്നു. 113 bhp പരമാവധി കരുത്തും 178 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനാണ് ഡൈനാമിക് ലൈനിന് കരുത്തേകുന്നത്.

Cars Which Comes With More Child Safety Rating

കുഷാഖിന് 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ടിഎസ്ഐ എഞ്ചിന്‍ എന്നിവയാണ് ലഭിക്കുന്നത്. ഇതിൽ ആദ്യത്തേത് 113 bhp കരുത്തിൽ 178 Nm torque വരെ സൃഷ്ടിക്കുമ്പോൾ രണ്ടാമത്തെ 1.5 പതിപ്പിൽ 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, DSG ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ കോമ്പോ.

ലിസ്റ്റിൽ അവസാനമായി ഹ്യുണ്ടായിയുടെ വെർണയാണ്. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വെര്‍ണ തലയ്ക്കും ഇടുപ്പിനും വയറിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ 49.00 പോയിന്റില്‍ 42.00 പോയിന്റും വെര്‍ണ നേടി. ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷനായി നേടിയ 12 പോയിന്റില്‍ 12 പോയിന്റും ഇതില്‍ ഉള്‍പ്പെടുന്നു. ഡൈനാമിക് സ്‌കോറില്‍ ആകെയുള്ള 24-ല്‍ 24 പോയിന്റും ലഭിച്ചു.

Cars Which Comes With More Child Safety Rating

ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു.

ഫോര്‍വേഡ്-കൊളിഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് അലേര്‍ട്ട്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വെര്‍ണയിലെ ADAS ഫീച്ചറുകള്‍. നിങ്ങൾ പുതിയതായി വാഹനം വാങ്ങുമ്പോൾ നിങ്ങളുടെ കുട്ടികളുടെ സുരക്ഷയും ഇനി ശ്രദ്ധിക്കണം. ഈ വാഹനങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുത്.

Cars Which Comes With More Child Safety Rating

More from DriveSpark

Article Published On: Thursday, November 16, 2023, 21:22 [IST]
English summary
Cars which comes with more child safety rating explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X