സീറോ സീറോ പൂജ്യം പൂജ്യം ശൂന്യം ശൂന്യം..!! ഫെബ്രുവരിയിൽ ഒറ്റ യൂണിറ്റ് പോലും വിൽപ്പനയില്ലാത്ത കാറുകൾ
കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പാസഞ്ചർ കാറുകൾ ഇന്ത്യയിൽ നിർത്തലാക്കാൻ കാത്തിരിക്കുകയാണ് പല പ്രമുഖ കാർ നിർമ്മാതാക്കളും. 2023 ഫെബ്രുവരിയിൽ നിസാൻ കിക്ക്‌സ്, ഹോണ്ട ജാസ്, ഹോണ്ട WR-V, ഹ്യുണ്ടായി കോന എന്നിവയുടെ സീറോ യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ജാസ് പ്രീമിയം ഹാച്ച്ബാക്കും WR-V കോംപാക്ട് ക്രോസ്ഓവറും ഹോണ്ട പിൻവലിക്കുകയാണ് എന്നത് ഒരു രഹസ്യമല്ല. വർഷങ്ങളായി കാര്യമായ അപ്‌ഡേറ്റുകളൊന്നുമില്ലാതെ വിപണിയിൽ തുടരുന്ന മോഡലാണ് ജാസ്. കുറച്ച് നാൾ മുമ്പ് ഒരു ജനറേഷൻ അപ്‌ഗ്രേഡ് ലഭിച്ചു എങ്കിലും ജാസിന്റെ വിൽപ്പയിലും മറ്റും വലിയ മാറ്റം കൊണ്ടുവരാൻ ഹോണ്ടയ്ക്ക് കഴിഞ്ഞില്ല.

അടുത്ത കാലത്തായി, ജാസിന്റെ ആഭ്യന്തര മോഡൽ ശ്രേണിയും ക്രമേണ ചുരുങ്ങി വരികയാണ്, ഇന്ന് അവയിൽ പല വേരിയന്റുകളും വിൽപ്പനയ്‌ക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. അടുത്തതായി ജാപ്പനീസ് നിർമ്മാതാക്കൾ 2018 -ന്റെ തുടക്കത്തിലാണ് WR-V അവതരിപ്പിച്ചത്. വർഷങ്ങളായി മാന്യമായ വിൽപ്പന കൈവരിച്ചിരുന്ന WR-V -യും വിപണിയിൽ നിന്ന് ഹോണ്ട പിൻവലിക്കുകയാണ്.
WR-V -ക്ക് ഒരു പകരക്കാരനെ ലഭിക്കില്ലെങ്കിലും, വരും മാസങ്ങളിൽ ഹോണ്ട ഒരു പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് അമേസിന്റെ പ്ലാറ്റ്‌ഫോമിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ ഒരു പുതിയ ഇലക്ട്രോണിക് ആർക്കിടെക്ചറിനും അനുസൃതമായിരിക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോളും 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകളും ഉപയോഗിക്കുന്നതിനാൽ എഞ്ചിൻ ലൈനപ്പ് സിറ്റി സെഡാനുമായി ഇത് പങ്കിടും.

നിലവിൽ ഇന്ത്യയിൽ അമേസ്, സിറ്റി സെഡാനുകൾ മാത്രം വിൽക്കുന്ന ഹോണ്ട, 2022 ഫെബ്രുവരിയിലെ 7,187 യൂണിറ്റുകളുടെ വിൽപ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 ഫെബ്രുവരിയിൽ 15 ശതമാനം ഇടിവോടെ മൊത്തം 6,086 യൂണിറ്റ് വിൽപ്പന മാത്രമാണ് നേടിയത്. 1.3 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനുകൾ നിസാൻ ഉപേക്ഷിച്ചതോടെ കിക്ക്‌സും നിർത്തേണ്ടി വന്നു.
റെനോ നിസാൻ കൂട്ടുകെട്ടിൽ ഇപ്പോൾ ലഭ്യമായ ഏക എഞ്ചിൻ 1.0 ലിറ്റർ ത്രീ-പോട്ട് പെട്രോൾ യൂണിറ്റാണ്. ഇത് NA, ടർബോ രൂപത്തിൽ വിപണിയിൽ എത്തുന്നു. കിക്ക്‌സ് B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, നലവിൽ CMF-B ആർക്കിടെക്ചർ പ്രാദേശികവൽക്കരിക്കുന്നതിന് റെനോ-നിസാൻ സഖ്യം വലിയ സമയം നിക്ഷേപിക്കുന്നതിനാൽ ഭാവി മോഡലുകൾക്കായി ഈ B0 പ്ലാറ്റ്ഫോം ഉപയോഗിക്കില്ല.

പുതുക്കിയ പ്ലാറ്റ്ഫോമിൽ ഡസ്റ്ററിന്റെ പുതുതലമുറ മോഡലും, ഒരു ഇലക്ട്രിക് വാഹനവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. നിസാനും ഇന്ത്യൻ വിപണയ്ക്കായി കാഷ്കായ്, ജൂട്ട് തുടങ്ങിയ വിവിധ അന്താര്ഷ്ട്ര മോഡലുകളും പരിഗണിക്കുന്നുണ്ട്. പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇരു നിർമ്മാതാക്കളും.
ഹ്യുണ്ടായി കോന ഇവിയും ഫെബ്രുവരിയിൽ ഒരു യൂണിറ്റ് വിൽപ്പന പോലും നേടിയില്ല എന്നതും വളരെ നിരാശജനകമായ കാര്യമാണ്. 2022 ഡിസംബറിൽ, ദക്ഷിണ കൊറിയൻ ഓട്ടോ മേജർ ആഗോള വിപണികൾക്കായി പുതിയ കോന അനാച്ഛാദനം ചെയ്‌തു, അതിന്റെ ഇലക്ട്രിക് ആവർത്തനം ഈ വർഷാവസാനം ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

അകത്തും പുറത്തും നിരവധി പരിഷ്‌ക്കരണങ്ങളോടെയാവും പുതുക്കിയ മോഡൽ എത്തുക. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിനടുത്ത് ഡ്രൈവിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ ഇതിൽ അവകാശപ്പെടുന്നത്. വരും മാസങ്ങളിൽ ഇവിയുടെ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായിയും.


Click it and Unblock the Notifications